വയനാട് ചന്ദനമരം മോഷണം: ചന്ദന ഉരുപ്പടികളും കാറും സഹിതം ഒരാൾ കൂടി കസ്റ്റഡിയിൽ

കൽപ്പറ്റ: വയനാട്ടിലെ ചന്ദന മര മോഷണക്കേസിൽ ഒരാൾ കൂടി പോലീസ് പിടിയിലായി. പുതുശ്ശേരിക്കടവ് വെങ്ങാലക്കണ്ടി അഷ്റഫ് (47) നെയാണ് കേണിച്ചിറ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ പുതുശ്ശേരിക്കടവിലെ വീട്ടിൽ സൂക്ഷിച്ച അഞ്ച് കഷണം ചന്ദന ഉരുപ്പടികളും കണ്ടെടുത്തു. ചന്ദന തടികൾ കടത്താൻ ഉപയോഗിച്ച റിറ്റ്സ് കാറും പോലീസ് കസ്റ്റഡിയിലാണ്. വരദൂരിലെ ക്ഷേത്ര മുറ്റത്തു നിന്നും കൽപ്പറ്റയിലെ കലക്ട്രേറ്റിൽ നിന്നും ചന്ദന മരങ്ങൾ മുറിച്ച് കടത്തിയ കേസിൽ നേരത്തെ പോലീസ് പിടിയിലായ രണ്ട് പ്രതികളിൽ നിന്ന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ്…

Read More

രണ്ട് യുവതികള്‍ ഒരാളെ പ്രണയിച്ചു; ആരെ വിവാഹം കഴിക്കണമെന്ന് ടോസിട്ട് തീരുമാനിച്ച് പഞ്ചായത്ത്

രണ്ട് യുവതികള്‍ ഒരേ വ്യക്തിയെ വിവാഹം കഴിക്കാന്‍ അവകാശവാദമുന്നയിച്ചതോടെ ടോസിട്ട് തീരുമാനിച്ച് പഞ്ചായത്ത് അധികൃതര്‍. കര്‍ണാടകയിലെ ഹസന്‍ ജില്ലയില്‍ സക്‌ലേഷ്പൂര്‍ താലൂക്കിലാണ് സംഭവം. 27 കാരനായ യുവാവിനെ രണ്ട് യുവതികള്‍ പ്രണയിച്ചതോടെയാണ് തീരുമാനത്തിലെത്താന്‍ പഞ്ചായത്തിന് ടോസ് ഇടേണ്ടി വന്നത്. ഒരു വര്‍ഷം മുമ്പാണ് സക്‌ലേഷ്പൂര്‍ ഗ്രാമത്തിലെ 27 വയസുകാരനായ യുവാവ് അയല്‍ഗ്രാമത്തിലുള്ള 20 കാരിയുമായി പ്രണയത്തിലായത്. ഇരുവരും ഇടക്കിടെ കണ്ടുമുട്ടുകയും നഗരത്തില്‍ പോയി ഒരുമിച്ച് ഷോപ്പിങ് നടത്തുകയും എല്ലാം ചെയ്തിരുന്നു. ആറുമാസം മുമ്പ് ഇതേ യുവാവ് സമപ്രായക്കാരിയായ…

Read More

മുട്ട പൊരിക്കുന്നതിനിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു

കൊടുവായൂർ: മുട്ട പൊരിക്കുന്നതിനിടെ വിറകടുപ്പിൽനിന്ന് തീപർടന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാർഥിനി മരിച്ചു. കൊടുവായൂർ കാക്കയൂർ ചേരിങ്കൽ വീട്ടിൽ കണ്ണന്റെയും രതിയുടെയും മകൾ വർഷയാണ് (17) മരിച്ചത്. എറണാകുളം കളമശ്ശേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽവെച്ച് തിങ്കളാഴ്ച ഉച്ചയ്ക്ക് 12-നാണ് മരിച്ചത്. ഈമാസം രണ്ടിന് ഉച്ചയ്ക്ക് 12.10-നാണ് വർഷയ്ക്ക് പൊള്ളലേറ്റ അപകടം നടന്നത്. പല്ലശ്ശന വി.ഐ.എം. ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിനിയായ വർഷ പരീക്ഷയ്ക്ക് പോകുന്നതിനു മുന്നോടിയായി ചോറുണ്ണുന്നതിന് മുട്ട പൊരിക്കാൻ ശ്രമിക്കുകയായിരുന്നു. അടുപ്പിലെ ഓലയിലും ചുള്ളിക്കമ്പിലും…

Read More

നിപ വൈറസ്: കോഴിക്കോട് മെഡിക്കൽ കോളേജ്, മിംസ് ആശുപത്രികൾ സന്ദർശിച്ചവർ ബന്ധപ്പെടണം

സംസ്ഥാനത്ത് നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഓഗസ്റ്റ് 31, സെപ്തംബർ ഒന്ന് തീയ്യതികളിൽ കോഴിക്കോട് മെഡിക്കൽ കോളേജ് സന്ദർശിച്ചവരും, സെപ്തംബർ ഒന്നിന് കോഴിക്കോട് മിംസ് ആശുപത്രി സന്ദർശിച്ചവരും 9008026081 എന്ന നമ്പറിൽ ഐ.ഡി.എസ്.പി ഡോക്ടറുമായി ബന്ധപ്പെടേണ്ടതാണെന്ന് ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള അറിയിച്ചു. നിലവിൽ സുൽത്താൻ ബത്തേരി നഗരസഭ, മുട്ടിൽ, തവിഞ്ഞാൽ പഞ്ചായത്ത് എന്നിവിടങ്ങളിലായി മൂന്ന് പേരാണ് നിപ വൈറസ് സമ്പർക്കപ്പട്ടികയിലുള്ളത്. ഇവർ നിരീക്ഷണത്തിൽ കഴിയുകയാണ്.   ജില്ലയിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ജാഗ്രത ആവശ്യമാണ്. അതിനാൽ,…

Read More

കൈറ്റ് വിക്‌ടേഴ്‌സിന്റെ യുട്യൂബ് ചാനലിന് ‘ഗോള്‍ഡന്‍ പ്ലേ ബട്ടണ്‍’ അംഗീകാരം

തിരുവനന്തപുരം: സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഏറ്റവും കൂടുതല്‍ യുട്യൂബ് വരിക്കാരുള്ള കൈറ്റ് വിക്‌ടേഴ്‌സ് ചാനലിന് ‘ഗോള്‍ഡന്‍ പ്ലേ ബട്ടണ്‍’ അംഗീകാരം ലഭിച്ചു. പത്തു ലക്ഷത്തില്‍ കൂടുതല്‍ വരിക്കാരുള്ള ചാനലുകളുടെ ഉള്ളടക്കത്തിന്റെ മൗലികത പരിശോധിച്ചാണ് യുട്യൂബ് ഈ അംഗീകാരം നല്‍കുന്നത്. നിലവില്‍ ഫസ്റ്റ്‌ബെല്‍ ഡിജിറ്റല്‍ ക്ലാസുകള്‍ പ്രധാനമായും സംപ്രേഷണം ചെയ്യുന്ന കൈറ്റ് വിക്‌ടേഴ്‌സിന്റെ  യുട്യൂബ് ചാനലിന് 32.3 ലക്ഷം വരിക്കാരുണ്ട്. നേരത്തെ സില്‍വര്‍ ബട്ടണും കൈറ്റിന് ലഭിച്ചിട്ടുണ്ട്. കൈറ്റ് വിക്‌ടേഴ്‌സിന് ലഭിച്ച ഗോള്‍ഡണ്‍ പ്ലേ ബട്ടണ്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി…

Read More

വെള്ളം എടുക്കുന്നതിനിടെ വിദ്യാര്‍ഥിനി കിണറ്റില്‍ വീണ് മരിച്ചു

ചെര്‍പ്പുളശ്ശേരി: ചളവറ പഴയ വില്ലേജിനടുത്ത് വെള്ളം എടുക്കുന്നതിനിടെ  വിദ്യാര്‍ഥിനി കിണറ്റില്‍ വീണ് മരിച്ചു. ചെറുവത്തൂര്‍ കോളനി ഇടുകുഴിയില്‍ രവിയുടെ മകള്‍ സവിത (18) ആണ് മരിച്ചത്. രാവിലെ 9 മണിയോടെയാണ് അപകടം നടന്നത്. ഉടന്‍ വീട്ടുകാരും അയല്‍വാസികളും ചേര്‍ന്ന് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മാതാവ് അജിത. സഹോദരി ആദിത്യ. മലമ്പുഴ ഐടിഐ വിദ്യാര്‍ത്ഥിയാണ്. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍. നാളെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സംസ്‌കാരം നടത്തും

Read More

കൊവിഷീൽഡ് രണ്ടാം ഡോസിനുള്ള ഇടവേള: ഹൈക്കോടതി വിധിയോട് പൂർണ യോജിപ്പെന്ന് മുഖ്യമന്ത്രി

കൊവിഷീൽഡ് വാക്‌സിൻ ഡോസുകളുടെ ഇടവേളയുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയിൽ പൂർണ യോജിപ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് കേന്ദ്ര സർക്കാരാണ്. ചീഫ് സെക്രട്ടറിയും ആരോഗ്യ സെക്രട്ടറിയും കേന്ദ്രസർക്കാരിനെ നിലപാട് അറിയിക്കും. ഹൈക്കോടതി ഉത്തരവിന് അനുമതി നൽകാൻ ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു കൊവിഷീൽഡ് വാക്‌സിൻ രണ്ടാം ഡോസ് 28 ദിവസങ്ങൾക്കുള്ളിൽ എടുക്കാമെന്നായിരുന്നു ഹൈക്കോടതി വിധി. നിലവിൽ രണ്ടാം ഡോസിന് 84 ദിവസത്തെ ഇടവേളയുണ്ട്. ഇതാണ് ഹൈക്കോടതി നാല് ആഴ്ചയായി കുറച്ചത്. അതേസമയം സംസ്ഥാനത്ത് ഒന്നും രണ്ടും…

Read More

സംസ്ഥാനത്ത് കോളജുകൾ ഒക്ടോബർ നാല് മുതൽ തുറന്ന് പ്രവർത്തിക്കാൻ അനുമതി

  സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നുപ്രവർത്തിക്കാൻ അനുമതി. ഒക്ടോബർ നാല് മുതൽ ടെക്‌നിക്കൽ, പോളിടെക്‌നിക്, മെഡിക്കൽ വിദ്യാഭ്യാസമടക്കം ബിരുദ-ബിരുദാനന്തര സ്ഥാപനങ്ങൾക്ക് തുറന്ന് പ്രവർത്തിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. അവസാനവർഷ വിദ്യാർഥികളെയും അധ്യാപകരെയും മറ്റ് ജീവനക്കാരെയും ഉൾക്കൊള്ളിച്ച് എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകും കോളജുകളിൽ എത്തുന്നവർ ഒരു ഡോസ് വാക്‌സിനെങ്കിലും നിർബന്ധമായും എടുത്തിരിക്കണം. അവസാന വർഷ വിദ്യാർഥികളെയാണ് ആദ്യഘട്ടത്തിൽ പരിഗണിക്കുന്നത്. റസിഡൻഷ്യൽ മാതൃകയിൽ പ്രവർത്തിക്കുന്ന 18 വയസ്സിന് മുകളിലുള്ളവർക്കുള്ള പരിശീലന സ്ഥാപനങ്ങളും തുറന്നുപ്രവർത്തിക്കാം. ബയോബബിൾ മാതൃകയിലാകണം…

Read More

പെട്രോളും, ഡീസലും ജി എസ് ടി പരിധിയിൽ വരുമോ; അടുത്ത കൗൺസിൽ വിഷയം പരിശോധിക്കും

പെട്രോളും, ഡീസലും ജി എസ് ടിയുടെ പരിധിയിലാക്കുന്നത് സംബന്ധിച്ച് അടുത്ത ജി എസ് ടി കൗൺസിൽ പരിഗണിക്കുമെന്ന് കേന്ദ്ര ധനമന്ത്രാലയം. 2021 ജൂൺ 21നുള്ള ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസർക്കാർ തീരുമാനം. പെട്രോളിനെയും ഡീസലിനെയും ജി എസ് ടിയുടെ പരിധിയിലാക്കുന്നത് സംബന്ധിച്ച നിവേദനത്തിൽ കേന്ദ്രസർക്കാർ ആറ് ആഴ്ചക്കുള്ളിൽ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതേ തുടർന്നാണ് വിഷയം ജി എസ് ടി കൗൺസിൽ പരിഗണിക്കുമെന്ന അറിയിപ്പ് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചത്.

Read More

വയനാട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കി

വയനാട് ജില്ലയിലെ ചുവടെ ചേര്‍ത്തിട്ടുള്ള നഗരസഭ, ഗ്രാമ പഞ്ചായത്ത് പ്രദേശങ്ങളില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി ജില്ലാ കളക്ടര്‍ ഉത്തരവായി. മാനന്തവാടി നഗരസഭ : വാര്‍ഡ് 25,26 , പൂതാടി ഗ്രാമ പഞ്ചായത്ത്: വാര്‍ഡ് 1 ലെ നടവയല്‍ ടൗണ്‍, വാര്‍ഡ് 2 ലെ കേണിച്ചിറ ടൗണ്‍, വാര്‍ഡ് 7 ലെ ഇരുളം ടൗണ്‍, വാര്‍ഡ് 11 ലെ താഴത്തങ്ങാടി ടൗണ്‍ , വാര്‍ഡ് 12 ലെ വാകേരി ടൗണ്‍, വാര്‍ഡ് 13 ല്‍ ഉള്‍പ്പെടുന്ന വാകേരി ടൗണ്‍…

Read More