‘പാലക്കാട് ബിജെപിയിൽ വീണ്ടും വിഭാഗീയത; പ്രമീള ശശിധരൻ അഴിമതിക്കാരി, സ്ഥാനാർത്ഥിയാക്കാൻ പാടില്ല’; നേതൃത്വതിന് പരാതി നൽകി ഒരു വിഭാഗം
പാലക്കാട് ബിജെപിയിൽ വീണ്ടും വിഭാഗീയത. പ്രമീള ശശിധരൻ സ്ഥാനാർഥി ആകുന്നതിനെതിരെ ജില്ലാ കമ്മിറ്റിയിൽ ഒരു വിഭാഗം സംസ്ഥാന നേതൃത്വതിന് പരാതി നൽകി. മുൻ നഗരസഭ അധ്യക്ഷ പ്രമീള ശശിധരൻ അഴിമതിക്കാരി എന്നും അത്തരം ഒരാൾ സ്ഥാനാർഥി ആകരുതെന്നും സംസ്ഥാന നേതൃത്വത്തിനോട് ജില്ലാ കമ്മിറ്റിയിലെ ഒരു വിഭാഗം ആരോപിച്ചു.പ്രമീള ശശിധരനെത്തിനെ അഴിമതി ആരോപിച് സംസ്ഥാന നേതൃത്വത്തിനു നൽകിയ പരാതികളും പുറത്ത്. ജില്ലാ കമ്മിറ്റിയിൽ ബഹുഭൂരിപക്ഷം ആളുകളും പ്രശാന്ത് ശിവന്റെ പേര് നിർദേശിച്ചിരുന്നെങ്കിലും ഒരു വിഭാഗം പ്രമീളയുടെ പേരും നിർദേശിച്ചിരുന്നു….
