പാലക്കാട് ബിജെപിയിൽ വീണ്ടും വിഭാഗീയത. പ്രമീള ശശിധരൻ സ്ഥാനാർഥി ആകുന്നതിനെതിരെ ജില്ലാ കമ്മിറ്റിയിൽ ഒരു വിഭാഗം സംസ്ഥാന നേതൃത്വതിന് പരാതി നൽകി. മുൻ നഗരസഭ അധ്യക്ഷ പ്രമീള ശശിധരൻ അഴിമതിക്കാരി എന്നും അത്തരം ഒരാൾ സ്ഥാനാർഥി ആകരുതെന്നും സംസ്ഥാന നേതൃത്വത്തിനോട് ജില്ലാ കമ്മിറ്റിയിലെ ഒരു വിഭാഗം ആരോപിച്ചു.പ്രമീള ശശിധരനെത്തിനെ അഴിമതി ആരോപിച് സംസ്ഥാന നേതൃത്വത്തിനു നൽകിയ പരാതികളും പുറത്ത്. ജില്ലാ കമ്മിറ്റിയിൽ ബഹുഭൂരിപക്ഷം ആളുകളും പ്രശാന്ത് ശിവന്റെ പേര് നിർദേശിച്ചിരുന്നെങ്കിലും ഒരു വിഭാഗം പ്രമീളയുടെ പേരും നിർദേശിച്ചിരുന്നു. ഇതോടെ ആണ് ഒരു വിഭാഗം പരാതി നൽകിയത്.
ബിജെപിക്ക് സ്വാധീനമുള്ള മണ്ഡലമാണ് പാലക്കാട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പാലക്കാട് നിന്ന് ജനവിധി തേടിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ സെലിബ്രിറ്റികളെയും പാര്‍ട്ടി ചര്‍ച്ച ചെയ്യുന്നു എന്ന വിവരം വന്നിരുന്നു. ഉണ്ണി മുകുന്ദന്‍ ഉള്‍പ്പെടെയുള്ളവരുടെ പേരുകളാണ് ഇതിനകം കേട്ടത്. അതിനിടെയാണ് മുന്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍ താല്‍പ്പര്യം അറിയിച്ചിരിക്കുന്നത്.
പാലക്കാട് മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ആയി ഏറെ കാലം പ്രവര്‍ത്തിച്ച വ്യക്തിയാണ് പ്രമീള ശശിധരന്‍. ബിജെപിക്ക് പുറത്തുള്ള വോട്ടും ഇവര്‍ക്ക് കിട്ടുമെന്ന് അവകാശപ്പെടുന്നു ചില നേതാക്കള്‍. ബിജെപിയിലെ രണ്ട് ചേരിയില്‍ ഒരുചേരിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന നേതാവ് കൂടിയാണ് പ്രമീള. അതുകൊണ്ടുതന്നെ നേതൃത്വം എന്തു തീരുമാനം എടുക്കും എന്നത് നിര്‍ണായകമാണ്.






