കൊവിഷീൽഡ് രണ്ടാം ഡോസിനുള്ള ഇടവേള: ഹൈക്കോടതി വിധിയോട് പൂർണ യോജിപ്പെന്ന് മുഖ്യമന്ത്രി

കൊവിഷീൽഡ് വാക്‌സിൻ ഡോസുകളുടെ ഇടവേളയുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയിൽ പൂർണ യോജിപ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് കേന്ദ്ര സർക്കാരാണ്. ചീഫ് സെക്രട്ടറിയും ആരോഗ്യ സെക്രട്ടറിയും കേന്ദ്രസർക്കാരിനെ നിലപാട് അറിയിക്കും. ഹൈക്കോടതി ഉത്തരവിന് അനുമതി നൽകാൻ ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു

കൊവിഷീൽഡ് വാക്‌സിൻ രണ്ടാം ഡോസ് 28 ദിവസങ്ങൾക്കുള്ളിൽ എടുക്കാമെന്നായിരുന്നു ഹൈക്കോടതി വിധി. നിലവിൽ രണ്ടാം ഡോസിന് 84 ദിവസത്തെ ഇടവേളയുണ്ട്. ഇതാണ് ഹൈക്കോടതി നാല് ആഴ്ചയായി കുറച്ചത്.

അതേസമയം സംസ്ഥാനത്ത് ഒന്നും രണ്ടും ഡോസ് ഉൾപ്പെടെ ആകെ വാക്‌സിനേഷൻ മൂന്ന് കോടി കടന്നു. ഇതുവരെ സംസ്ഥാനത്ത് 3,01,00,716 ഡോസ് വാക്‌സിനുകളാണ് വിതരണം ചെയ്തത്.