Headlines

നെല്ല് സംഭരണത്തിൽ ആശ്വാസം; രണ്ട് മില്ലുകളുമായി കരാർ ഒപ്പിട്ടു

നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് രണ്ട് മില്ലുകളുമായി കരാർ ഒപ്പിട്ടു. ഉച്ചയ്ക്ക് ശേഷം ആലപ്പുഴയിൽ നിന്ന് നെല്ല് സംഭരിച്ച് തുടങ്ങും. മുഖ്യമന്ത്രിയുടെ നേത‍ൃത്വത്തിൽ ചർച്ച നടത്തിയിട്ടും മില്ലുടമകൾ സഹകരിക്കാത്ത സാഹചര്യമുണ്ടായിരുന്നു. ഇപ്പോൾ ഭക്ഷ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് രണ്ട് മില്ലുകളുമായി ധാരണയിലെത്തി. തൃശൂരിൽ നിന്നും ആലപ്പുഴയിൽ നിന്നും ഇന്ന് തന്നെ നെല്ല് സംഭരിച്ചു തുടങ്ങും. നേരത്തെ മില്ലുടമകൾ മുന്നോട്ടുവെച്ച രണ്ട് ആവശ്യങ്ങളിൽ ഒരു ആവശ്യം മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സമിതി അം​ഗീകരിച്ചിരുന്നു. 100 ക്വിൻ്റൽ നെൽ സംഭരിക്കുമ്പോൾ 66.5 ക്വിൻ്റൽ അരിയാക്കി…

Read More

‘അതിദാരിദ്ര്യമുക്ത പ്രഖ്യാപനം ഭൂലോക തട്ടിപ്പ്; വെറും പിആർ പ്രചരണം’; കെ സുരേന്ദ്രൻ

അതിദാരിദ്ര്യമുക്ത പ്രഖ്യാപനം ഭൂലോക തട്ടിപ്പെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ. സർക്കാർ പുറത്തുവിട്ട കണക്ക് അടിസ്ഥാനമില്ലാത്തതാണ്. പ്രഖ്യാപനം വെറും പിആർ പ്രചരണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. യാതൊരു അടിസ്ഥാനവുമില്ലാത്ത പൊങ്ങച്ചമാണെന്നും ദാരിദ്ര്യത്തിൽ നിന്ന് മോചിതരായത് മോദി സർക്കാരിന്റെ പദ്ധതികൾ കാരണമാണെന്നും കെ സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിൽ ജനങ്ങൾ പട്ടിണി കിടന്ന് മരിക്കാത്തതിന് കാരണം കേന്ദ്രസർക്കാർ നൽകുന്ന ആനുകൂല്യങ്ങളാണ്. സർക്കാർ ഖജനാവിൽ കാശില്ലാത്തതിനാൽ കേന്ദ്ര പദ്ധതികൾ അട്ടിമറിച്ചു. നടക്കുന്നത് കണ്ണിൽ പൊടിയിടാനുള്ള തന്ത്രം. കണ്ടെത്തിയ അറുപതിനായിരം പേരിൽ…

Read More

സൈഡ് തരാത്തതിന്റെ കലി തല്ലിതീര്‍ക്കാന്‍ ഹോട്ടലിലെത്തി; ഗുണ്ടയ്ക്ക് ആളുമാറി; നാലുപേരെ ആക്രമിച്ചതില്‍ കേസ്

ആലപ്പുഴ ചേര്‍ത്തലയില്‍ ഹോട്ടലില്‍ ഗുണ്ടാ അക്രമണം.ആളു മാറിയുള്ള ആക്രമത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. കാപ്പ ചുമത്തപ്പെട്ടിട്ടുള്ള സ്ഥിരം കുറ്റവാളിയാണ് ഹോട്ടലില്‍ അതിക്രമം കാട്ടിയത്. ചേര്‍ത്തല സെന്റ് മേരീസ് പാലത്തിനു സമീപമുള്ള ബ്രൂഫിയ റസ്റ്ററന്റിലാണ് ഗുണ്ടാ അക്രമണമുണ്ടായത്. വാഹനത്തിന് സൈഡ് നല്‍കാത്തത് ചോദ്യം ചെയ്യാനാണ് ചേര്‍ത്തല സ്വദേശികളായ അഭിറാമും ദീപുവും ഹോട്ടലില്‍ എത്തിയത്.ഹോട്ടലിലെ ജീവനക്കാരനാണ് വാഹനം ഓടിച്ചതെന്ന തെറ്റിധാരണയിലായിരുന്നു ആക്രമണം. പിടിച്ചുമാറ്റാനെത്തിയ ഹോട്ടലിലെ വനിതാ ജീവനക്കാരേയും ഭക്ഷണം കഴിക്കാനെത്തിയവരേയും ഉള്‍പ്പടെ മര്‍ദിച്ചു. പിന്നീടാണ് ആളു മാറിയെന്ന വിവരം അറിഞ്ഞത്….

Read More

അതിദാരിദ്ര്യ മുക്ത പ്രഖ്യാപനം: ചടങ്ങില്‍ മോഹന്‍ലാലും കമല്‍ഹാസനും പങ്കെടുക്കില്ല

സംസ്ഥാനത്തെ അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിച്ചതിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ആരംഭിക്കും. പൊതുസമ്മേളനത്തില്‍ മോഹന്‍ലാലും കമല്‍ ഹാസനും പങ്കെടുത്തേക്കില്ല. ഇരുതാരങ്ങളും തങ്ങളുടെ വ്യക്തിപരമായ ബുദ്ധിമുട്ട് സര്‍ക്കാരിനെ അറിയിച്ചതായാണ് വിവരം. മമ്മൂട്ടി ചടങ്ങില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. മോഹന്‍ലാല്‍ ദുബായിലാണെന്നാണ് ലഭിക്കുന്ന വിവരം. കമല്‍ഹാസനും തന്റെ വ്യക്തിപരമായ തിരക്കുകള്‍ സര്‍ക്കാരിനെ അറിയിക്കുകയായിരുന്നു. മമ്മൂട്ടി ആയിരിക്കും ചടങ്ങിലെ മുഖ്യാതിഥി. വൈകീട്ട് അഞ്ച് മണിക്ക് സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് പൊതുസമ്മേളനം നടക്കുക. മുഖ്യമന്ത്രി പിണറായി വിജയനൊപ്പം മറ്റ്…

Read More

ആന്ധ്രയിലെ ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് 9 പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരുക്ക്

ആന്ധ്രാ പ്രദേശിലെ ശ്രീകാകുളത്തെ വെങ്കടേശ്വരസ്വാമി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലുംപെട്ട് 9 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. ക്ഷേത്രത്തിലെ ഏകാദശി ചടങ്ങുകള്‍ക്കിടയിലാണ് അപകടമുണ്ടായത്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിവരികയാണ്. സംഭവത്തില്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നടുക്കവും ദുഃഖവും രേഖപ്പെടുത്തി ഏകാദശി ഉത്സവത്തില്‍ പങ്കെടുക്കാന്‍ പതിവിലും ഭക്തരെത്തിയതും തിരക്ക് കൃത്യമായി നിയന്ത്രിക്കാന്‍ സംവിധാനമൊരുക്കാത്തതും അപകടത്തിന് കാരണമായെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. 12 ഏക്കര്‍ വിസ്താരമുള്ള ഈ ക്ഷേത്രം ദക്ഷിണേന്ത്യയിലെ വളരെ പ്രസിദ്ധമായ തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നാണ്….

Read More

പി എം ശ്രീ പദ്ധതി: SSK ഫണ്ടിനായി സർക്കാർ വീണ്ടും പ്രൊപ്പോസൽ സമർപ്പിക്കില്ല

പി എം ശ്രീ പദ്ധതിയിൽ SSK ഫണ്ടിനായി സർക്കാർ വീണ്ടും പ്രൊപ്പോസൽ സമർപ്പിക്കില്ല. ഫണ്ടുമായി ബന്ധപ്പെട്ട നടപടി എല്ലാം പൂർത്തിയാക്കിയിട്ടുണ്ടെന്ന് എസ് എസ് കെ ഉദ്യോഗസ്ഥർ സർക്കാരിനെ അറിയിച്ചു. സാങ്കേതികമായി ഇനി പുതിയ പ്രൊപ്പോസൽ നൽകേണ്ടതില്ല. മുൻ വർഷങ്ങളിലെ കുടിശിക ലഭിക്കുന്നതിനായുള്ള രേഖകൾ നൽകുന്ന കാര്യം സർക്കാർ പരിഗണിക്കുമെന്നാണ് സൂചന. വിദ്യാഭ്യാസവകുപ്പുമായി കൂടി ആലോചിച്ച ശേഷമാകും തീരുമാനം.പുതിയ പ്രൊപ്പോസൽ സമർപ്പിക്കാൻ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകിയിരുന്നു. അതേസമയം പിഎം ശ്രീ പദ്ധതി താത്കാലികമായി മരവിപ്പിക്കാനുള്ള മന്ത്രിസഭാ…

Read More

കേരള സർവകലാശാലയിലെ PhD വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് VC

കേരള സർവകലാശാലയിലെ പിഎച്ച്ഡി വിവാദത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് വൈസ് ചാൻസലർ ഡോ മോഹനൻ കുന്നുമ്മൽ. രജിസ്ട്രാർക്കും, റിസർച്ച് ഡയറക്ടർക്കുമാണ് അന്വേഷണ ചുമതല. അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ വിസി നിർദേശം നൽ‌കി. പരാതി ഉന്നയിച്ച ഡീൻ സി എൻ വിജയകുമാരിയിൽ നിന്ന് വിവരം തേടും സംസ്കൃതം അറിയാത്ത എസ്എഫ്ഐ നേതാവിന് സംസ്കൃതത്തിൽ പിഎച്ച്ഡി നൽകാൻ ശിപാർശ ചെയ്തെന്നായിരുന്നു വകുപ്പ് ഡീൻ നൽകിയ പരാതി. ഗുരുതര പരാമർശങ്ങളാണ് വിപിൻ വിജയന്റെ പി എച്ച് ഡി തീസിസിനും, ഒപ്പൺ ഡിഫൻസിനും എതിരെ…

Read More

‘അടിസ്ഥാന ആവശ്യങ്ങള്‍ക്കെതിരെ പൊരുതിയവരെ പാക് സൈന്യം കൊന്നു’; ഐക്യരാഷ്ട്രസഭയില്‍ പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

ഐക്യരാഷ്ട്രസഭയില്‍ പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. പാക് അധിനിവേശ കശ്മീരില്‍ അടിസ്ഥാന അവകാശങ്ങള്‍ക്കായി പ്രതിഷേധിച്ചവരെ പാക് സൈന്യം കൊലപ്പെടുത്തി എന്ന് ഇന്ത്യ ആരോപിച്ചു. പാകിസ്താന്‍ തുടരുന്ന ഗുരുതരമായ മനുഷ്യാവകാശ ലംഘനം അവസാനിപ്പിക്കണമെന്നും ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യ തുറന്നടിച്ചു. പാക് അധിനിവേശ കശ്മീരിലെ പ്രക്ഷോഭത്തില്‍ 12 പേരാണ് കൊല്ലപ്പെട്ടത് 12 പേരുടെ മരണത്തിനും 200 ലധികം പേര്‍ക്ക് പരുക്കേല്‍ക്കുന്നതിനും ഇടയാക്കിയ പാക് അധിനിവേശ കശ്മീരിലെ പ്രക്ഷോഭത്തിലാണ് ഐക്യരാഷ്ട്രസഭയില്‍ പാകിസ്താനെതിരെ ഇന്ത്യ കടുത്ത ഭാഷയില്‍ മറുപടി നല്‍കിയത്. പാകിസ്താന്റെ ഗുരുതരമായ മനുഷ്യാവകാശ ലംഘനം…

Read More

എഴുത്തച്ഛന്‍ പുരസ്‌കാരം കെജി ശങ്കരപ്പിള്ളയ്ക്ക്

2025ലെ എഴുത്തച്ഛന്‍ പുരസ്‌കാരം കവി കെ ജി ശങ്കരപ്പിള്ളയ്ക്ക്. മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. എഴുത്തച്ഛന്റെ പേരിലുള്ള പുരസ്‌കാരം ഏതൊരു സാഹിത്യകാരന്റേയും സ്വപ്നമെന്ന് കെ ജി ശങ്കരപ്പിള്ള പറഞ്ഞു കേരളത്തിന്റെ ചരിത്രവും സംസ്‌കാരവും മുതല്‍ തത്വചിന്തയും ഹാസ്യവും വരെ ഒഴുകുന്ന സുന്ദര കവിതകളിലൂടെയാണ് കെജി ശങ്കരപ്പിള്ള എന്ന കെജിഎസ് മലയാളികളുടെ പ്രിയകവിയായത്. ആധുനിക മലയാള കവിതയുടെ മുഖമായാണ് സാഹിത്യലോകം കെജിഎസ്…

Read More

ഇന്‍ഡോനേഷ്യയിലേക്കുള്ള പൂ കയറ്റുമതിയുടെ മറവില്‍ ഹവാല ഇടപാട്; കേരളത്തിലേക്ക് എത്തിച്ചത് 330 കോടി രൂപ

ക്രിപ്‌റ്റോ കറന്‍സിയുടെ മറവില്‍ നടന്ന ഹവാല ഇടപാടില്‍ കേരളത്തിലേക്ക് എത്തിയത് 330 കോടിരൂപയുടെ കള്ളപ്പണം എന്ന് കണ്ടെത്തല്‍. ഇന്തോനേഷ്യയിലേക്ക് പൂ കയറ്റുമതിയുടെ മറവിലാണ് ഹവാല പണം എത്തിച്ചത്. കേസില്‍ മലപ്പുറം സ്വദേശി മുഹമ്മദാലിയോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇന്‍കംടാക്‌സ് നോട്ടീസ് നല്‍കി. കേസിലെ മറ്റൊരു ഇടപാടുകാരനായ റാഷിദിന് വേണ്ടിയും അന്വേഷണം ശക്തമാക്കി. 500ല്‍ അധികം മ്യൂള്‍ അക്കൌണ്ടുകളും ഇടപാടിനായി ഉപയോഗിച്ചു എന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ക്രിപ്‌റ്റോ കറന്‍സിയുടെ മറവില്‍ നടന്ന കള്ളപ്പണ ഇടപാടിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ്…

Read More