കാണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയാണ് സിദ്ദിഖിന്, ദുരന്തബാധിതരുടെ കണ്ണീരുവിറ്റ് പിരിച്ച പണം എവിടെ: സി.കെ.ശശീന്ദ്രൻ
ചൂരല്‍മല- മുണ്ടക്കൈ ദുരിതബാധിതര്‍ക്കായി നിര്‍മ്മിച്ചു നല്‍കുന്ന ടൗണ്‍ഷിപ്പിൻ്റെ നിര്‍മാണ പുരോഗതി വിലയിരുത്തി എല്‍ ഡി എഫ് നേതാക്കള്‍. സിദ്ദിഖിന് കാണ്ടാമൃഗത്തെ തോല്‍പ്പിക്കുന്ന തൊലിക്കട്ടിയാണെന്നും കോണ്‍ഗ്രസ് വാഗ്ദാനം ചെയ്ത പണം എവിടെയെന്നും ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കൽപ്പറ്റ എം.എൽ.എയും സി.പി.ഐ.എം. സംസ്ഥാന കമ്മിറ്റി അംഗവുമായ സി.കെ.ശശീന്ദ്രൻ പറഞ്ഞു.കോൺഗ്രസ് എന്ന് വീട് കൊടുക്കും എന്ന് അവർ പറയണം. ചൂരൽമല ടൗൺഷിപ്പ് കോൺഗ്രസിൻ്റേതെന്ന് വരുത്തി തീർക്കാൻ ശ്രമം. ടി.സിദ്ധിഖ് ടൗൺഷിപ്പ് സന്ദർശിച്ച് എട്ടുകാലി മമ്മൂഞ്ഞ് കളിക്കുന്നു. കാണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയാണ്…
