Headlines

ED ഡെപ്യൂട്ടി ഡയറക്ടർ പി രാധാകൃഷ്ണനെ സർവീസിൽ നിന്ന് നീക്കി

ഇ ഡി ഡെപ്യൂട്ടി ഡയറക്ടര്‍ പി. രാധാകൃഷ്ണനെ സർവീസിൽ നിന്ന് നീക്കി. ധനകാര്യമന്ത്രാലയം മൂന്ന് ദിവസം മുന്‍പാണ് പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവിറക്കിയത്. കൈക്കൂലിയടക്കം നിരവധി ആക്ഷേപങ്ങളില്‍ രാധാകൃഷ്ണനെതിരെ അന്വേഷണം നടത്തിയിന് പിന്നാലെയാണ് നടപടി. നയതന്ത്ര സ്വര്‍ണക്കടത്ത് അന്വേഷിച്ച ഉദ്യോഗസ്ഥനാണ് പി രാധാകൃഷ്ണൻ. രാഷ്ട്രീയ ആരോപണങ്ങൾ അന്ന് തന്നെ ഉയർന്നിരുന്നു. സിപിഐഎം അനുകൂലമായി നിലപാട് സ്വീകരിക്കുന്നു എന്നായിരുന്നു ആദ്യ ആക്ഷേപം. മറ്റ് ചില കേസുകളുമായി ബന്ധപ്പെട്ട് സാമ്പത്തികരോപണങ്ങളും പി രാധാകൃഷ്ണനെ വെട്ടിലാക്കി. ഇതിന് പിന്നാലെയാണ് ചെന്നൈയിലേക്ക് മാറ്റിയത്.സാമ്പത്തിക ആരോപണങ്ങളിൽ ഇ ഡി നടത്തിയ അന്വേഷണങ്ങൾക്കൊടുവിലാണ് പി രാധാകൃഷ്ണനോട് നിർബന്ധിത വിരമിക്കലിന് ആവശ്യപ്പെട്ടത്. നിലവിൽ ജമ്മു കാശ്മീരിൽ ഡെപ്യൂട്ടി ഡയറക്ടറായി ജോലി ചെയ്യുകയായിരുന്നു. കോഴയും, അനധികൃത സ്വത്ത് സംമ്പാദനവും അന്വേഷിക്കുന്ന ഏജൻസിയിലെ ഉദ്യോഗസ്ഥൻ കൈക്കൂലി ആരോപണത്തിൽപ്പെട്ട പുറത്തുപോകുന്നത് ഇൻഫോർഴ്സ്മന്റ് ഡയറക്ടറേറ്റിന് ഉണ്ടാക്കുന്ന നാണക്കേട് ചെറുതല്ല.