Headlines

മിഥുന്റെ കുടുംബത്തിന് മൂന്ന് ലക്ഷം രൂപ ധനസഹായം, സഹോദരന് പ്ലസ്ടു വരെ സൗജന്യ വിദ്യാഭ്യാസം’; വി ശിവൻകുട്ടി

കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ ഷോക്കേറ്റ് മരിച്ച വിദ്യാർഥി മിഥുന്റെ കുടുംബത്തിന് അടിയന്തര ധനസഹായമായി മൂന്നു ലക്ഷം രൂപ നൽകുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. മരിച്ച മിഥുന്റെ സഹോദരന് പ്ലസ്ടുവരെ സൗജന്യവിദ്യഭ്യാസം നൽകുമെന്നും മന്ത്രി പറഞ്ഞു. സ്കൂളിൽ ഫിറ്റ്നസ് പരിശോധന നടത്തിയ ഉപവിദ്യാഭ്യാസ ഡയറക്ടർക്കെതിരെയും നടപടി വരും. ഇതിന് മുന്നോടിയായി വിശദീകരണം തേടിയിട്ടുണ്ട്. നടപടി എടുക്കാതിരിക്കാനുള്ള കാരണം കാണിച്ച് സ്കൂൾ മാനേജ്മെന്റിനും നോട്ടീസ് നൽകും. തേവലക്കര ബോയിസ് സ്കൂളിൽ അപകടാവസ്ഥയിൽ സൈക്കിൾ ഷെഡിന് മുകളിലായി വൈദ്യുതി കമ്പികൾ…

Read More

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും, റെഡ് അലേർട്ട്; 5 ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശം, നാളെയും മറ്റന്നാളും 14 ജില്ലകളിലും മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും. വടക്കൻ കേരളത്തിൽ ജില്ലകളിൽ റെഡ് അലേർട്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലേർട്ട്. മലപ്പുറം, പാലക്കാട്, തൃശൂർ, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലേർട്ടും, കോട്ടയം ആലപ്പുഴ പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. നാളെയും മറ്റന്നാളും 14 ജില്ലകളിലും മഴ മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും ജാഗ്രത പാലിക്കാൻ സംസ്ഥാന ദുരന്ത നിവാരണ…

Read More

നിമിഷ പ്രിയ കേസ്: പ്രതിനിധി സംഘം യെമനിലേക്ക് പോയിട്ട് കാര്യമില്ലെന്ന് കേന്ദ്രസർക്കാർ സുപ്രിം കോടതിയിൽ

നിമിഷപ്രിയയുടെ മോചനത്തിന് ഹർജിക്കാരുടെ പ്രതിനിധിസംഘത്തെ യെമനിലേക്ക് അയയ്ക്കണമോ എന്നതിൽ തീരുമാനമെടുക്കേണ്ടത് കേന്ദ്രസർക്കാരെന്ന് സുപ്രീംകോടതി. കുടുംബത്തെ അല്ലാതെ ഹർജിക്കാരുടെ സംഘത്തെ അയച്ചതുകൊണ്ട് കാര്യമില്ലെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. യോഗ്യതകൾ പരിശോധിച്ച് ഹർജിക്കാരുടെ ആവശ്യം പരിഗണിക്കാൻ കേന്ദ്രത്തോട് സുപ്രീംകോടതി പറഞ്ഞു. പ്രതിനിധി സംഘത്തെ അയക്കുന്ന ആവശ്യവുമായി കേന്ദ്രസർക്കാരിനെ സമീപിക്കാൻ സുപ്രീംകോടതി നിർദേശിച്ചു. ഇതിനിടെ വധശിക്ഷ നീട്ടിവച്ചതിന് പിന്നിൽ പ്രയത്നിച്ച കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാറിനും കേന്ദ്ര സർക്കാരിനും അടക്കം എല്ലാവർക്കും ഹർജിക്കാർ നന്ദി അറിയിച്ചു. 2 കേന്ദ്ര സർക്കാർ പ്രതിനിധികളും,…

Read More

ചേരപ്പെരുമാളായ കോതരവിയുടെ ശിലാലിഖിതം കണ്ടെത്തി

മഹോദയപുരം (കൊടുങ്ങല്ലൂർ) കേന്ദ്രമാക്കി 9 ാം നൂറ്റാണ്ടു മുതൽ 12-ാം നൂറ്റാണ്ടു വരെ ഭരണം നടത്തിയിരുന്ന ചേരപ്പെരുമാക്കന്മാരിൽ മൂന്നാമനായ കോതരവിപ്പെരുമാളുടെ ഒരു ശിലാലിഖിതം കൂടി കണ്ടെത്തി. മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്തുള്ള തൃക്കലങ്ങോട് മേലേടത്ത് മഹാശിവ – വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ നിന്നാണ് കല്ലെഴുത്ത് കണ്ടു കിട്ടിയത്. മഹാശിവക്ഷേത്രത്തിന്റെ വട്ടശ്രീകോവിലിനു മുമ്പിൽ, മുറ്റത്ത്, പ്രദക്ഷിണ വഴിയിൽ പാകിയ കല്ലിലാണ് ഈ രേഖയുള്ളത്. പ്രദക്ഷിണ വഴിയിൽ പതിച്ചതിനാൽ അക്ഷരങ്ങൾ ഏറെയും തേഞ്ഞു മാഞ്ഞ നിലയിലാണ്. സ്വസ്തി ശ്രീ എന്ന മംഗള വചനത്തോടെ…

Read More

വിസിക്ക് പിന്നാലെ രജിസ്ട്രാറും എത്തി; കേരളാ സർവകലാശാലയിൽ വീണ്ടും നാടകീയ രംഗങ്ങൾ

മൂന്നാഴ്ചയ്ക്ക് ശേഷം കനത്ത സുരക്ഷയിൽ സർവകലാശാല ആസ്ഥാനത്ത് എത്തി വിസി മോഹനൻ കുന്നുമ്മൽ. വിസിയെ തടയും എന്ന് അറിയിച്ചിരുന്നു എങ്കിലും എസ്എഫ്ഐ പ്രവർത്തകരുടെ ഭാഗത്ത് നിന്ന് പ്രതിഷേധം ഉണ്ടായില്ല. വി സി അംഗീകരിക്കാത്ത രജിസ്ട്രാർ കെ എസ് അനിൽ കുമാറും സർവകലാശാലയിൽ എത്തിയെങ്കിലും മറ്റൊരു യോഗത്തിനായി ഉടൻ തിരികെ പോയി. സർവകലാശാലയിൽ കാലുകുത്തിക്കില്ലെന്ന് എസ്എഫ്ഐയുടെ പ്രഖ്യാപനം ഉണ്ടായിരുന്നതിനാൽ കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. പൊലീസ് വാഹനങ്ങളുടെ അകമ്പടിയോടെയാണ് എയർപോർട്ടിൽനിന്ന് സർവകലാശാലയിലേക്ക് വിസിയുടെ വാഹനം എത്തിയത്. പ്രധാനപ്പെട്ട ഫയലുകളും…

Read More

ഇടുക്കിയിൽ സ്‌കൂൾ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം,പെപ്പർ സ്പ്രേ ആക്രമണവുമായി മാതാപിതാക്കൾ; പരുക്കേറ്റ 8 കുട്ടികൾ ചികിത്സയിൽ

വിദ്യാർത്ഥികൾക്ക് നേരെ പെപ്പർ സ്പ്രേ പ്രയോഗം. ഇടുക്കി ബൈസൺ വാലി സർക്കാർ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് പരുക്കേറ്റത്. സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥിയും സഹപാഠിയുടെ മാതാപിതാക്കളും തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. ഇതിന് ഇടയിലാണ് പെപ്പർ സ്പ്രേ പ്രയോഗം നടന്നത്. സഹപാഠിയുടെ മാതാപിതാക്കളാണ് ആക്രമണം നടത്തിയത്. ആക്രമണം നടത്തിയ മാതാപിതാക്കളും ഇവരുടെ കുട്ടിയുടെ സഹപാഠിയായ വിദ്യാർത്ഥിയും തമ്മിൽ ഇന്ന് രാവിലെ സംഘർഷമുണ്ടായിരുന്നു. ഇതിനിടെയാണ് പെപ്പർ സ്പ്രേ പ്രയോഗിച്ചത്. പരുക്കേറ്റ 8 കുട്ടികൾ ചികിത്സയിൽ കഴിയുകയാണ്. ഇവരുടെ പരുക്ക് സാരമുള്ളതല്ലെന്നാണ് വിവരം.

Read More

‘മതപരമായ ചടങ്ങുകൾക്കല്ല, ആനകളുടെ ആരോഗ്യത്തിനാണ് മുൻഗണന’; ശ്രദ്ധേയ ഉത്തരവവുമായി ബോംബെ ഹൈക്കോടതി

മതപരമായ ചടങ്ങുകൾക്കല്ല, ആനകളുടെ ആരോഗ്യത്തിനാണ് മുൻഗണനയെന്ന് ബോംബെ ഹൈക്കോടതിയുടേതാണ് ശ്രദ്ധേയ ഉത്തരവ്. കോലാപ്പൂരിലെ മഹാദേവി എന്ന ആനയുമായി ബന്ധപ്പെട്ട കേസിൽ ആണ് ഉത്തരവ്. ആനയെ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റാൻ ഉത്തരവിട്ടു. മതപരമായ ചടങ്ങുകൾക്ക് ആന നിർബന്ധം എന്ന ഉടമകളുടെ ആവശ്യംതള്ളി. കോലാപ്പൂരിലെ ജെയിൻ മഠത്തിന് കീഴിലാണ് ആന നിലവിൽ ഉള്ളത്. ആനയുടെ ആരോഗ്യം മോശമാണെന്നും സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റിയേ തീരൂ എന്ന് കോടതി അറിയിച്ചു. രണ്ടാഴ്ചയ്ക്കുള്ളിൽ ആനയെ ജാംനഗർ ട്രസ്റ്റിലേക്ക് മാറ്റണമെന്ന് കോടതി നിർദ്ദേശിച്ചു. മതപരമായ ചടങ്ങുകളിൽ ആന പ്രധാനപ്പെട്ടതെന്ന…

Read More

‘ഇംഗ്ലണ്ടിന് എതിരായ നാലാം ടെസ്റ്റിൽ നിന്ന് ഒഴിവാക്കണം’; ആവശ്യവുമായി അജിങ്ക്യ രഹാനെ

ലോർഡ്‌സിലെ പരാജയത്തിന് മറുപടിയായി മാഞ്ചസ്റ്ററിൽ വിജയമുറപ്പിക്കാൻ തയ്യാറെടുക്കകയാണ് ടീം ഇന്ത്യ. എന്നാൽ, ആ മത്സര ഇലവനിൽ നിന്ന് തന്നെ മാറ്റണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് അജിങ്ക്യ രഹാനെ. ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് അദ്ദേഹം ഇന്ത്യൻ മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിനെയും, ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനെയും സമീപിച്ചിരിക്കുകയാണ്. ഗംഭീർ എപ്പോഴും ഓൾറൗണ്ടർമാരിൽ വിശ്വാസം അർപ്പിക്കുന്നു. ഈ തന്ത്രമാണ് ടി20യിൽ അത്ഭുതങ്ങൾ സൃഷ്ടിച്ചിട്ടുള്ളത്, പക്ഷേ ടെസ്റ്റ് ക്രിക്കറ്റിൽ ഇതുവരെ അദ്ദേഹത്തിന് ഈ തന്ത്രങ്ങൾകൊണ്ട് ആഗ്രഹിച്ച ഫലങ്ങൾ നേടാൻ സാധിച്ചിട്ടില്ല. ഇപ്പോൾ നടക്കുന്ന ഇന്ത്യ…

Read More

എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യ: മൊഴികള്‍ പി.പി ദിവ്യക്ക് അനുകൂലം

എഡിഎം കെ. നവീൻ ബാബുവിന്റെ മരണത്തിൽ കുറ്റപത്രത്തിന്റെ കൂടൂതൽ വിവരങ്ങൾ പുറത്ത്. മരിക്കുന്നതിന് മുമ്പ് നവീൻ ബാബു, പി പി ദിവ്യയെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് സാക്ഷിമൊഴി. യാത്രയയപ്പിന് ശേഷം എഡിഎമ്മും താനും, ക്വാർട്ടേഴ്സിന് സമീപത്ത് കണ്ടെന്നും പി പി ദിവ്യയുടെ ബന്ധു പ്രശാന്ത് ടി വി മൊഴി നൽകി. ബിനാമി ഇടപാട്, വ്യാജ പരാതി തുടങ്ങിയവയെ കുറിച്ച് കുറ്റപത്രത്തിൽ പരാമർശം ഇല്ല. കളക്ടറുടെ മൊഴിയും പൂർണമായി നവീൻ ബാബുവിനെതിരെയാണ്. പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രത്തിലാണ് മൊഴി….

Read More

‘വാക്ക് മാറിപ്പോയതാണ്, ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികരിച്ചതാണ്; ലഹരിക്കതിരായ ക്യാമ്പയിൻ ആയതുകൊണ്ട് സുമ്പാ ഡാൻസിന്റെ ഭാഗമായി’: മന്ത്രി ചിഞ്ചു റാണി

കൊല്ലം തേവലക്കര ഹൈസ്ക്കൂളിൽ എട്ടാംക്ലാസ് വിദ്യാർഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ തന്റെ വിവാദ പ്രസ്തവന ഒഴിവാക്കാമായിരുന്നതെന്ന് മന്ത്രി ജെ ചിഞ്ചു റാണി. വാക്ക് മാറിപ്പോയതാണ്. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികരിച്ചതാണെന്നും മന്ത്രി വ്യക്തമാക്കി. കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കാളിയാകുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി തീരുമാനിക്കും. മുഖ്യമന്ത്രിയുമായി കൂടി ആലോചിച്ചാകും തീരുമാനമെന്നും മന്ത്രി പ്രതികരിച്ചു. ലഹരിക്കതിരായ ക്യാമ്പയിൻ ആയതുകൊണ്ടാണ് സുമ്പാ ഡാൻസിന്റെ ഭാഗമായത്. കുട്ടികളെ നോക്കേണ്ടത് അമ്മമാരാണ്. അത്തരത്തിൽ ലഹരിക്കതിനായി അമ്മമാർ സംഘടിപ്പിച്ച പരിപാടിയായതു കൊണ്ടാണ് പങ്കെടുത്തതെന്നും മന്ത്രി…

Read More