തിരുവനന്തപുരം പാങ്ങോട് യുവാവ് മദ്യലഹരിയിൽ രണ്ടാനച്ഛനെ മർദിച്ചു കൊലപ്പെടുത്തി. ചന്തക്കുന്ന് നാല് സെന്റ് കോളനി സ്വദേശി ലിജുവാണ് മരിച്ചത്. തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണം. പ്രതി ഷൈജുവിനെ പോലീസ് അറസ്റ്റ് ചെയ്തു.
നാട്ടുകാരാണ് ലിജുവിനെ ആശുപത്രിയിൽ എത്തിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ലിജു മരിച്ചത്. പിന്നാലെ ഒളിവിൽ പോയ ഷൈജുവിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.