Headlines

സംസ്ഥാന ചലച്ചിത്ര അവാർഡ്: മികച്ച നടൻ മമ്മൂട്ടി, മികച്ച നടി ഷംല ഹംസ

55മത് സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു. മിച്ച നടനായി മമ്മൂട്ടിയെയും മികച്ച നടിയായി ഷംല ഹംസയെയും തിരഞ്ഞെടുത്തു. മന്ത്രി സജി ചെറിയാനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. ജൂറി അധ്യക്ഷന്‍ പ്രകാശ് രാജിന്റെ സാന്നിധ്യത്തിലാണ് പ്രഖ്യാപനം. ഭ്രമയു​ഗത്തിലെ പ്രകനത്തിനാണ് മമ്മൂട്ടിയെ മികച്ച നടനായി തിരഞ്ഞെടുത്തത്. ഫെമിനിച്ചി ഫാത്തിമ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഷംല ഹംസയെ മികച്ച നടിയെ തിരഞ്ഞെടുത്തത്. മികച്ച ചിത്ര‌മായി മഞ്ഞുമ്മൽ ബോയ്സിനെയും മികച്ച രണ്ടാമത്തെ ചിത്രമായി ഫെമിനിച്ച ഫാത്തിമയെയും തിരഞ്ഞെടുത്തു. മികച്ച ജനപ്രിയ ചിത്രം പ്രേമലുവിനെ തിരഞ്ഞെടുത്തു….

Read More

വെൻ്റിലേറ്ററിൻ്റെ സഹായത്തോടെയാണ് മകൾ ജീവൻ നിലനിർത്തുന്നത്; മെഡിക്കൽ കോളജിൻ്റെ ചികിത്സയിൽ തൃപ്‌തി ഇല്ല, പെൺകുട്ടിയുടെ അമ്മ

തിരുവനന്തപുരം വര്‍ക്കലയിൽ മദ്യലഹരിയിൽ യാത്രക്കാരൻ ട്രെയിനിൽ നിന്ന് ചവിട്ടി പുറത്തിട്ട 19കാരി ശ്രീക്കുട്ടിയ്ക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന ആരോപണവുമായി കുടുംബം. മകളുടെ ആരോഗ്യനില ഗുരുതരമാണ്. വെൻ്റിലേറ്ററിൻ്റെ സഹായത്തോടെയാണ് മകൾ ജീവൻ നിലനിർത്തുന്നത്. ശരീരത്തിൽ 20 തോളം മുറിവുകളാണ് ഉള്ളത്. തലയിൽ രണ്ടോളം മുറിവുകൾ മകൾക്കുണ്ട്. ഡെഡ് ബോഡി കിടക്കുന്നതുപോലെയാണ് എൻറെ മകൾ കടക്കുന്നത്. അവർ ഇതുവരെ ചികിത്സ തുടങ്ങിയിട്ടില്ല. 1 മണിക്ക് മെഡിക്കൽ ബോർഡ് കൂടിയിട്ട് അറിയിക്കാം എന്നാണ് പറഞ്ഞത്. മകൾക്ക് നല്ല ചികിത്സ കിട്ടണമെന്ന് ശ്രീക്കുട്ടിയുടെ…

Read More

UDF അധികാരത്തിൽ വന്നാൽ എല്ലാ സംരംഭകരേയും സ്വാഗതം ചെയ്യും, കേരളത്തിലെ സഹകരണ മേഖല അസന്തുലിതാവസ്ഥയിൽ; വി ഡി സതീശൻ

കേരളത്തിലെ സഹകരണ മേഖല അസന്തുലിതാവസ്ഥയിലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. യുഡിഎഫ് അധികാരത്തിൽ വന്ന എല്ലാ സംരംഭകരേയും സ്വാഗതം ചെയ്യും. വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിക്കണം. നമ്മുടെ നാട് സ്റ്റാലിൻ്റെ കാലത്തേക്ക് പോകുന്നു. കേരളത്തിൽ എല്ലാം പി.ആർ പ്രൊപ്പഗണ്ടയാകുന്നുവെന്നും അദ്ദേഹം വിമർശിച്ചു. പെട്ടെന്നൊരു അതിദാരിദ്ര്യമുക്ത പ്രഖ്യാപനം. അതിനെ വിമർശിച്ചവർ എല്ലാം പ്ലാനിംഗ് രംഗത്തെ വിദഗ്ധർ. അവർ സോഷ്യൽ മീഡിയയിൽ ആക്രമിക്കപ്പെടുന്നു. പിണറായി വിജയന് അധികാരമുണ്ടായിരുന്നെങ്കിൽ പലരേയും നാട് കടത്തിയേനെ. ഗവർണ്മിൻ്റിനെ വിമർശിക്കുന്നവരെ ആക്രമിക്കുന്നു. ബുദ്ധി ജീവി ചമയുന്നവർ…

Read More

വർക്കലയിലെ ട്രെയിൻ അതിക്രമം; സൗമ്യ നേരിട്ടത് പോലുള്ള ക്രൂരകൃത്യം,അധികാരികൾ ഉണർന്ന് പ്രവർത്തിക്കണം, സൗമ്യയുടെ അമ്മ സുമതി

സ്ത്രീകൾക്ക് ട്രെയിനിൽ സുരക്ഷയില്ലെന്ന് ട്രെയിൻ യാത്രക്കിടെ കൊടും ക്രിമിനൽ ഗോവിന്ദച്ചാമി കൊലപ്പെടുത്തിയ സൗമ്യയുടെ അമ്മ സുമതി. തിരുവനന്തപുരം വർക്കലയിൽ പെൺകുട്ടിക്ക് നേരെ നടന്നത് സൗമ്യ നേരിട്ടതുപോലെയുള്ള ക്രൂര കൃത്യമാണ്. 15 വർഷമായി സൗമ്യക്ക് സംഭവിച്ചത് വേറെ ആർക്കും സംഭവിക്കരുതെന്ന് ആവശ്യം ഉന്നയിക്കുന്നു. ഇനിയെങ്കിലും അധികാരികൾ ഉണർന്ന് പ്രവർത്തിക്കണമെന്നും സുമതി പറഞ്ഞു. സമാന സംഭവങ്ങൾ ആവർത്തിക്കുമ്പോൾ മാത്രമല്ല നടപടി ഉണ്ടാകേണ്ടത്. ആരും ട്രെയിനുകളിൽ സുരക്ഷ ഒരുക്കുന്നില്ല. ഇനിയെങ്കിലും അധികാരികൾ ഉണർന്ന് പ്രവർത്തിക്കണമെന്നും ഇനി ആർക്കും ഈ ഗതി ഉണ്ടാകരുതെന്നും…

Read More

താമരശ്ശേരി ഫ്രഷ് കട്ട് വിഷയം; വീണ്ടും സമരത്തിനൊരുങ്ങി സമരസമിതി

കോഴിക്കോട് താമരശ്ശേരി ഫ്രഷ് കട്ട് വിഷയത്തിൽ വീണ്ടും സമരത്തിനൊരുങ്ങി സമരസമിതി.നാളെ വൈകുന്നേരം 4 മണിക്ക് സമരം ആരംഭിക്കും. അനിശ്ചിതകാല സമരം എം എൻ കാരശേരി ഉദ്ഘാടനം ചെയ്യും. പ്രതിഷേധങ്ങൾക്കും സംഘർഷങ്ങൾക്കും പിന്നാലെ ഫ്രഷ് കട്ട് തുറന്ന് പ്രവർത്തിക്കാൻ ജില്ലാ കളക്ടർ നൽകിയ അനുമതിക്കെതിരെ വീണ്ടും സമരം ചെയ്യാനാണ് സമരസമിതിയുടെ തീരുമാനം. അനിശ്ചിതകാല സമരം എം എൻ കാരശേരിയായിരിക്കും ഉദ്ഘാടനം ചെയ്യുക.വിഷയത്തിൽ ഇന്ന് താമരശ്ശേരി പ്രൈവറ്റ് ബസ്സ്റ്റാൻഡിൽ മുസ്ലിം ലീഗ് പ്രക്ഷോഭം സംഘടിപ്പിച്ചു. കട്ടിപ്പാറ ദൈവത്തിന്റെ സ്വന്തം നാടിന്…

Read More

ശബരിമല കട്ടിളപ്പാളിയിലെ സ്വർണ്ണം മോഷ്ടിച്ചു; രണ്ടാം കേസിലും ഉണ്ണികൃഷ്ണൻ പോറ്റിയെ അറസ്റ്റ് ചെയ്തു

ശബരിമല സ്വർണ്ണകൊളള കേസിൽ കോടതിയിൽ ഹാജരാക്കിയ ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും അറസ്റ്റ് ചെയ്തു. കട്ടിളപ്പാളിയിലെ സ്വർണ്ണം മോഷ്ടിച്ച രണ്ടാം കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.റാന്നി കോടതിയിൽ ഹാജരാക്കിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ദ്വാരപാലക ശില്പത്തിൽ നിന്നും സ്വർണ്ണം മോഷിക്കുന്നതിന് തൊട്ടു മുൻപാണ് പോറ്റി കട്ടിളപ്പാളിയിലെ സ്വർണ്ണം കവർന്നിട്ടുള്ളത്. ഉണ്ണികൃഷ്ണൻ പോറ്റിയെ SIT കസ്റ്റഡിൽ വാങ്ങും. 13 ദിവസത്തേയ്ക്കാണ് പോറ്റിയെ കസ്റ്റഡിയിൽ വേണമെന്ന് സംഘം അപേക്ഷയിൽ ആവശ്യപ്പെട്ടിട്ടുള്ളത്. റിമാൻഡ് നടപടികൾക്ക് ശേഷം മാത്രമേ കസ്റ്റഡിയിൽ എത്ര ദിവസം പോറ്റിയെ ലഭിക്കുമെന്ന…

Read More

കോൺഗ്രസിന് വേരോട്ടമുള്ള സ്ഥലമാണ് തിരുവനന്തപുരം, 51 സീറ്റ് നേടി നഗരഭരണം പിടിക്കുകയാണ് ലക്ഷ്യം; കെ എസ് ശബരീനാഥൻ

നഗരസഭാ സ്ഥാനാർത്ഥിത്വം സന്തോഷത്തോടെ ഏറ്റെടുക്കുന്നുവെന്ന് മുൻ എംഎൽഎ കെ എസ് ശബരീനാഥൻ. പാർട്ടി നൽകുന്ന അവസരം സന്തോഷത്തോടെ ഏറ്റെടുക്കുന്നു. വലിയ സാധ്യതകളുള്ള നഗരമാണ് തിരുവനന്തപുരം. നഗരത്തിൻ്റെ നഷ്ട പ്രതാപം വീണ്ടെടുക്കുകയാണ് യു ഡി എഫ് ലക്ഷ്യം. 51 സീറ്റ് നേടി നഗരഭരണം പിടിക്കുകയാണ് യുഡിഎഫ് ലക്ഷ്യം. മികച്ച പട്ടികയാണ് UDF പ്രഖ്യപിച്ചത്. കോൺഗ്രസിന് വേരോട്ടമുള്ള സ്ഥലമാണ് തിരുവനന്തപുരം നഗരം. യുഡിഎഫിന് വേണ്ടിയാണ് മത്സരിക്കുന്നത്. ജില്ലയുടെ മുന്നേറ്റമാണ് ആ​ഗ്രഹമെന്നും എല്ലാം പാർട്ടി നൽകിയതാണെന്നും ശബരീനാഥൻ മാധ്യമങ്ങളോട് പറഞ്ഞു. ഞാൻ…

Read More

കണ്ണൂരിൽ 3 മാസം പ്രായമായ കുഞ്ഞ് കിണറ്റിൽ വീണ് മരിച്ചു; അന്വേഷണം ആരംഭിച്ച് പൊലീസ്

കണ്ണൂർ കുറുമാത്തൂർ പൊക്കുണ്ടിൽ മൂന്നു മാസം പ്രായമായ കുഞ്ഞ് കിണറ്റിൽ വീണ് മരിച്ചു. ജാബിർ – മുബഷിറ ദമ്പതികളുടെ മകൻ അലൻ ആണ് മരിച്ചത്. കൈയ്യിൽ നിന്ന് അബദ്ധത്തിൽ കിണറ്റിൽ വീണതെന്നാണ് അമ്മയുടെ മൊഴി. ഇന്ന് രാവിലെയാണ് സംഭവം. അമ്മയുടെ നിലവിളികേട്ട് അയൽവാസികൾ ഓടിയെത്തുകയായിരുന്നു. കുഞ്ഞിനെ ഉടൻ തന്നെ പരിയാരത്തുള്ള മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കുഞ്ഞ് കിണറ്റിൽ വീണത് എങ്ങനെ എന്നതിൽ അവ്യക്തത നിലനിൽക്കുകയാണ്. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നാണ് പൊലീസ്…

Read More

പഴം തൊണ്ടയിൽ കുടുങ്ങി, ശ്വാസതടസം; കണ്ണൂരിൽ വയോധികൻ മരിച്ചു

കണ്ണൂരിൽ പഴം തൊണ്ടയിൽ കുടുങ്ങി വയോധികൻ മരിച്ചു. കണ്ണൂർ കാപ്പാടാണ് സംഭവം. കാപ്പാട് സ്വദേശി ശ്രീജിത്ത്‌ (62) ആണ് മരിച്ചത്. പഴം കഴിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങി ശ്വാസ തടസം ഉണ്ടാവുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. അതേസമയം കഴിഞ്ഞമാസം കാസര്‍ഗോഡ് ബദിയടുക്കയില്‍ ഓംലറ്റും പഴവും കഴിച്ചതിനു പിന്നാലെ ശ്വാസ തടസം അനുഭവപ്പെട്ട വെല്‍ഡിങ് തൊഴിലാളിയും മരിച്ചു. ബാറടുക്കയിലെ ചുള്ളിക്കാന ഹൗസില്‍ വിശാന്തി ഡി സൂസയാണ് (52) മരിച്ചത്. കാസര്‍കോട് ബാറടുക്കയിലെ തട്ടുകടയില്‍ നിന്ന് ഓംലറ്റും പഴവും…

Read More

കുടുംബവാഴ്ച ഇന്ത്യൻ ജനാധിപത്യത്തിന് ഭീഷണി; നെഹ്റു കുടുംബത്തിനെതിരെ ആഞ്ഞടിച്ച് ശശി തരൂർ

നെഹ്റു കുടുംബത്തിനെതിരെ ആഞ്ഞടിച്ച് ശശി തരൂർ എം പി. രാഹുലിനെയും പ്രിയങ്കയെയും സോണിയെയും പരോക്ഷമായി തരൂർ വിമർശിച്ചു. മംഗളം ദിനപത്രത്തിലെ ലേഖനത്തിലാണ് കുടുംബ വാഴ്ചയ്ക്കെതിരെ തരൂരിന്റെ രൂക്ഷ വിമർശനം ഉയർന്നത്. കോൺഗ്രസിൽ കുടുംബവാഴ്ച എന്ന ബിജെപി ആരോപണം സാധൂകരിക്കുന്നതാണ് ശശി തരൂരിന്റെ ലേഖനം. കുടുംബവാഴ്ച ഇന്ത്യൻ ജനാധിപത്യത്തിന് ഭീഷണി. നെഹ്റു ഗാന്ധി കുടുംബത്തിൻറെ രാഷ്ട്രീയ സ്വാധീനം മറ്റു പാർട്ടികളിലേക്കും പടർന്നു. പരിചയത്തിനേക്കാൾ പാരമ്പര്യത്തിന് മുൻഗണന നൽകുന്ന രീതി ശരിയല്ല. ഇത് ഭരണ നേതൃത്വത്തിന്റെ നിലവാരം കുറയ്ക്കും. സ്ഥാനാർത്ഥിയുടെ…

Read More