കോഴിക്കോട് രാമനാട്ടുകരയിൽ പിതാവും മകളും തൂങ്ങിമരിച്ച നിലയിൽ

കോഴിക്കോട് രാമനാട്ടുകരയിൽ പിതാവിനെയും മകളെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വൈദ്യരങ്ങാടി പുല്ലുംകുന്ന് റോഡിൽ ഒയാസിസിൽ ആവേത്താൻ വീട്ടിൽ പീതാംബരൻ(61), ശാരിക(31) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

രണ്ട് കിടപ്പുമുറികളിലായാണ് ഇരുവരും ഫാനിൽ കെട്ടിത്തൂങ്ങിയത്. ആത്മഹത്യക്കുറിപ്പ് പോലീസ് കണ്ടെത്തിയിട്ടുണ്ട്.