വയനാട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കി

വയനാട് ജില്ലയിലെ ചുവടെ ചേര്‍ത്തിട്ടുള്ള നഗരസഭ, ഗ്രാമ പഞ്ചായത്ത് പ്രദേശങ്ങളില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി ജില്ലാ കളക്ടര്‍ ഉത്തരവായി.

മാനന്തവാടി നഗരസഭ : വാര്‍ഡ് 25,26 , പൂതാടി ഗ്രാമ പഞ്ചായത്ത്: വാര്‍ഡ് 1 ലെ നടവയല്‍ ടൗണ്‍, വാര്‍ഡ് 2 ലെ കേണിച്ചിറ ടൗണ്‍, വാര്‍ഡ് 7 ലെ ഇരുളം ടൗണ്‍, വാര്‍ഡ് 11 ലെ താഴത്തങ്ങാടി ടൗണ്‍ , വാര്‍ഡ് 12 ലെ വാകേരി ടൗണ്‍, വാര്‍ഡ് 13 ല്‍ ഉള്‍പ്പെടുന്ന വാകേരി ടൗണ്‍ , വാര്‍ഡ് 16 ല്‍ ഉള്‍പ്പെടുന്ന കേണിച്ചിറ ടൗണ്‍, വാര്‍ഡ് 20 ല്‍ പൂതാടി ടൗണ്‍ , അമ്പലവയല്‍ ഗ്രാമ പഞ്ചായത്ത്: വാര്‍ഡുകള്‍ 3,5,7 , തരിയോട് ഗ്രാമ പഞ്ചായത്ത് : വാര്‍ഡ് 9 , സുല്‍ത്താന്‍ ബത്തേരി നഗരസഭ : വാര്‍ഡ് 24,30 , മീനങ്ങാടി ഗ്രാമപഞ്ചായത്ത് : വാര്‍ഡ്് 11,13,14

അതേസമയം മാനന്തവാടി നഗരസഭയിലെ വാര്‍ഡ് 26 ലെ ക്ലബ്ബ് കുന്ന്, ചുട്ടക്കടവ്, താഴെയങ്ങാടി പ്രദേശങ്ങള്‍, പൂതാടി ഗ്രാമപഞ്ചായത്തിലെ കണ്ടെയ്ന്‍മെന്റ് സോണ്‍ ഒഴിവാക്കിയ വാര്‍ഡുകളിലെ ടൗണ്‍ ഒഴികെയുളള പ്രദേശങ്ങള്‍, അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് -3 ലെ ആയിരംകൊല്ലി ചീങ്ങേരി മട്ടപ്പാറ കോളനി ഉള്‍പ്പെടെയുള്ള പ്രദേശം, വാര്‍ഡ് -5 ലെ ആയിരംകൊല്ലി അണക്കെട്ട് റോഡിന് ഇടത് വശം മുതല്‍ എടക്കല്‍ – കുട്ടിക്കൊല്ലി റോഡിന്റെ ഇടത് വശം വരെയുള്ള പ്രദേശം, വാര്‍ഡ്- 7 നീര്‍ച്ചാല്‍ റസ്റ്റ് ഹൗസ് അമ്പലവയല്‍ ടൗണ്‍ വഴി വടുവന്‍ചാല്‍ റോഡില്‍ നീര്‍ച്ചാല്‍ റോഡ് വരെയുള്ള പ്രദേശം ഒഴികെയുളള പ്രദേശങ്ങള്‍, തരിയോട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 9 ലെ പുരക്കല്‍ക്കുന്ന്, കോമരിക്കണ്ടിക്കുന്ന്, സുല്‍ത്താന്‍ ബത്തേരി നഗരസഭ 24-ാം ഡിവിഷനിലെ മാനിക്കുനി സ്റ്റേഡിയം പരിസരം, ചുള്ളിയോട് ഫെഡറല്‍ ബാങ്ക് പരിസരവും 30-ാം ഡിവിഷനിലെ വടകരമുക്ക് പ്രദേശത്തെ കോഫി കൗണ്ടി റിസോര്‍ട്ടിന് സമീപമുള്ള പ്രദേശം ബീനാച്ചി അംഗന്‍വാടി സ്ഥിതി ചെയ്യുന്ന പ്രദേശം, ദൊട്ടപ്പന്‍കുളം പെട്രോള്‍ പമ്പ് സ്ഥിതി ചെയ്യുന്ന പ്രദേശം, മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 11 ലെ കോട്ടക്കുന്ന് 4 സെന്റ് കോളനി, കോട്ടക്കുന്ന് പുഴംകുനി, കുട്ടിരായിന്‍ പാലം, വാര്‍ഡ് 13 ലെ മോതിരോട്ട്കുന്ന് കോളനി, ചെണ്ടക്കുനി കനാല്‍ പ്രദേശം , കൊരളംമ്പം കോളനി, വാര്‍ഡ് 14 ലെ സ്റ്റേഡിയം പുറക്കാടി റോഡ് വലത് ഭാഗം എന്നിവ മൈക്രോ കണ്ടെന്‍മെന്റ് സോണ്‍ ആയിരിക്കും