Headlines

സ്വർണവിലയിൽ നേരിയ ആശ്വാസം; ഇന്നത്തെ വില

സംസ്ഥാനത്തെ സ്വർണവിലയിൽ നേരിയ ആശ്വാസം. ഗ്രാമിന് 25 രൂപ കുറഞ്ഞ് 12,650 രൂപയിലെത്തി. പവൻ വില 200 രൂപ കുറഞ്ഞ് 1,01,200 രൂപയുമായി. ഇന്നലെയും പവന് 400 രൂപ കുറഞ്ഞിരുന്നു. വെള്ളി വില ഗ്രാമിന് 10 രൂപ കുറഞ്ഞ് 255 രൂപയിലെത്തി.ലാഭമെടുപ്പ് ശക്തമായതോടെ രാജ്യാന്തര വിപണിയിൽ സ്വർണവില ഒരു ശതമാനത്തോളം ഇടിഞ്ഞു. മറ്റ് കറൻസികൾക്കെതിരെ അമേരിക്കൻ ഡോളറിന്‍റെ വിനിമയ നിരക്ക് ഉയർന്നതും വിലയെ സ്വാധീനിച്ചു. ഇതാണ് സംസ്ഥാനത്തും പ്രതിഫലിച്ചത്.

ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.