കോഴിക്കോട് വീടിന്റെ മതിൽ ഇടിഞ്ഞു വീണ് അപകടം; അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം
കോഴിക്കോട് കക്കോടിയിൽ വീടിന്റെ മതിൽ ഇടിഞ്ഞു വീണ് അപകടം. അപകടത്തിൽ അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം. നിർമാണ ജോലിയിൽ ഏർപ്പെട്ടിരുന്ന തൊഴിലാളി ഉദയൻ മാഞ്ചിയാണ് മരിച്ചത്. ഒഡീഷ സ്വദേശിയാണ്. ഒരു പ്രദേശവാസിക്ക് പരുക്കേറ്റു. സമീപത്തെ വീടിന്റെ മതിൽ ഇടിഞ്ഞുവീണാണ് അപകടം. അതിഥിത്തൊഴിലാളിയെ അഗ്നിരക്ഷാ സേന പുറത്തെടുത്തിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 10 മണിയ്ക്ക് ശേഷമാണ് അപകടമുണ്ടായത്. കക്കോടിയിലെ ചെറുകുളം റോഡിൽ മണ്ണാറയ്ക്കൽ പറമ്പിൽ രാമനാഥൻ എന്നയാളിന്റെ വീട്ടിൽ നിർമാണ പ്രവർത്തനങ്ങൾക്കായി…
