ഐസിസി വനിത ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമിന് പാരിതോഷികം; 51 കോടി രൂപ നൽകുമെന്ന് ബിസിസിഐ
ഐസിസി വനിത ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമിന് പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 51 കോടി രൂപ സമ്മാനമായി നൽകുമെന്ന് ബിസിസിഐ. ടൂർണമെന്റ് ജേതാക്കളയതിൽ ഐസിസി യിൽ നിന്ന് പ്രൈസ് മണിയായി 39.78 കോടി രൂപയും ടീമിന് ലഭിച്ചിരുന്നു. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 52 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ കന്നി ലോകകപ്പ് കീരീടം നേടിയത്. നവി മുംബൈ, ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ 299 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ദക്ഷിണാഫ്രിക്ക 45.3 ഓവറില്‍ 246 റണ്‍സിന് എല്ലാവരും പുറത്തായി….
