നിയമസഭ തിരഞ്ഞെടുപ്പിൽ 16 സീറ്റ് ആവശ്യപ്പെടാൻ യൂത്ത് കോൺഗ്രസ്; ഒ ജെ ജനീഷ് ,അബിൻ വർക്കി, കെ എം അഭിജിത്ത് തുടങ്ങിയവർ മത്സരിക്കും
നിയമസഭ തിരഞ്ഞെടുപ്പിൽ 16 സീറ്റ് ആവശ്യപ്പെടാൻ യൂത്ത് കോൺഗ്രസ്. ഇന്ന് കൊച്ചിയിൽ ചേർന്ന സംസ്ഥാന കമ്മിറ്റിയിലാണ് തീരുമാനം. മത്സരിക്കേണ്ട നേതാകളുടെ കാര്യത്തിലും ധാരണയായി. ഒ ജെ ജനീഷ്,അബിൻ വർക്കി,കെ എം അഭിജിത്ത്,അരിത ബാബു,ബിനു ചുള്ളിയിൽ,ശ്രീലാൽ ശ്രീധർ തുടങ്ങിയവർ മത്സരിക്കും.നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റി ഇന്ന് കൊച്ചിയില്‍ ചേർന്നു. ചെറുപ്പക്കാര്‍ക്ക് മത്സരരംഗത്ത് കൂടുതല്‍ പ്രാധിനിധ്യം നല്‍കുന്നതില്‍ സംസ്ഥാന കമ്മറ്റി പ്രമേയം പാസാക്കി. വയനാട് ബത്തേരിയില്‍ പൂര്‍ത്തിയായ ലക്ഷ്യ 2026 ക്യാമ്പിന്‍റെ തുടര്‍…
