പെട്രോളും, ഡീസലും ജി എസ് ടി പരിധിയിൽ വരുമോ; അടുത്ത കൗൺസിൽ വിഷയം പരിശോധിക്കും

പെട്രോളും, ഡീസലും ജി എസ് ടിയുടെ പരിധിയിലാക്കുന്നത് സംബന്ധിച്ച് അടുത്ത ജി എസ് ടി കൗൺസിൽ പരിഗണിക്കുമെന്ന് കേന്ദ്ര ധനമന്ത്രാലയം. 2021 ജൂൺ 21നുള്ള ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസർക്കാർ തീരുമാനം.

പെട്രോളിനെയും ഡീസലിനെയും ജി എസ് ടിയുടെ പരിധിയിലാക്കുന്നത് സംബന്ധിച്ച നിവേദനത്തിൽ കേന്ദ്രസർക്കാർ ആറ് ആഴ്ചക്കുള്ളിൽ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതേ തുടർന്നാണ് വിഷയം ജി എസ് ടി കൗൺസിൽ പരിഗണിക്കുമെന്ന അറിയിപ്പ് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചത്.