തന്ത്രി കണ്ഠരര് രാജീവര് ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
കട്ടിളപ്പാളി കേസിൽ തന്ത്രി കണ്ഠരര് രാജീവരെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. തന്ത്രിയെ തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലേക്ക് മാറ്റും. ദേവസ്വം ബോർഡ് കട്ടിള കൊണ്ടുപോകുമ്പോൾ തന്ത്രി എന്ന നിലയിൽ തനിക്ക് തടയാൻ കഴിഞ്ഞില്ല ശബരിമലയിൽ ആചാര ലംഘനം നടത്തിട്ടയിട്ടില്ലെന്നും ഗൂഢാലോചന നടത്തിയിട്ടില്ലെന്നും തന്ത്രി ജാമ്യാപേക്ഷയിൽ പറയുന്നു. ജാമ്യാപേക്ഷ 13ന് കൊല്ലം വിജിലന്‍സ് കോടതി പരിഗണിക്കും. തന്ത്രിക്ക് ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന് മജിസ്‌ട്രറ്റിന് മുൻപാകെ അഭിഭാഷകൻ വ്യക്തമാക്കി.ജഡ്ജിയുടെ ക്വാര്‍ട്ടേഴ്സിലാണ് തന്ത്രി രാജീവരെ എത്തിച്ചത്….
