കേരളത്തില്‍ മത അടിസ്ഥാനത്തില്‍ മുസ്ലീം, ക്രിസ്ത്യന്‍ സമുദായത്തിന് സംവരണം നല്‍കിയത് രാഷ്ട്രീയ നേട്ടത്തിന്; വിമര്‍ശിച്ച് ദേശീയ പിന്നോക്ക കമ്മീഷന്‍

കേരളത്തിലെ മുസ്ലീം, ക്രിസ്ത്യന്‍ ഒബിസി സംവരണത്തിനെതിരെ ദേശീയ പിന്നോക്ക കമ്മീഷന്‍. മത അടിസ്ഥാനത്തില്‍ മുസ്ലീം- ക്രിസ്ത്യന്‍ സമുദായത്തിന് സംവരണം നല്‍കിയത് രാഷ്ട്രീയ നേട്ടത്തിനെന്നാണ് ആരോപണം. ഏത് സര്‍വ്വേയുടെ അടിസ്ഥാനത്തിലാണ് സംവരണം എന്ന ചോദ്യത്തോട് സംസ്ഥാന സര്‍ക്കാര്‍ പ്രതികരിച്ചില്ലെന്ന് പിന്നോക്ക കമ്മീഷന്‍ ചെയര്‍മാന്‍ ഹന്‍സ് രാജ് അഹിര്‍ പറഞ്ഞു. മതത്തിന്റെ പേരില്‍ മുഴുവനായി ഒബിസി സംവരണം നല്‍കാനാകില്ല. അതേ മതത്തിലെ പിന്നോക്കക്കാരെ കണ്ടെത്തി വേണം ഈ സംവരണം നല്‍കാന്‍. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയെന്നും ചെയര്‍മാന്‍ അറിയിച്ചു….

Read More

‘പഞ്ചായത്തുകളിലെ ബൂത്തുകളിൽ വോട്ടർമാരുടെ എണ്ണം 1300 ആക്കുന്നത് പ്രായോഗികമല്ല’; ഹൈക്കോടതി

പഞ്ചായത്തുകളിലെ ബൂത്തുകളിൽ വോട്ടർമാരുടെ എണ്ണം 1300 ആക്കുന്നത് പ്രായോഗികമല്ലെന്ന് ഹൈക്കോടതി. പല വോട്ടിംഗ് ബൂത്തുകളിലും മണിക്കൂറുകൾ ക്യു നിൽക്കേണ്ട സാഹചര്യമുണ്ട്. പ്രായമായവർക്കും, ഭിന്നശേഷിക്കാർക്കും ബുദ്ധിമുട്ടാണെന്ന് കോടതി നിരീക്ഷിച്ചു. ഒരു ബൂത്തിൽ 1300 പേർ എത്തിയാൽ 12 മണിക്കൂറിൽ വോട്ടിംഗ് പൂർത്തിയാക്കാൻ ബുദ്ധിമുട്ട് ആയിരിക്കുമെന്ന് ചൂണ്ടികാണിച്ചുള്ള ഹർജിയാണ് കോടതി പരിഗണിച്ചത്. ‘ക്യു മോണിറ്ററിങ്ങ് ആപ്പ്’ പരിഗണിച്ചൂടെ എന്ന് കോടതി ചോദിച്ചു. ആപ്പ് വഴി ക്യുവിലുള്ള ആളുകളുടെ എണ്ണം അറിയുന്ന രീതിയിൽ ക്രമികരിക്കണം. 12 മണിക്കൂറാണ് വോട്ടിങ്ങിനുള്ള സമയം. പഞ്ചായത്ത്‌…

Read More

സംസ്ഥാനത്ത് ക്രിപ്റ്റോ കറൻസി വഴി ഹവാല ഇടപാടുകൾ വ്യാപകം; കണ്ടെത്തൽ ആദായ നികുതി വകുപ്പിന്റെ പരിശോധനയിൽ

സംസ്ഥാനത്ത് ക്രിപ്റ്റോ കറൻസി വഴി ഹവാല ഇടപാടുകൾ വ്യാപകം. ആദായ നികുതി വകുപ്പിന്റെ റെയ്ഡിലാണ് കണ്ടെത്തൽ. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ രണ്ട് ദിവസം നീണ്ട പരിശോധന. രാജ്യത്തെ ക്രിപ്റ്റോ വാലറ്റിലേക്ക് എത്തിയത് 330 കോടിയുടെ ക്രിപ്റ്റോ കറൻസിയാണ്. സൗദി അറേബ്യ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളെ ബന്ധപ്പെടുത്തിയാണ് ശൃംഖല പ്രവർത്തിക്കുന്നത്. 120 കോടി രൂപ കേരളത്തിൽ നിന്ന് പിൻവലിച്ചതായി ആദായനികുതി വകുപ്പ് കണ്ടെത്തി. നിലവിൽ കേസിൽ ആരെയും പിടികൂടിയതായി വിവരങ്ങൾ‌ ലഭ്യമായിട്ടില്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം വേണമെന്നാണ് ആദായ…

Read More

‘A’ സർട്ടിഫിക്കറ്റ് ആണ് നൽകുന്നതെങ്കിൽ എന്തിനാണ് സീനുകൾ കട്ട്‌ ചെയ്യുന്നത്’; ചോദ്യങ്ങളുമായി ‘ഹാൽ’ സിനിമ അണിയറപ്രവർത്തകർ

സെൻസർ ബോർഡിന്റെ കട്ടുകൾക്ക് എതിരെ ഹാൽ സിനിമയുടെ അണിയറ പ്രവർത്തകർ സമർപ്പിച്ച ഹർജി ഹൈക്കോടതി തിങ്കളാഴ്ചയിലേക്ക് മാറ്റി. ‘A’ സർട്ടിഫിക്കറ്റ് ആണ് നൽകുന്നത് എങ്കിൽ എന്തിനാണ് സീനുകൾ കട്ട്‌ ചെയ്യുന്നതെന്ന് അണിയറ പ്രവർത്തകർ കോടതിയിൽ ചോദിച്ചു. സെൻസർ ബോർഡ്‌ നിർദേശ പ്രകാരം സീനുകൾ കട്ട്‌ ചെയ്താൽ ‘A’ സർട്ടിഫിക്കറ്റ് നൽകാം എന്ന് പറയുന്നതിന്റെ അർത്ഥം എന്താണെന്ന് അണിയറപ്രവർത്തകർ ചോദിച്ചു. സീനുകൾ കട്ട് ചെയ്താൽ എ സർട്ടിഫിക്കറ്റ് ഒഴിവാക്കേണ്ടതാണെന്ന് അണിയറപ്രവർത്തകർ പറഞ്ഞു. ഒരു തരത്തിലും അംഗീകരിക്കാൻ പാറ്റത്ത നിലപാട്…

Read More

കബാലിയെ പ്രകോപിപ്പിച്ച സംഭവം; തമിഴ്നാട് സ്വദേശികൾ പിടിയിൽ

അതിരപ്പിള്ളിയിലെ കാട്ടുകൊമ്പൻ കബാലിയെ പ്രകോപിപ്പിച്ച സംഭവത്തിൽ തമിഴ്നാട് സ്വദേശികൾ വനംവകുപ്പിന്റെ പിടിയിൽ. കോയമ്പത്തൂർ സ്വദേശികളായ ജ്ഞാനവേ ൽ വാസു, ശിവകുമാർ എന്നിവരാണ് പിടിയിലായത്. ഇക്കഴിഞ്ഞ 19ന് രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. അതിരപ്പിള്ളി മലക്കപ്പാറ അന്തർസംസ്ഥാന പാതയിലായിരുന്നു സംഭവം. റോഡിലിറങ്ങി നിന്ന കാട്ടാനയുടെ അടുത്തേക്ക് കാർ ഓടിച്ചു കയറ്റി പ്രകോപിപ്പിച്ചതിനാണ് കേസ്. പ്രതികൾ തന്നെയാണ് വീഡിയോ മൊബൈലിൽ ചിത്രീകരിച്ച് സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന സ്കോർപിയോ വാഹനവും വനംവകുപ്പ് കസ്റ്റഡിയിലെടുത്തു. പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച് പരിശോധന…

Read More

അടിമാലി മണ്ണിടിച്ചില്‍: ദേശീയ പാത അതോറിറ്റിക്ക് വീഴ്ച സംഭവിച്ചെന്ന് പ്രാഥമിക കണ്ടെത്തല്‍

ഇടുക്കി അടിമാലി മണ്ണിടിച്ചിലില്‍ ദേശീയ പാത അതോറിറ്റിക്ക് വീഴ്ച സംഭവിച്ചെന്ന് പ്രാഥമിക നിഗമനം. ടെക്‌നിക്കല്‍ കമ്മിറ്റി കളക്ടര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് അതോറിറ്റിയുടെ വീഴ്ച ചൂണ്ടിക്കാട്ടിയിരിക്കുന്നത്. നിര്‍മ്മാണത്തിലെ അശാസ്ത്രീയതയടക്കം മണ്ണിടിച്ചിലിന് കാരണമായി എന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ അപകടത്തിന്റെ ഉത്തരവാദിത്വം ദേശീയപാത അതോറിറ്റിക്കാണെന്ന നിഗമനത്തില്‍ എത്തിയത്. അപകടത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ദേശീയപാത അതോറിറ്റിക്ക് എന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ യോഗത്തില്‍ പറഞ്ഞു. ദുരന്തബാധിതര്‍ക്ക് ഇന്‍ഷുറന്‍സ് അടക്കമുള്ള പരിരക്ഷ ഉറപ്പാക്കും എന്ന് കളക്ടറേറ്റില്‍ ചേര്‍ന്ന…

Read More

യുഡിഎഫ് ഏതെങ്കിലും കാലത്ത് പെൻഷൻ വർധിപ്പിച്ചിട്ടുണ്ടോ? നിലവിൽ കൊടുക്കുന്നത് മുടക്കാതിരിക്കാനാണ് ആദ്യ പരിഗണന നൽകിയത്: പി രാജീവ്

പ്രതിപക്ഷ നേതാവിന് മറുപടിയുമായി മന്ത്രി പി രാജീവ്. കേരളത്തിന് നല്ലത് വരരുതെന്ന് ആഗ്രഹിക്കുന്ന ഒരു വിഭാഗം ഇവിടെയുണ്ട്. അതിദാരിദ്ര്യ നിർമ്മാർജ്ജന പ്രഖ്യാപനം എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നടത്തിയ പ്രവർത്തനത്തിന്റെ ഫലം. ഇതുവരെ പ്രതിപക്ഷ നേതാവ് സംശയങ്ങൾ ഉന്നയിച്ചിരുന്നില്ല. കേരളത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം തെറ്റായ സമീപനമെന്നും പി രാജീവ് വിമർശിച്ചു. നേട്ടം എല്ലാവർക്കും അവകാശപ്പെട്ടതാണ്. സാമൂഹ്യക്ഷേമ പെൻഷൻ യുഡിഎഫ് ഏതെങ്കിലും കാലത്ത് പെൻഷൻ വർധിപ്പിച്ചിട്ടുണ്ടോ?. നിലവിൽ കൊടുക്കുന്നത് മുടക്കാതിരിക്കാനാണ് ആദ്യ പരിഗണന നൽകിയത്. സാമ്പത്തിക ഞെരുക്കത്തിന് കാരണം തങ്ങളുടെ…

Read More

കാലിക്കറ്റ് സര്‍വകലാശാല വിസി നിയമനം: സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച് ഗവര്‍ണര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു

കാലിക്കറ്റ് സര്‍വകലാശാല വി.സി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച് ഗവര്‍ണര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. സര്‍വകലാശാല സെനറ്റ്, ചാന്‍സലര്‍, യുജിസി എന്നിവരുടെ പ്രതിനിധികള്‍ അടങ്ങുന്നതാണ് കമ്മിറ്റി. ബാംഗ്ലൂര്‍ ഐഐടിയിലെ പ്രൊഫസര്‍ ഇലുവാതിങ്കല്‍ ഡി ജമ്മീസ്, കേരള സ്റ്റേറ്റ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി കൗണ്‍സില്‍ മെമ്പര്‍ സെക്രട്ടറി പ്രൊഫ എ സാബു, മുംബൈ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ രവീന്ദ്ര ഡി കുല്‍കര്‍ണി എന്നിവരുടെ അടങ്ങുന്നതാണ് കമ്മിറ്റി. ചാന്‍സലറുടെ പ്രതിനിധിയായ ഇലുവാതിങ്കല്‍ ഡി ജമ്മീസ് ആണ് സെര്‍ച്ച് കമ്മിറ്റി കണ്‍വീനര്‍….

Read More

ശബരിമല സ്വര്‍ണക്കൊള്ള: സ്വര്‍ണം പൊതിഞ്ഞതുമായി ബന്ധപ്പെട്ട നിര്‍ണായക രേഖകള്‍ പിടിച്ചെടുത്ത് എസ്‌ഐടി

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട നിര്‍ണായക രേഖകള്‍ പിടിച്ചെടുത്ത് പ്രത്യേക അന്വേഷണ സംഘം. സ്വര്‍ണം പൂശിയതിന്റെ രേഖകളാണ് ദേവസ്വം ആസ്ഥാനത്തുനിന്ന് പിടിച്ചെടുത്തിരിക്കുന്നത്. ശബരിമലയില്‍ ഏതളവില്‍ എന്തിലൊക്കെ സ്വര്‍ണം പൊതിഞ്ഞെന്ന് വ്യക്തമാക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ പ്രത്യേക അന്വേഷണസംഘം ദേവസ്വം ബോര്‍ഡിന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ദേവസ്വം ബോര്‍ഡിന്റെ തിരച്ചിലില്‍ സ്വര്‍ണം പൂശിയതുമായി ബന്ധപ്പെട്ട രേഖകളൊന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. രേഖകള്‍ കണ്ടെത്താന്‍ ദേവസ്വം ബോര്‍ഡ് തന്നെ ദേവസ്വം കമ്മീഷണറേയും സ്‌പെഷ്യല്‍ ഓഫിസറേയും ചുമതലപ്പെടുത്തിയെന്ന് ദേവസ്വം എസ്‌ഐടിക്ക് മറുപടിയും നല്‍കിയിരുന്നു. ഇതിന് പിന്നാലെ…

Read More

പൊലീസ് ഉദ്യോഗസ്ഥർ മാധ്യമങ്ങൾക്ക് വിവരം കൈമാറുന്നതിന് വിലക്ക്; സർക്കുലർ പുറത്തിറക്കി ഡിജിപി

പൊലീസ് ഉദ്യോഗസ്ഥർ മാധ്യമങ്ങൾക്ക് വിവരം കൈമാറുന്നതിന് വിലക്ക്. അന്വേഷണ വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകരുതെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ ഉത്തരവിറക്കി. പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് ഉത്തരവിൽ പറയുന്നത്. കേസുകളിലെ കുറ്റസമ്മത മൊഴി കോടതിയുടെ മുന്നിൽ പ്രധാന തെളിവില്ലെന്നും, പ്രതികളുടെ കുറ്റസമ്മത മൊഴിയെന്ന രീതിയിൽ വിവരങ്ങൾ കൈമാറുന്നത് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കുമെന്നും ഉത്തരവിൽ പറയുന്നു. പ്രതികളുടെ കുറ്റസമ്മത മൊഴി വിവരങ്ങൾ കൈമാറരുതെന്നാണ് കർശന നിർദേശം. കേസുകളുടെ പ്രധാന അന്വേഷണ പുരോഗതി സംബന്ധിച്ച വിവരങ്ങളും കൈമാറരുതെന്നു…

Read More