Headlines

കാണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയാണ് സിദ്ദിഖിന്, ദുരന്തബാധിതരുടെ കണ്ണീരുവിറ്റ് പിരിച്ച പണം എവിടെ: സി.കെ.ശശീന്ദ്രൻ

ചൂരല്‍മല- മുണ്ടക്കൈ ദുരിതബാധിതര്‍ക്കായി നിര്‍മ്മിച്ചു നല്‍കുന്ന ടൗണ്‍ഷിപ്പിൻ്റെ നിര്‍മാണ പുരോഗതി വിലയിരുത്തി എല്‍ ഡി എഫ് നേതാക്കള്‍. സിദ്ദിഖിന് കാണ്ടാമൃഗത്തെ തോല്‍പ്പിക്കുന്ന തൊലിക്കട്ടിയാണെന്നും കോണ്‍ഗ്രസ് വാഗ്ദാനം ചെയ്ത പണം എവിടെയെന്നും ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കൽപ്പറ്റ എം.എൽ.എയും സി.പി.ഐ.എം. സംസ്ഥാന കമ്മിറ്റി അംഗവുമായ സി.കെ.ശശീന്ദ്രൻ പറഞ്ഞു.കോൺഗ്രസ് എന്ന് വീട് കൊടുക്കും എന്ന് അവർ പറയണം. ചൂരൽമല ടൗൺഷിപ്പ് കോൺഗ്രസിൻ്റേതെന്ന് വരുത്തി തീർക്കാൻ ശ്രമം. ടി.സിദ്ധിഖ് ടൗൺഷിപ്പ് സന്ദർശിച്ച് എട്ടുകാലി മമ്മൂഞ്ഞ് കളിക്കുന്നു. കാണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയാണ് സിദ്ദിഖിന്. ദുരന്തബാധിതരുടെ കണ്ണീരുവിറ്റ് പിരിച്ച പണം എവിടെ എന്ന് സിദ്ദിഖ് പറയണമെന്നും സി കെ ശശീന്ദ്രൻ ആവശ്യപ്പെട്ടു.

സ്ഥലം എംപിയായ പ്രിയങ്ക ഗാന്ധി എത്ര രൂപയാണ് ഭവന നിർമ്മാണത്തിന് സംഭാവനയായി നൽകിയത് ?. ഒരു രൂപ പോലും രാഹുൽ ഗാന്ധി നൽകിയിട്ടില്ല. നിർമ്മാണം പൂർത്തിയാകാൻ പോകുന്ന ഘട്ടത്തിൽ ടൗൺഷിപ്പിൽ വന്ന് സിദ്ദിഖ് നാടകം കളിക്കുകയാണ്.കോണ്‍ഗ്രസിനോട് വീട് ചോദിക്കുമ്പോൾ കർണാടക സര്‍ക്കാർ തന്ന പണം ഞങ്ങളുടെ എന്ന് പറയുന്നു. നുണ പറഞ്ഞ് സത്യമാക്കി മാറ്റാനുള്ള ശ്രമമാണ് നടക്കുന്നത്.

തോട്ടം തൊഴിലാളി പ്രശ്നത്തിൽ സിദ്ദിഖ് ഒന്നും മിണ്ടിയില്ല. ടൗണ്‍ഷിപ്പ് എല്ലാ പ്രവർത്തനങ്ങക്കും UDF തുരങ്കം വെച്ചു. ലക്ഷ്യ ക്യാമ്പ് പരസ്പര ധാരണയുണ്ടാക്കി ടൗൺഷിപ്പിൽ സിദ്ദിഖ് നാടകം കളിച്ചു. ആന്ധ്ര തമിഴ്നാട് രാജസ്ഥാൻ സര്‍ക്കാർ നൽകിയ പണം രാഹുൽ ഗാന്ധി പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.