തിരുവനന്തപുരത്ത് ജയിലിൽ നിന്നിറങ്ങിയ കാപ്പ കേസ് പ്രതി കൊല്ലപ്പെട്ട നിലയിൽ

 

തിരുവനന്തപുരത്ത് ജയിലിൽ നിന്ന് പുറത്തിറങ്ങിയ കാപ്പ കേസ് പ്രതിയും ഗുണ്ടയുമായ നരുവാമൂട് സ്വദേശി അനിൽ കൊല്ലപ്പെട്ട നിലയിൽ. ഹോളോബ്രിക്‌സ് കമ്പനിക്കുള്ളിൽ വെട്ടിക്കൊലപ്പെടുത്തിയ നിലയിലാണ് ഇയാളുടെ മൃതദേഹം കണ്ടത്

കഴിഞ്ഞാഴ്ചയാണ് ഇയാൾ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. അന്ന് തന്നെ വീട്ടമ്മയുടെ മാല മോഷ്ടിച്ച കേസിൽ ഒളിവിലായിരുന്നു. ഒരു കൊലപാതക കേസിലും നാല് വധശ്രമക്കേസിലും കവർച്ചാ കേസുകളിലും പ്രതിയാണ് ഇയാൾ.