Headlines

400 രൂപയുടെ മദ്യം 550 രൂപ നിരക്കിൽ; അനധികൃതമായി മദ്യം വിൽക്കുന്ന ‘സെലിബ്രേഷൻ സാബു’ പിടിയിൽ

കോട്ടയത്ത് അനധികൃതമായി മദ്യം വിൽക്കുന്നവരിൽ പ്രധാനി പിടിയിൽ. പിടിയിലായത് സെലിബ്രേഷനെന്ന് ഇരട്ട് പേരിൽ അറിയപ്പെടുന്ന തൃക്കൊടിത്താനം സ്വദേശി ചാർളി തോമസ് ആണ് പിടിയിലായത്. ഇയാളിൽ നിന്ന് നൂറ് ലിറ്ററിലേറെ മദ്യവും പിടിച്ചെടുത്തു. കഴിഞ്ഞ കുറെ നാളുകളായി എക്സൈസ് ഇയാൾക്ക് വേണ്ടി തിരച്ചിൽ നടത്തുന്നുണ്ടായിരുന്നു. എന്നാൽ മദ്യം വിൽക്കുന്നത് കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഇന്നലെ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സെലിബ്രേഷൻ സാബു പിടിയിലായത്. നാലു കോടി വളയംകുഴി ഭാഗത്ത് ഉണ്ടായിരുന്ന ഗോഡൗണിൽ നിന്നാണ് ഇയാളെ പിടികൂടിയത്….

Read More

കണ്ണൂർ യൂത്ത് കോൺഗ്രസിൽ പോസ്റ്റർ പോര്; ജില്ലാ കമ്മിറ്റി അറിയാതെ ഫ്ലക്സ് സ്ഥാപിച്ചു

കണ്ണൂർ യൂത്ത് കോൺഗ്രസിൽ പോസ്റ്ററിലും പോർ. ജില്ലാ പ്രവർത്തക കൺവെൻഷന്റെ പ്രചാരണ ബോർഡിനെ ചൊല്ലിയാണ് തർക്കം. ജില്ലാ കമ്മിറ്റിയുടെ അറിവില്ലാതെ ഒരു വിഭാഗം സംസ്ഥാന അധ്യക്ഷൻ ഒ.ജെ. ജനീഷിന്റെയും വർക്കിംഗ് പ്രസിഡന്റ് ബിനു ചുള്ളിയിലിന്റെയും ചിത്രങ്ങളടങ്ങിയ ബോർഡ് സ്ഥാപിച്ചു. ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക പോസ്റ്ററിലുണ്ടായിരുന്നത് സംസ്ഥാന, ജില്ലാ പ്രസിഡന്റുമാരുടെ ചിത്രങ്ങൾ മാത്രമായിരുന്നു. ബിനു ചുള്ളിയിലിനെ ഉൾപ്പെടുത്തണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു. ഇങ്ങനെ ഉൾപ്പെടുത്തിയാൽ അബിൻ വർക്കി, കെ.എം. അഭിജിത്, കണ്ണൂരിൽ നിന്നുള്ള ദേശീയ സെക്രട്ടറി ഷിബിൻ എന്നിവരെയും…

Read More

നേർക്കുനേർ പോരിന് കോൺഗ്രസും ലീഗും; തദ്ദേശ തിരഞ്ഞെടുപ്പിൽ പൊന്മുണ്ടത്ത് ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനം

തദ്ദേശ തെരഞ്ഞെടുപ്പിൽ നേർക്കുനേർ പോരാട്ടത്തിനൊരുങ്ങുകയാണ് മലപ്പുറം പൊന്മുണ്ടം പഞ്ചായത്തിലെ ലീഗുകാരും കോൺഗ്രസുകാരും. ലീഗ്, കോൺഗ്രസ് ജില്ലാ നേതൃത്വങ്ങൾ സമവായത്തിന് ശ്രമിക്കുന്നുണ്ടെങ്കിലും സാധ്യതകൾ കുറവാണ്. എല്ലാ തദ്ദേശ തെരഞ്ഞെടുപ്പിലും ഈ പഞ്ചായത്തിൽ ലീഗും കോൺഗ്രസും പരസ്പരം പോരാടുന്നതാണ് ചരിത്രം. കഴിഞ്ഞ 15 വർഷമായി മുസ്ലിം ലീഗാണ് പഞ്ചായത്ത് ഭരിക്കുന്നത്. ആകെ 16 സീറ്റുകളിൽ 12 ലീഗിനും 4 കോൺഗ്രസിനുമാണ്. ഇടതുപക്ഷത്തിന് സീറ്റില്ല. ഇത്തവണ 2 വാർഡുകളാണ് അധികമായി കൂടിയത്. യുഡിഎഫ് സഖ്യമായി മത്സരിക്കണമെങ്കിൽ 9 സീറ്റുകളും രണ്ടരവർഷം പ്രസിഡൻറ്…

Read More

മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപ പരാമർശം; പി.എം.എ സലാമിനെതിരെ പരാതി നൽകി സി.പി.ഐ.എം പ്രവർത്തകൻ

മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ പി.എം.എ സലാമിനെതിരെ പൊലീസിൽ പരാതി. വഴക്കാട് പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. സി.പി.ഐ.എം പ്രവർത്തകനായ വാഴക്കാട് സ്വദേശി മുഹമ്മദ് ജിഫ്രി തങ്ങളാണ് പരാതി നൽകിയത്. മുഖ്യമന്ത്രി പിണറായി വിജയന് എതിരെ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം നടത്തിയ അധിക്ഷേപ പരാമർശത്തെ മുസ്ലിം ലീഗ് തള്ളിയിരുന്നു. വിമർശനങ്ങൾ വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് പോകാൻ പാടില്ലെന്ന് അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. പരാമർശത്തിനെതിരെ പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് പിഎംഎ സലാമിന്റെ നിലപാടിനെതിരെ…

Read More

കണ്ണൂർ പയ്യാമ്പലം ബീച്ചിൽ ഒഴുക്കിൽപ്പെട്ട് മൂന്നു യുവാക്കൾക്ക് ദാരുണാന്ത്യം

കണ്ണൂർ പയ്യാമ്പലം ബീച്ചിൽ ഒഴുക്കിൽപ്പെട്ട് മൂന്നു യുവാക്കൾക്ക് ദാരുണാന്ത്യം. ബെംഗളൂരുവിലെ മെഡിക്കൽ വിദ്യാർത്ഥികളായ അഫ്നാൻ, റഹാനുദ്ധീൻ, അഫ്രാസ് എന്നിവരാണ് മരിച്ചത്. തിരയിൽ അകപ്പെട്ടയാളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മറ്റു രണ്ടുപേരും മുങ്ങിപ്പോവുകയായിരുന്നു. ഇന്ന് രാവിലെയായിരുന്നു സംഭവം. എട്ടംഗ സംഘമായിരുന്നു കടലില്‍ കുളിക്കാന്‍ ഇറങ്ങിയത്. ഇതിനിടെയാണ് മൂന്ന് പേര്‍ തിരയില്‍പ്പെട്ടത്. അഫ്‌നാനെയും റഹാനുദ്ദീനെയും നാട്ടുകാരും മറ്റും ചേര്‍ന്ന് രക്ഷപ്പെടുത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതിന് പിന്നാലെ അഫ്രാസിന്റെ മൃതദേഹം കണ്ടെത്തിയത്.

Read More

കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം; വിദ്യാർത്ഥികളെ ബാധിക്കുന്ന വിഷയങ്ങളിൽ തീരുമാനമെടുത്തില്ല

വിദ്യാർത്ഥികളെ ബാധിക്കുന്ന വിഷയങ്ങളിൽ തീരുമാനം എടുക്കാതെ കഴിഞ്ഞ ദിവസം ചേർന്ന കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം. ഫിനാൻസ് കമ്മിറ്റി പാസ്സാക്കിയ ബില്ലുകൾക്ക് അംഗീകാരം നൽകിയില്ല. രണ്ട് മാസം മുമ്പ് സമർപ്പിച്ച പ്രൊപ്പോസൽ വി.സി. പാസ്സാക്കിയില്ല. യൂണിയൻ പ്രവർത്തന ഫണ്ട്, ഇന്റർ യൂണിവേഴ്സിറ്റി കലോത്സവം എന്നിവയ്ക്കായി ആവശ്യപ്പെട്ടത് 33 ലക്ഷം രൂപയാണ്. ഫണ്ട് പാസ്സാക്കാത്തതിനാൽ വിദ്യാർത്ഥി യൂണിയൻ പ്രവർത്തനമടക്കം പ്രതിസന്ധിയിലാണ്. 150 ലധികം അജണ്ടകളുണ്ടായിരുന്ന യോഗത്തിൽ ചർച്ചയ്ക്ക് എടുത്തത് രജിസ്ട്രാറിന്റെ സസ്പെൻഷൻ മാത്രമാണ്. അടുത്ത സിൻഡിക്കേറ്റ് യോഗം ചേരുമെന്ന്…

Read More

തിരുമല അനിലിന്റെ മരണം; നേതൃത്വത്തെ വിമർശിച്ച എം എസ് കുമാറിനെ അനുനയിപ്പിക്കാൻ ബിജെപി

ബിജെപി നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിച്ച മുൻ സംസ്ഥാന വക്താവ് എം എസ് കുമാറിനെ അനുനയിപ്പിക്കാൻ നീക്കം. കൂടുതൽ വെളിപ്പെടുത്തൽ നടത്താതിരിക്കാൻ നേതാക്കൾ എം എസ് കുമാറുമായി ചർച്ച നടത്തും. ബിജെപി നേതാക്കളടക്കം പണം തിരികെ നൽകാത്തതിനാൽ ആത്മഹത്യ ചെയ്ത കൗൺസിലർ തിരുമല അനിലിന്റെ ഗതി തനിക്ക് ഉണ്ടാകുമെന്ന പ്രതികരണമാണ് എം എസ് കുമാർ നടത്തിയത്. താൻ പ്രസിഡന്റായ തിരുവിതാംകൂർ സഹകരണ ബാങ്കിൽ നിന്ന് ബിജെപി സംസ്ഥാന നേതാക്കൾ അടക്കം വായ്പ എടുത്തിട്ട് തിരിച്ചടക്കുന്നില്ലന്നായിരുന്നു എം എസ് കുമാറിന്റെ…

Read More

’37 വാർഡുകളിലെ രേഖകളില്ല’; കൊടുവള്ളിയിൽ വോട്ടർ പട്ടികയിൽ ക്രമക്കേട്

കോഴിക്കോട് കൊടുവള്ളി നഗരസഭയിൽ വോട്ടർ പട്ടിക ക്രമക്കേടെന്ന് വ്യക്തമാക്കുന്ന നഗരസഭാ അസിസ്റ്റന്റ് സെക്രട്ടറിയുടെ കത്ത് പുറത്ത്. 37 വാർഡുകളിലും വോട്ട് മാറ്റിയതുമായി ബന്ധപ്പെട്ട രേഖകളോ നോട്ടീസോ നഗരസഭയിലില്ല എന്നാണ് കത്തിൽ പറയുന്നത്. ആരോപണങ്ങൾ ശരിയെന്നും പ്രതിഷേധം കടുപ്പിക്കുമെന്നുമാണ് യുഡിഎഫ് നിലപാട്. വാർഡ് വിഭജനം പൂർത്തീകരിച്ച് കരട് വോട്ടർ പട്ടിക പുറത്ത് വന്നപ്പോൾ വോട്ടുകൾ നഷ്ടമായെന്നായിരുന്നു പ്രദേശവാസികളുടെ പരാതി. പരാതിയെ തുടർന്ന് യുഡിഎഫിന്റെ നേതൃത്വത്തിൽ നാട്ടുകാർ കളക്ടറേറ്റിന് മുന്നിൽ പ്രതിഷേധവുമായി എത്തി. തദ്ദേശ വകുപ്പ് ഡയറക്ടർ നഗരസഭയിൽ നേരിട്ടെത്തി…

Read More

ശബരിമല റോഡുകൾക്കായി 377.8 കോടി രൂപ അനുവദിച്ചു

ശബരിമല തീർത്ഥാടകർ ഉപയോഗിക്കുന്ന വിവിധ റോഡുകളുടെ നവീകരണത്തിനായി 377.8 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. 10 ജില്ലകളിലെ 82 റോഡുകൾക്കായാണ് തുക അനുവദിച്ചത്. തിരുവനന്തപുരം ജില്ലയിൽ 14 റോഡുകൾക്ക് 68.90 കോടി രൂപയുണ്ട്. കൊല്ലത്ത് 15 റോഡുകൾക്ക് 54.20 കോടി, പത്തനംതിട്ടയിൽ ആറു റോഡുകൾക്ക് 40.20 കോടി, ആലപ്പുഴയിൽ ഒമ്പത് റോഡുകൾക്ക് 36 കോടി, കോട്ടയത്ത് എട്ട് റോഡുകൾക്ക് 35.20 കോടി എന്നിങ്ങനെ തുക അനുവദിച്ചു. ഇടുക്കിയിൽ അഞ്ച് റോഡിന് 35.10…

Read More

കെ എസ് ശബരീനാഥന്റെ സ്ഥാനാർഥിത്വം: ‘അങ്ങനെ ഒരു കാര്യം അറിഞ്ഞിട്ടില്ല’; സണ്ണി ജോസഫ്

കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ കെ എസ് ശബരീനാഥന്റെ സ്ഥാനാർഥിത്വം സംബന്ധിച്ച് പ്രതികരണവുമായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. അങ്ങനെയൊരു കാര്യം താൻ അറിഞ്ഞിട്ടില്ലെന്നും അത് പ്രാദേശിക വിഷയമെന്നും സണ്ണി ജോസഫ് പറഞ്ഞു. താൻ അറിയാത്ത കാര്യമാണ് ശബരിനാഥന്റെ സ്ഥാനാർഥിത്വമെന്നും കാര്യങ്ങൾ തിരുവനന്തപുരത്ത് തീരുമാനിച്ചുകൊള്ളുമെന്നും അദേഹം കൂട്ടിച്ചേർത്തു. തദ്ദേശതിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പിന്റെ ചുമതല വഹിക്കുന്ന കെ മുരളീധരൻ കെഎസ് ശബരീനാഥൻ തിരുവനന്തപുരം കോർപ്പറേഷനിൽ മത്സരിക്കുമെന്ന് ട്വന്റിഫോറിനോട് സ്ഥിരീകരിച്ചിരുന്നു. കവടിയാർ വാർഡിൽ ശബരീനാഥൻ മത്സരിക്കുമെന്നായിരുന്നു മുരളീധരൻ അറിയിച്ചിരുന്നത്. കോർപ്പറേഷനിലെ മുഴുവൻ…

Read More