തിരുവനന്തപുരത്ത് യൂബർ ടാക്‌സി ഡ്രൈവറെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

 

തിരുവനന്തപുരം ചാക്കയിൽ യൂബർ ടാക്‌സി ഡ്രൈവറെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ചാക്കയ്ക്ക് സമീപത്ത് താമസിക്കുന്ന സമ്പത്തിനെയാണ് കഴുത്തിലും കാലിലും കുത്തേറ്റ നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്

ലഹരി സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു. കസ്റ്റഡിയിലുള്ള രണ്ട് പേരും ക്രിമിനൽ പശ്ചാത്തലമുള്ളവരാണ്. കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല