Headlines

ബിനോയ് വിശ്വമല്ല പിണറായി വിജയൻ, വെള്ളാപ്പള്ളിയെ കാറിൽ കയറ്റിയത് ശരി; മുഖ്യമന്ത്രി

വെള്ളാപ്പള്ളിയെ കാറിൽ കയറ്റിയത് ശരിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. താൻ കാറിൽ കയറ്റില്ലെന്ന ബിനോയ് വിശ്വത്തിന്റെ പരാമർശത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.ബിനോയ് വിശ്വമല്ല ഞാൻ. ഞാൻ പിണറായി വിജയനാണ്. കാറിൽ കയറ്റിയത് ശരി തന്നെ. അതിൽ മാറ്റമില്ല. ഞാൻ കാറിൽ കയറ്റിയല്ലോ. CPI ചതിയും വഞ്ചനയും കാണിക്കുമെന്ന് ഞങ്ങൾക്ക് അഭിപ്രായമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഐയുമായി ഉള്ളത് ഊഷ്മളബന്ധം.ചതിയന്‍ ചന്തുവെന്ന പേര് ആയിരം തവണ ചേരുന്നത് വെള്ളാപ്പള്ളി നടേശന് തന്നെയാണെന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം. വെള്ളാപ്പള്ളിയെ താന്‍ കാറില്‍…

Read More

‘രാജാസാബി’ലെ അനിതയായി റിദ്ദി കുമാർ! ക്യാരക്ടർ പോസ്റ്റർ പുറത്ത്, ചിത്രം ജനുവരി 9ന് തിയേറ്ററുകളിൽ

പ്രഭാസിന്‍റെ ഹൊറർ – ഫാന്‍റസി ചിത്രം ‘രാജാസാബ്’ തിയേറ്ററുകളിൽ എത്താനൊരുങ്ങുകയാണ്. റിലീസിന് മുന്നോടിയായി കോരിത്തരിപ്പിക്കുന്ന ബ്രഹ്മാണ്ഡ ദൃശ്യ വിരുന്നായി ട്രെയിലർ 2.0 കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. കൗതുകം ജനിപ്പിക്കുന്നതും വിസ്മയിപ്പിക്കുന്നതുമായ ഒട്ടനേകം ദൃശ്യങ്ങളും അഭിനയ മുഹൂർത്തങ്ങളുമായാണ് ട്രെയിലർ എത്തിയിരുന്നത്. ഇപ്പോഴിതാ സിനിമയിൽ റിദ്ദി കുമാർ അവതരിപ്പിക്കുന്ന അനിത എന്ന കഥാപാത്രത്തിന്‍റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ജനുവരി 9നാണ് ‘രാജാസാബ്’ വേൾഡ് വൈഡ് റിലീസ്. ”ദി രാജാ സാബ്’ ഒരു പെർഫെക്റ്റ് എന്‍റർടെയ്നർ ആയിരിക്കുമെന്നും പ്രഭാസ്…

Read More

‘പോറ്റിയെ കേറ്റിയേ എന്ന് അവര്‍ പാടി, പക്ഷേ പോറ്റി ആദ്യം കയറിയത് സോണിയാ ഗാന്ധിയുടെ വീട്ടില്‍’; ചിത്രത്തില്‍ പോറ്റിയും പ്രതികളും എംപിമാരും എങ്ങനെ ഒരുമിച്ച് വന്നുവെന്ന് മുഖ്യമന്ത്രി

തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയം, ശബരിമല സ്വര്‍ണക്കൊള്ള, വെള്ളാപ്പള്ളിയുമായി ബന്ധപ്പെട്ട വിവാദം, അടൂര്‍ പ്രകാശിന്റെ ആരോപണം തുടങ്ങിയ വിവിധ വിഷയങ്ങളില്‍ മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തതില്‍ വിവാദമാക്കേണ്ട യാതൊന്നുമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചില കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് എസ്‌ഐടി ചില ഇടപെടല്‍ നടത്തുന്നതെന്നും അന്വേഷണത്തിന്റെ ഭാഗമായ ഇത്തരം നീക്കങ്ങളെ സര്‍ക്കാര്‍ തടസ്സപ്പെടുത്താനില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വാര്‍ത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. (cm…

Read More

ശബരിമല സ്വര്‍ണക്കൊള്ള; ‘അറസ്റ്റ് മാത്രം പോര തൊണ്ടിമുതലും കണ്ടെത്തണം; ഞങ്ങള്‍ പറഞ്ഞതെല്ലാം ശരിയാണെന്ന് തെളിഞ്ഞു’; രമേശ് ചെന്നിത്തല

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് തങ്ങള്‍ പറഞ്ഞതെല്ലാം ശരിയാണെന്ന് വന്നുകൊണ്ടിരിക്കുകയാണെന്ന് രമേശ് ചെന്നിത്തല. വലിയൊരു കൊള്ളയാണ് ശബരിമലയുമായി ബന്ധപ്പെട്ട് നടന്നിരിക്കുന്നതെന്നും സ്വര്‍ണം വളരെ ആസൂത്രിതമായാണ് വിദേശത്തേക്ക് കടത്തിയിട്ടുള്ളത്, അതില്‍ ഒരു സംശയവും വേണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.ആളുകളെ അറസ്റ്റ് ചെയ്തത് കൊണ്ട് മാത്രമായില്ലല്ലോ? തൊണ്ടിമുതല്‍ കണ്ടെത്തണ്ടേ? തൊണ്ടി മുതല്‍ എവിടെ? അന്തര്‍ദേശീയ മാര്‍ക്കറ്റുകളിലേക്ക് പുരാവസ്തുവായിത് കടത്തിയാല്‍ കോടാനുകോടി ഇവിടെ ലാഭം കിട്ടുമെന്ന് ഉറപ്പുള്ള ആളുകളാണ് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടാണ് ഒരു വിദേശ മലയാളി കാര്യം പറഞ്ഞപ്പോള്‍ ഞാന്‍…

Read More

ആദ്യം പോറ്റിയെ കേറ്റിയത് സോണിയ ഗാന്ധിയുടെ വീട്ടിൽ, എങ്ങനെയാണ് ഈ മഹാ തട്ടിപ്പുകാർ അവരുടെ അടുത്തേക്ക് എത്തിയത്; മുഖ്യമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള കേസിലെ എസ്ഐടി അന്വേഷണത്തിൽ പ്രതിപക്ഷ നേതാവിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അന്വേഷണം നടക്കുന്നത് ഹൈക്കോടതി നിരീക്ഷണത്തോടെയാണ്. നല്ല നീതിയിൽ അന്വേഷണം നടക്കുന്നു. മുഖ്യമന്ത്രിയും ഓഫീസും ഒരു രീതിയിലുള്ള ഇടപെടലും അതിൽ നടത്തില്ല.അത് ഞങ്ങൾ തന്നെ വച്ച നിർദേശമാണ്. ആക്ഷേപം ഉന്നയികുന്നത് ശീലമാക്കിയവർക്ക് മറുപടി പറഞ്ഞത് കൊണ്ട് അത് അവസാനിക്കില്ല.ചില കാര്യങ്ങളിൽ മറുപടി പറയാൻ കഴിയാതെ വരുമ്പോൾ എന്നാൽ ഇരിക്കട്ടെ എന്ന മട്ടിലാണ് ആക്ഷേപം. അടൂർ പ്രകാശിന്റെ പേര് വന്നത് ഒരു ചിത്രം വന്നപ്പോഴാണ്….

Read More

ന്യൂയര്‍ സമ്മാനമായി ഒരു കോടി കൈയില്‍ വന്നാലോ? കാരുണ്യ പ്ലസ് ലോട്ടറിയിലൂടെ ഭാഗ്യമുദിച്ചോ? സമ്പൂര്‍ണഫലം പുറത്ത്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന കാരുണ്യ പ്ലസ് ലോട്ടറിയുടെ സമ്പൂര്‍ണഫലം പുറത്ത്. ഒരു കോടി രൂപയാണ് ലോട്ടറിയുടെ ഒന്നാം സമ്മാനം. ഗുരുവായൂരില്‍ അശ്വനി യു കെ എന്ന ഏജന്റ് വിറ്റ PN 315592 നമ്പരിലെ ടിക്കറ്റാണ് ഒന്നാം സമ്മാനം നേടിയിരിക്കുന്നത്. 30 ലക്ഷം രൂപയാണ് ടിക്കറ്റിന്റെ രണ്ടാം സമ്മാനം. പാലക്കാട് മധുസൂധനന്‍ എന്ന ഏജന്റ് വിറ്റ PW 234658 നമ്പരിലെ ടിക്കറ്റാണ് ഈ തുക സ്വന്തമാക്കിയത്. മൂന്നാം സമ്മാനമായ അഞ്ച് ലക്ഷം രൂപ ആലപ്പുഴയില്‍ ബിബിന്‍…

Read More

രാജ്യത്തിന് കേന്ദ്രത്തിന്റെ പുതുവത്സര സമ്മാനം, ഇന്ത്യയിൽ ബുള്ളറ്റ് ട്രെയിനുകൾ 2027 മുതൽ ഓടിത്തുടങ്ങും

രാജ്യത്ത് ബുള്ളറ്റ് ട്രെയിനുകൾ അടുത്ത വർഷം മുതൽ. 2027 ലെ സ്വാതന്ത്ര്യ ദിനത്തിൽ ബുള്ളറ്റ് ട്രെയിൻ ആരംഭിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഗതാഗത അടിസ്ഥാന സൗകര്യങ്ങളിൽ ഇന്ത്യ ഒരു ചരിത്ര നാഴികക്കല്ലിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.മുംബൈയ്ക്കും അഹമ്മദാബാദിനും ഇടയിൽ 508 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പദ്ധതി, ഇന്റർ-സിറ്റി യാത്രയിൽ വിപ്ലവം സൃഷ്ടിക്കുമെന്നും യാത്രാ സമയം ഗണ്യമായി കുറയ്ക്കുമെന്നും ഇന്ത്യയിൽ ലോകോത്തര ഹൈ സ്പീഡ് റെയിൽ മാനദണ്ഡങ്ങൾ അവതരിപ്പിക്കുമെന്നും അദ്ദേഹം…

Read More

മറ്റത്തൂരിലെ കോണ്‍ഗ്രസ് – ബിജെപി സഖ്യം; ബിജെപി പിന്തുണയെ എതിര്‍ത്തയാളെ സ്വാധീനിക്കാന്‍ ശ്രമിച്ച് വിമത നേതാക്കള്‍

മറ്റത്തൂരിലെ കോണ്‍ഗ്രസ് – ബിജെപി സഖ്യത്തില്‍ ബിജെപി പിന്തുണയെ എതിര്‍ത്തയാളെ സ്വാധീനിക്കാന്‍ ശ്രമിച്ച് വിമത നേതാക്കള്‍. പഞ്ചായത്തംഗം അക്ഷയ് സന്തോഷിനോട് തങ്ങളോടൊപ്പം നില്‍ക്കണമെന്നും ബിജെപി ബന്ധമില്ലെന്ന് തുറന്നു പറയണം എന്നും വിമത നേതാവ് ടി എം ചന്ദ്രന്‍. ഇരുവരും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദ രേഖ 24 ന് ലഭിച്ചു.വിവാദമായ മറ്റത്തൂര്‍ കൂട്ടക്കൂറുമാറ്റത്തില്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഇടപെട്ട് അനുനയ നീക്കം നടക്കുന്നതിനിടെയാണ് വിമത നേതാക്കളെ വെട്ടിലാക്കിക്കൊണ്ട് ശബ്ദരേഖ വരുന്നത്. ബിജെപി ബന്ധത്തെ തള്ളിപ്പറഞ്ഞ പഞ്ചായത്തംഗം…

Read More

ഖുറാനില്‍ തൊട്ട് സത്യപ്രതിജ്ഞ; സൊഹ്‌റാന്‍ മംദാനി ന്യൂയോര്‍ക്ക് മേയറായി ചുമതലയേറ്റു

ന്യൂയോര്‍ക്ക് മേയറായി പുതുവത്സരദിനത്തില്‍ ഇന്ത്യന്‍ വംശജനായ സൊഹ്റാന്‍ മംദാനി സത്യപ്രതിജ്ഞ ചെയ്തു. മാന്‍ഹാട്ടനിലെ ഓള്‍ സിറ്റി ഹാള്‍ സബ്വേ സ്റ്റേഷനില്‍ അര്‍ധരാത്രിയ്ക്കുശേഷമായിരുന്നു സത്യപ്രതിജ്ഞ. ന്യൂയോര്‍ക്ക് നഗരത്തിന്റെ ആദ്യ മുസ്ലിം മേയറാണ് മംദാനി. രണ്ട് സത്യപ്രതിജ്ഞാചടങ്ങുകളാണ് പരമ്പരാഗതമായി ന്യൂയോര്‍ക്ക് മേയര്‍ക്കുള്ളത്. ആദ്യ സത്യപ്രതിജ്ഞാചടങ്ങ് സ്വകാര്യ ചടങ്ങാണ്. പുതുവര്‍ഷപ്പിറവിയില്‍ അര്‍ദ്ധരാത്രിയ്ക്കുശേഷമായിരുന്നു ആദ്യ ചടങ്ങ്. ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറല്‍ ലെറ്റീഷ്യ ജെയിംസ് ആണ് മാന്‍ഹാട്ടനിലെ ഓള്‍ സിറ്റി ഹാള്‍ സബ്വേ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ മംദാനിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഖുറാനില്‍ തൊട്ടാണ്…

Read More

‘സർവ്വം മായ’ ; ഡെലുലു ഫീവർ പിടിപെട്ട് സോഷ്യൽ മീഡിയ

ഇൻസ്റ്റഗ്രാം തുറന്നാൽ ഇപ്പോൾ ഒന്നേ കേൾക്കാനും കാണാനുമുള്ളൂ ‘ഡെലുലു’. അഖിൽ സത്യൻ സംവിധാനം ചെയ്ത നിവിൻ പൊളി നായകനായി നിലവിൽ തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന ‘സർവ്വം മായ’ എന്ന ചിത്രത്തിൽ റിയ ഷിബു എന്ന യുവ നായികാ അവതരിപ്പിച്ച ക്യൂട്ടി പ്രേതമാണ് ഡെലുലു. ഡെലുലുവിന്റെ ക്യൂട്ട്നെസ്സും പ്രസരിപ്പും ചിത്രത്തെ ആസ്വാദ്യകരമാക്കുന്നതിൽ വലിയ പങ്കു വഹിക്കുന്നുണ്ട്. ‘കപ്പ്’ എന്ന മാത്യു തോമസ് നായകനായ ചിത്രത്തിലൂട അഭിനയത്തിലേക്ക് കടന്ന റിയ ഷിബു അത്ര നിസാരക്കാരിയല്ല. ചെറു പ്രായത്തിൽ തന്നെ…

Read More