കൊട്ടിയൂർ പീഡനം: വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് പ്രതിയും ഇരയും നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

കൊട്ടിയൂർ പീഡനക്കേസിൽ പ്രതി റോബിൻ വടക്കുംചേരിയും ഇയാൾ പീഡിപ്പിച്ച ഇരയും നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. റോബിനെ വിവാഹം ചെയ്യാൻ അനുവദിക്കണമെന്ന് ഇരയും വിവാഹം ചെയ്യാൻ ജാമ്യം അനുവദിക്കണമെന്ന റോബിനും ആവശ്യപ്പെടുന്നു

ഉഭയസമ്മത പ്രകാരമാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതെന്നാണ് കത്തോലിക്ക സഭ മുൻ വൈദികൻ കൂടിയായ റോബിൻ വടക്കുംചേരി പറയുന്നത്. വിവാഹിതരാകണമെന്ന ഇവരുടെ ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു.