താൻ പീഡിപ്പിച്ച ഇരയെ വിവാഹം ചെയ്യാൻ ജാമ്യം വേണം; റോബിനും സുപ്രീം കോടതിയിൽ

 

കൊട്ടിയൂർ പീഡനക്കേസിൽ ശിക്ഷ അനുഭവിക്കുന്ന മുൻ വൈദികൻ റോബിൻ വടക്കുംചേരി സുപ്രീം കോടതിയെ സമീപിച്ചു. താൻ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം ചെയ്യാൻ ജാമ്യം നൽകണമെന്നാവശ്യപ്പെട്ടാണ് പീഡന കുറ്റവാളി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്

കഴിഞ്ഞ ദിവസം കേസിലെ ഇരയും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. റോബിൻ വടക്കുംചേരിയെ വിവാഹം ചെയ്യാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് പെൺകുട്ടിയും കോടതിയെ സമീപിച്ചത്. നാല് വയസ്സുള്ള കുട്ടിയെ സ്‌കൂളിൽ ചേർക്കുമ്പോൾ അച്ഛന്റെ പേര് രേഖപ്പെടുത്തുന്നതിന് വിവാഹം ആവശ്യമാണെന്നും പെൺകുട്ടി പറയുന്നു