Headlines

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ SFI യൂണിറ്റ് പിരിച്ചുവിട്ടു

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. നിരന്തരമുള്ള സംഘർഷങ്ങളിലും സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളിലും പരാതി ഉയർന്നതോടെ എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് നിർണായക തീരുമാനം കൈക്കൊള്ളുകയായിരുന്നു. യൂണിയൻ ഫണ്ട് യൂണിറ്റ് സെക്രട്ടറി മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയതായുള്ള പരാതികളടക്കം കോളജിലെ എസ്എഫ്ഐ യൂണിറ്റിനെതിരെ ഉയർന്നിരുന്നു.നിരന്തര സംഘർഷങ്ങളുടെ പേരിൽ യൂണിവേഴ്സിറ്റി കോളജിനെതിരെ പലതവണ വിമർശനം ഉയർന്നിരുന്നു. യൂണിവേഴ്സിറ്റി കോളജിൽ നേതാക്കൾ ചേരിതിരിഞ്ഞ് പലതവണ ഏറ്റുമുട്ടുന്ന സാഹചര്യങ്ങളടക്കം നിലനിന്നിരുന്നു. പരാതികൾ ഏറിയതോടെയാണ് കടുത്ത നടപടികളിലേക്ക് കടന്നത്.