കണ്ണൂർ പടിയൂരിൽ യുവാവ് സഹോദരനെ മദ്യലഹരിയിൽ കുത്തിക്കൊന്നു

 

കണ്ണൂർ പടിയൂരിൽ യുവാവ് സഹോദരനെ കുത്തിക്കൊലപ്പെടുത്തി. പാലയോട് കോളനിയിലെ മഹേഷാണ് കൊല്ലപ്പെട്ടത്. ഇയാളുടെ ഇളയ സഹോദരനായ ബിനുവാണ് കൃത്യം നടത്തിയത്.

വെള്ളിയാഴ്ച വൈകുന്നേരമാണ് മദ്യലഹരിയിലായിരുന്ന ബിനു മഹേഷിനെ മുഖത്ത് കത്തി കൊണ്ട് കുത്തിയത്. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന മഹേഷ് ഇന്നാണ് മരിച്ചത്.