നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ച് വയനാട് ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. ഒ.ആർ രഘു. പാർട്ടി അവഗണിക്കുന്നെന്നും ഐ സി ബാലകൃഷ്ണൻ എംഎൽഎയാണ് തനിക്കെതിരെ ചരട് വലിക്കുന്നതെന്നും ആരോപണം. ആദിവാസി വിഭാഗത്തിൽ നിന്നുള്ള ആൾ എന്ന പരിഗണന പോലും നൽകുന്നില്ലെന്നും ഒ.ആർ രഘു ട്വന്റിഫോറിനോട് പറഞ്ഞു.ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മത്സരത്തിൽ പരാജയപ്പെട്ടിരുന്നു. കോൺഗ്രസ് ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെയാണ് മത്സരിച്ചത്. തനിക്ക് അർഹതപ്പെട്ട ജില്ലാ പഞ്ചായത്ത് സീറ്റ് നൽകിയില്ല. ലഭിച്ച ബ്ലോക്ക് പഞ്ചായത്ത് സീറ്റിൽ പരാജയപ്പെടുത്താൻ പാർട്ടി ശ്രമിച്ചു. എന്നിട്ടും ആയിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് താൻ തെരഞ്ഞെടുക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടിക്കുവേണ്ടി ഒരു കണ്ണ് നഷ്ടപ്പെടുത്തേണ്ടി വന്ന ആളാണ് താൻ.
പൊലീസ് മർദ്ദനത്തിൽ രണ്ട് കാലുകൾക്കും ഗുരുതരമായി പരിക്കേറ്റ ആളാണ്. ആദിവാസി വിഭാഗത്തിൽനിന്നുള്ള ആൾ എന്ന പരിഗണന പോലും നൽകുന്നില്ല. ഡിസിസി പ്രസിഡന്റ തന്നെ പരിഗണിക്കാൻ തയാറാകുന്നില്ലെന്നുമാണ് ഒ.ആർ രഘുവിന്റെ ആരോപണം.






