ചെര്‍പ്പുളശ്ശേരി: ചളവറ പഴയ വില്ലേജിനടുത്ത് വെള്ളം എടുക്കുന്നതിനിടെ വിദ്യാര്‍ഥിനി കിണറ്റില്‍ വീണ് മരിച്ചു. ചെറുവത്തൂര്‍ കോളനി ഇടുകുഴിയില്‍ രവിയുടെ മകള്‍ സവിത (18) ആണ് മരിച്ചത്. രാവിലെ 9 മണിയോടെയാണ് അപകടം നടന്നത്. ഉടന്‍ വീട്ടുകാരും അയല്‍വാസികളും ചേര്‍ന്ന് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മാതാവ് അജിത. സഹോദരി ആദിത്യ. മലമ്പുഴ ഐടിഐ വിദ്യാര്‍ത്ഥിയാണ്. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍. നാളെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സംസ്‌കാരം നടത്തും
The Best Online Portal in Malayalam