ജയ്പൂര്‍: രാജസ്ഥാനില്‍ ജീപ്പ് കനാലില്‍ വീണ് ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു. രണ്ടുപേരെ കാണാതായി. ഞായറാഴ്ച ഹനുമാന്‍ഗണ്ഡ് ജില്ലയിലാണ് സംഭവം. ഇന്ദിരാഗാന്ധി കനാലിലേക്കാണ് കാര്‍ വീണത്. ഹരീഷ് (40), ഭാര്യ സുമന്‍ (36), മകള്‍ മീനാക്ഷി (14), മകന്‍ മനീഷ് (ഏഴ്), മഞ്ജു (36) എന്നിവരാണ് ജീപ്പിലുണ്ടായിരുന്നത്. സുമന്‍, മീനാക്ഷി, മഞ്ജു എന്നിവരുടെ മൃതദേഹങ്ങള്‍ രഞ്ജിത്ത്പുര ഗ്രാമത്തിന് സമീപത്തുനിന്ന് കണ്ടെത്തിയതായി പോലിസ് അറിയിച്ചു.
മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. അതേസമയം, ഡ്രൈവര്‍ മനപ്പൂര്‍വം കനാലിന്റെ ചരിവിലേക്ക് ജീപ്പ് ഇടിച്ചിറക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. തുടര്‍ന്ന് വാഹനം കനാലിലേക്ക് വീഴുകയായിരുന്നു. അപകടത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്- ഹനുമാന്‍ഗഡ് ടൗണ്‍ പോലിസ് സ്‌റ്റേഷനിലെ എസ്എച്ച്ഒ ലക്ഷ്മണ്‍ സിങ് പറഞ്ഞു.