Headlines

‘ചേരി രഹിത മുംബൈ’; ബൃഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി മഹായുതി സഖ്യം

ബൃഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിനുളള പ്രകടന പത്രിക പുറത്തിറക്കി മഹായുതി സഖ്യം. സ്ത്രീകള്‍ക്ക് 5 ലക്ഷം രൂപ പലിശരഹിത വായ്പ, ചേരി രഹിത മുംബൈ, അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിയുന്നതിനുള്ള എഐ ഉപകരണം എന്നിവയുള്‍പ്പെടെ നിരവധി പുതിയ വാഗ്ദാനങ്ങളാണ് മുന്നോട്ട് വച്ചിട്ടുള്ളത്. ഹിന്ദുത്വത്തോടൊപ്പം വികസനത്തിനും പ്രകടന പത്രിക മുന്‍ഗണന നല്‍കുന്നുവെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. ജനുവരി 15നാണ് ബൃഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ്.മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്, ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡേ, കേന്ദ്ര മന്ത്രി രാംദാസ്…

Read More

ശബരിമല സ്വർണ്ണക്കൊള്ള: ആരോഗ്യനിലയിൽ കുഴപ്പമില്ല; തന്ത്രി കണ്ഠരര് രാജീവരരെ ജയിലിലേക്ക് മാറ്റി

ശബരിമല സ്വർണ്ണക്കൊള്ളയിൽ റിമാൻഡിൽ കഴിയുന്ന തന്ത്രി കണ്ഠരര് രാജീവരരെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നും ജയിലിലേക്ക് മാറ്റി. ആരോഗ്യനിലയിൽ കുഴപ്പമില്ലെന്ന് പരിശോധിച്ചു ഉറപ്പാക്കിയ ശേഷമാണ് മാറ്റിയത്. ജയിലിൽ വെച്ച് ദേഹസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ഇന്നലെ തന്ത്രിയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു.വൈദ്യ പരിശോധനയിൽ ബിപിയിൽ വ്യതിയാനം കണ്ടെത്തിയതിനെ തുടർന്നാണ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. നാളെ കൊല്ലം വിജിലൻസ് കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകാനാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ നീക്കം. തന്ത്രി കണ്ഠരര് രാജീവരരുടെ സാമ്പത്തിക വിവരങ്ങളിൽ വിശദമായ അന്വേഷണം…

Read More

കടുത്ത നടപടിക്ക് നിയമസഭ; രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കുന്നതിൽ നിയമപദേശം തേടും, സ്പീക്കർ എ എൻ ഷംസീർ

മൂന്നാമത്തെ ബലാത്സംഗ പരാതിയിൽ അറസ്റ്റിലായ പാലക്കാട് MLA രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കടുത്ത നടപടിക്കൊരുങ്ങി നിയമസഭ. അയോഗ്യനാക്കുന്നതിൽ നിയമപദേശം തേടുമെന്ന് സ്പീക്കർ എ എൻ ഷംസീർ വ്യക്തമാക്കി. കോൺഗ്രസ് പാർട്ടിയിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയതാണ് അതിൽ സ്പീക്കർക്ക് റോളില്ല. അറസ്റ്റ് എത്തിക്സ് ആൻഡ് പ്രിവിലേജസ് കമ്മിറ്റി പരിശോധിക്കും. തുടർച്ചയായി പരാതികൾ വരുന്ന സാഹചര്യത്തിൽ രാഹുൽ എംഎൽഎ സ്ഥാനത്ത് തുടരുന്നത് തെറ്റായ സന്ദേശം നൽകുമെന്നും നിയമത്തിനുള്ളിൽ നിന്നുകൊണ്ടുമാത്രമേ തനിക്ക് പ്രവർത്തിക്കാൻ സാധിക്കൂവെന്നും എ എൻ ഷംസീർ തിരുവനന്തപുരത്ത് പറഞ്ഞു.പത്തനംതിട്ട…

Read More

ജാമ്യമില്ല; രാഹുല്‍ മാങ്കൂട്ടത്തില്‍ അഴിക്കുള്ളില്‍; റിമാന്‍ഡ് 14 ദിവസത്തേക്ക്

മൂന്നാമത്തെ ലൈംഗിക പീഡനക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ റിമാന്‍ഡില്‍. രാഹുലിനെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുകയും ജാമ്യം ലഭിക്കാതിരിക്കുകയുമായികുന്നു. രാഹുലിനെ 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയതിരിക്കുന്നത്. മാവേലിക്കര സ്‌പെഷ്യല്‍ സബ് ജയിലിലേക്കാണ് രാഹുലിനെ മാറ്റുക. പത്തനംതിട്ട ജില്ലാ മജിസ്‌ട്രേറ്റിന് മുന്നിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ ഹാജരാക്കിയത്. കൂടുതല്‍ ചോദ്യം ചെയ്യലിനായി പ്രത്യേക അന്വേഷണസംഘം കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചേക്കും. നാളെയാകും അപേക്ഷ നല്‍കുക. സമാന സ്വഭാവമുള്ള കുറ്റകൃത്യങ്ങള്‍ രാഹുല്‍ ആവര്‍ത്തിച്ച് ചെയ്തിട്ടുണ്ടെന്നും ഇയാള്‍ ഹാബിച്വല്‍ ഒഫന്ററാണ് എന്നുമുള്‍പ്പെടെ ഗുരുതര പരാമര്‍ശമാണ് പൊലീസിന്റെ റിപ്പോര്‍ട്ടിലുള്ളത്….

Read More

ദിലീപ്, രാഹുല്‍ മാങ്കൂട്ടത്തില്‍, തന്ത്രി കണ്ഠരര് രാജീവര്, പി സി ജോര്‍ജ്.. വമ്പന്മാരെപ്പോലും നിയമത്തിന് മുന്നിലെത്തിച്ച സര്‍ക്കാരാണ് ഇവിടെയുള്ളത്’: മന്ത്രി വി ശിവന്‍കുട്ടി

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ചെയ്തത് നിഷ്ഠൂരമായ കാര്യങ്ങളെന്ന് മന്ത്രി വി ശിവന്‍കുട്ടി. സാധരണഗതിയില്‍ ഒരു മനുഷ്യന്‍ ചെയ്യാന്‍ സാധ്യതയില്ലാത്ത കാര്യങ്ങളാണ് രാഹുല്‍ ചെയ്യുന്നതെന്നും ഇക്കാര്യങ്ങള്‍ക്കായി രാഹുല്‍ എംഎല്‍എ സ്ഥാനവും പദവികളും ഉപയോഗിക്കുന്നതിനാലാണ് ഇതൊരു പൊതുപ്രശ്‌നമായി മാറുന്നതെന്നും വി ശിവന്‍കുട്ടി പറഞ്ഞു എത്ര വലിയവനായാലും ഈ നാട്ടില്‍ കുറ്റം ചെയ്താല്‍ സംരക്ഷണം ലഭിക്കില്ലെന്ന ശക്തമായ സന്ദേശമാണ് ഈ അറസ്റ്റ് നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു. ദിലീപ്, രാഹുല്‍ മാങ്കൂട്ടത്തില്‍, തന്ത്രി കണ്ഠരര് രാജീവര്, പി സി ജോര്‍ജ്, മോണ്‍സണ്‍ മാവുങ്കല്‍,…

Read More

രാഹുൽ മാങ്കൂട്ടത്തിലിന്റെ വൈദ്യ പരിശോധന; പ്രതിഷേധ സാധ്യത കണക്കിലെടുത്ത് സുരക്ഷയ്ക്ക് കൂടുതൽ പൊലീസുകാരെ നിയോഗിച്ചു

ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിനെ പത്തനംതിട്ട AR ക്യാമ്പിൽ നിന്ന് വൈദ്യപരിശോധനക്കായി ജില്ലാ ആശുപത്രിയിലേക്ക് ഉടൻ കൊണ്ടുപോകും. വൈദ്യപരിശോധക്ക് ശേഷം രാഹുലിനെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് സുരക്ഷയ്ക്ക് കൂടുതൽ പൊലീസിനെ ക്യാമ്പിൽ നിയോഗിച്ചിരിക്കുകയാണ്. കനത്ത സുരക്ഷയിൽ ആയിരിക്കും രാഹുലിനെ വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിലേക്കും അവിടെനിന്ന് മജിസ്ട്രേറ്റിന് മുമ്പിലും കൊണ്ടുപോവുക. എസ്പിയുടെ ക്യാമ്പ് ഓഫീസിന് അടുത്തുള്ള മജിസ്ട്രേറ്റിന്റെ വസതിയിലേക്കായിരിക്കും രാഹുലിനെ കൊണ്ടുപോകുക. അതിനാടകീയമായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിനെ മൂന്നാമത്തെ കേസിൽ കസ്റ്റഡിയിലെടുത്തത്. രാത്രി പന്ത്രണ്ടരയോട…

Read More

‘നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല; എല്‍ഡിഎഫ് മികച്ച ഭൂരിപക്ഷത്തോടെ തുടര്‍ഭരണം നേടും’; കെ വി തോമസ്

നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസ് ട്വന്റിഫോറിനോട്. താന്‍ കോണ്‍ഗ്രസ് വിട്ടില്ല, കോണ്‍ഗ്രസാണ് തന്നെ വിട്ടതെന്നും കെ വി തോമസ് പറഞ്ഞു 2019ല്‍ എനിക്ക് സീറ്റ് നിഷേധിക്കുമ്പോള്‍ ഞാന്‍ ജയിച്ചുകൊണ്ടിരിക്കുന്ന സമയമാണ്. അന്ന് എനിക്ക് 71 വയസായിരുന്നു. എനിക്ക് 71 വയസായി എന്നാണ് അവര്‍ അന്ന് ഒരു കാരണമായി പറഞ്ഞത്. ഇന്ന് 84 വയസുള്ളയാളുകള്‍ തയാറായി കളത്തിലേക്ക് ഇറങ്ങുന്നു. ഞാന്‍ കോണ്‍ഗ്രസ് ഇപ്പോഴും വിട്ടിട്ടില്ല. പക്ഷേ, കോണ്‍ഗ്രസിനൊരു ലക്ഷ്യബോധമില്ല…

Read More

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി; ശക്തമായ തെളിവുകൾ കൈമാറി പരാതിക്കാരി

മൂന്നാം ലൈംഗിക പീഡന ഗർഭഛിദ്ര കേസിൽ രാഹുൽ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഉടൻ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാകും. ഇന്ന് പുലർച്ചെയാണ് രാഹുലിനെ കസ്റ്റഡിയിൽ എടുത്തത്. പത്തനംതിട്ട എ ആർ ക്യാമ്പിലേക്ക് കസ്റ്റഡിയിലെടുത്ത രാഹുലിനെ എത്തിക്കുകയായിരുന്നു. പാലക്കാട് ഹോട്ടലിൽ നിന്നാണ് എംഎൽഎയെ പിടികൂടിയത്. ഇന്നലെ രാവിലെ മുതൽ രാഹുൽ പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഒളിവിൽ പോകാൻ സമയംകൊടുക്കാതെ അതിനാടകീയമായിട്ടായിരുന്നു രാഹുലിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. വളരെ രഹസ്യമായിട്ടായിരുന്നു പൊലീസ് നീക്കം.

Read More

മഡൂറോയെ പോലെ പുടിനെയും പിടികൂടുമോ; ഇല്ലെന്ന് ട്രംപ്, റഷ്യൻ പ്രസിഡന്റുമായുള്ളത് നല്ല ബന്ധം

വെനസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ പിടികൂടിയതു പോലെ റഷ്യൻ പ്രസിഡന്റ് പുടിനെതിരെ സൈനിക നീക്കം ആസൂത്രണം ചെയ്യുന്നുവെന്ന സൂചനകൾ തള്ളി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പുടിനുമായി തനിക്ക് നല്ല ബന്ധമാണുള്ളത്. അത്തരമൊരു നീക്കം ആവശ്യമില്ലെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു അതേസമയം യുക്രൈൻ യുദ്ധം നീണ്ടുപോകുന്നതിൽ ട്രംപ് നിരാശ രേഖപ്പെടുത്തി. മഡൂറോയുടെ അറസ്റ്റിന് പിന്നാലെ അടുത്തത് പുടിൻ ആയിരിക്കുമെന്ന് യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി പറഞ്ഞിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ട്രംപ്. അതൊന്നും ആവശ്യമായി വരുമെന്ന് തോന്നുന്നില്ല….

Read More

നേതൃത്വം അറിഞ്ഞു നൽകുന്നതാണ് രീതി; യൂത്ത് ലീഗ് സീറ്റ് ചോദിച്ച് വാങ്ങില്ലെന്ന് പികെ ഫിറോസ്

നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കുന്ന കാര്യത്തിൽ ഒരു ചർച്ചയും നടന്നിട്ടില്ലെന്ന് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. ടേം അല്ല, ഫെർഫോമൻസ് ആകണം മാനദണ്ഡം. മെറിറ്റ് നോക്കിയും പാർട്ടി സീറ്റ് നൽകും. സീറ്റ് ചോദിച്ച് വാങ്ങേണ്ടി വരില്ലെന്നും പികെ ഫിറോസ് പറഞ്ഞു യൂത്ത് ലീഗ് അവകാശവാദം ഉന്നയിച്ചിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ യുവാക്കൾക്ക് പ്രാധാന്യം നൽകി. യൂത്ത് ലീഗ് ആവശ്യപ്പെടുന്നതിന് മുമ്പ് തന്നെ ലീഗ് നേതൃത്വം യുവാക്കളെ പരിഗണിക്കുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ യൂത്ത് ലീഗ് സീറ്റ് ചോദിച്ച്…

Read More