ആള്‍മറയുടെ പണി നടന്നുകൊണ്ടിരിക്കുന്ന വീട്ടുകിണറ്റില്‍ അബദ്ധത്തില്‍ വീണ് വിദ്യാര്‍ഥി മരിച്ചു

ചെര്‍പ്പുളശ്ശേരി: ആള്‍മറയുടെ പണി നടന്നുകൊണ്ടിരിക്കുന്ന വീട്ടുകിണറ്റില്‍ അബദ്ധത്തില്‍ വീണ് വിദ്യാര്‍ഥി മരിച്ചു. വീരമംഗലം സ്വഫാ നഗര്‍ കരിമ്പന്‍ചോല മുഹമ്മദലിയുടെ മകനും അടക്കാ പുത്തൂര്‍ എയുപി സ്‌കൂള്‍ എട്ടാം തരം വിദ്യാര്‍ത്ഥിയുമായ മുഹമ്മദ് ശിബില്‍(13) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് 7.30ഓടെയാണ് സംഭവം. വീട്ടുമുറ്റത്ത് ആള്‍മറയുടെ പണി നടന്നുകൊണ്ടിരിക്കുന്ന കിണറില്‍ അബദ്ധത്തില്‍ വീഴുകയായിരുന്നു.രക്ഷിക്കാന്‍ നാട്ടുകാര്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. അഗ്‌നിശമന സേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. നാളെ ഒറ്റപ്പാലത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തിയശേഷം വീരമംഗലം ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കും. മാതാവ്: നജീറ. സഹോദരങ്ങള്‍: ശിഫ, ശിനാസ്.