തിരുവനന്തപുരം ∙ സെക്രട്ടേറിയറ്റ് മാർച്ചിനിടെ മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപ പരാമർശവുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വി.അനൂപ്. മത്സ്യത്തൊഴിലാളികൾ ക്രിസ്തീയ വിഭാഗത്തിൽ നിന്നുള്ളവരായതിനാൽ അവിടേക്കു പോകേണ്ടത് 2 ക്രിസ്ത്യൻ മന്ത്രിമാരാണെന്നുള്ള തെറ്റായ ധാരണയ്ക്ക് ഉടമയാണ് മുഖ്യമന്ത്രി എന്നു പറഞ്ഞ ശേഷമാണ് അനൂപ് അധിക്ഷേപ വാക്ക് പ്രയോഗിച്ചത്. ഈ പരാമർശം വിവാദമായി. ഇതു സംബന്ധിച്ചു പൊലീസിനു പരാതി ലഭിച്ചിട്ടില്ല.സർക്കാർ മത്സ്യത്തൊഴിലാളികളുടെ ദുരിതം കാണാതെ മുന്നോട്ടു പോവുകയാണെന്നും അനൂപ് വിമർശിച്ചു. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫാണ് മാർച്ച് ഉദ്ഘാടനം ചെയ്തത്.








