Headlines

8 മാറ്റങ്ങളോടെ പുതിയ പതിപ്പ്; ജാനകി വി Vs സ്റ്റേറ്റ് ഓഫ് കേരള ഇന്ന് തിയേറ്ററുകളിൽ

വിവാദങ്ങൾക്കും, കോടതി നടപടികൾക്കും പിന്നാലെ ജാനകി വി Vs സ്റ്റേറ്റ് ഓഫ് കേരള ഇന്ന് തിയേറ്ററുകളിലെത്തും. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളാണ് ഒന്നിച്ച് റിലീസ് ചെയ്യുന്നത്. സെൻസർ ബോർഡിൽ നിന്ന് സിനിമയ്ക്ക് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ഹൈക്കോടതിയിലെ ധാരണ പ്രകാരമാണ് പേര് മാറ്റം എന്ന നിലപാടിലേക്ക് അണിയറ പ്രവർത്തകരെത്തിയത്.

ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള എന്ന പേര് ജാനകി.വി v/s സ്റ്റേറ്റ് ഓഫ് കേരള എന്നാക്കിയതും കോടതി വിസ്താര രംഗത്തെ എട്ട് ഭാഗങ്ങളിൽ ജാനകി എന്ന പേര് സിനിമയിൽ നിന്ന് മ്യൂട്ട് ചെയ്തുമാണ് സിനിമ പ്രദർശനത്തിനെ ത്തുന്നത്. രാമായണത്തിലെ സീതയുടെ പേരുമായി സാദൃശ്യമുള്ള ജാനകിയെന്ന പേര് പ്രദർശിപ്പിക്കാൻ കഴിയില്ലെന്ന് ചൂണ്ടികാട്ടിയായിരുന്നു സെൻസർ ബോർഡ് ജൂൺ 27 ന് പ്രദർശനാനുമതി നിഷേധിച്ചത്.

കേന്ദ്ര മന്ത്രി സുരേഷ് ഗോപി പ്രധാന കഥാപാത്രം അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ആദ്യ പ്രദർശനത്തിന് സുരേഷ് ഗോപിയും അണിയറ പ്രവർത്തകരും തൃശൂരിൽ എത്തും.