Headlines

സ്വർണ്ണപ്പാളികളുടെ ശാസ്ത്രീയ പരിശോധന ഫലം കാത്ത് പ്രത്യേക അന്വേഷണസംഘം

ശബരിമല സ്വർണ്ണകൊള്ള കേസിൽ സ്വർണ്ണപ്പാളികളുടെ ശാസ്ത്രീയ പരിശോധന ഫലം കാത്ത് പ്രത്യേക അന്വേഷണസംഘം. ശാസ്ത്രീയ പരിശോധന ഫലം വരുന്നതോടെ രാജ്യാന്തര വിഗ്രഹ കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങളിലും വ്യക്തത വരും.അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയ സ്വർണ്ണപ്പാളികളിൽ തിരിമറി നടത്തിയെന്ന സംശയത്തിലാണ് ശാസ്ത്രീയ പരിശോധന നടന്നത്. കൊണ്ടുപോയ സ്വർണ്ണപ്പാളിക്ക് പകരം സ്വർണ്ണം പൂശിയ പുതിയ പാളി എത്തിച്ചെന്ന് ആണ് അന്വേഷണസംഘം സംശയിക്കുന്നത്. ശാസ്ത്രീയ പരിശോധന ഫലം വരുന്നതോടെ രാജ്യാന്തര വിഗ്രഹ കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങളിലും വ്യക്തത വരും.

അതിനിടെ കേസിൽ മുൻ ദേവസ്വം സെക്രട്ടറി ജയശ്രീ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായേക്കും. സുപ്രീംകോടതി മുൻകൂർ ജാമ്യം അനുവദിച്ചതിനാൽ ചോദ്യം ചെയ്ത ശേഷം വിട്ടയക്കും.

അതേസമയം ശബരിമല സ്വർണ്ണകൊള്ള കേസിൽ രണ്ടു പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. തിരുവിതാംകൂർ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ, ബെല്ലാരിയിലെ സ്വർണവ്യാപാരി ഗോവർധൻ എന്നിവരുടെ ജാമ്യാപേക്ഷയാണ് പരിഗണിക്കുക. ഇരുവർക്കും സ്വർണ്ണ കൊള്ളയിൽ മുഖ്യപങ്ക് ഉണ്ടെന്നാണ് SIT കണ്ടെത്തൽ.