Headlines

‘ആർ‌എസ്‌എസുമായി തുലനം ചെയ്യുന്നത് അസംബന്ധവും അപലപനീയവും’; രാഹുൽ ഗാന്ധിക്കെതിരെ CPIM കേന്ദ്ര നേതൃത്വം

രാഹുൽ ഗാന്ധിക്കെതിരെ സിപിഐഎം കേന്ദ്ര നേതൃത്വം. ആർ‌എസ്‌എസിനെയും സി‌പി‌ഐ‌എമ്മിനെയും തുലനം ചെയ്യുന്ന രാഹുൽ ഗാന്ധിയുടെ പരാമർശം അസംബന്ധവും അപലപനീയവും. കേരളത്തിൽ ആർ‌എസ്‌എസിനെതിരെ പോരാടുന്നത് ആരാണെന്ന് രാഹുൽ ഗാന്ധി മറക്കുന്നു. കാവി ഭീകരതയെ ചെറുക്കുന്നതിൽ നിരവധി പ്രവർത്തകരെ നഷ്ടപ്പെട്ട പ്രസ്ഥാനമാണ് സി‌പി‌ഐ‌എം എന്നും കേന്ദ്ര നേതൃത്വം പറഞ്ഞു. കേരളത്തിൽ കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണത്തിൽ കോൺഗ്രസിനും ആർ‌എസ്‌എസിനും ഒരേ സ്വരമാണ്. കേരളത്തിൽ എത്തുമ്പോൾ രാഹുൽ ഗാന്ധിയും ആ ഭാഷയിലാണ് സംസാരിക്കുന്നതെന്ന് സിപിഐഎം വിമർശിച്ചു. ർഎസ്എസിനെയും സിപിഐഎമ്മിനെയും ആശയപരമായി എതിർക്കുന്നുവെന്നും അവർ…

Read More

വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; ‘മൂന്ന് തലത്തിൽ അന്വേഷണം നടക്കും’; മിഥുന്റെ വീട് സന്ദർശിച്ച് മന്ത്രിമാർ

കൊല്ലം തേവലക്കരയിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ മൂന്ന് തലത്തിൽ അന്വേഷണം നടക്കുന്നെന്ന് വിദ്യഭ്യാസമന്ത്രി വി ശിവൻകുട്ടി. വീഴ്ച വരുത്തിയ എല്ലാവർക്കുമെതിരെ വീട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകും. സംഭവത്തിൽ തദ്ദേശ സ്ഥാപനത്തിന്റെ പങ്കും പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. അപകടമുണ്ടായ തേവലക്കര ഹൈസ്കൂളും മരിച്ച മിഥുന്റെ വീടും മന്ത്രിമാരായ വി ശിവൻകുട്ടിയും കെ എൻ ബാലഗോപാലും സന്ദർശിച്ചു. അതേസമയം വിദ്യാർഥിയുടെ മരണത്തിൽ പ്രതിഷേധം ശക്തമാണ്. സെക്രട്ടേറിയറ്റിലേക്ക് എബിവിപിയും മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ ചിറ്റൂരിലെ ഓഫീസിലേക്ക് യുവമോർച്ചയും നടത്തിയ മാർച്ചിൽ സംഘർഷം. മന്ത്രിമാർക്ക്…

Read More

കേരള സർവകലാശാല പ്രതിസന്ധി; ‘പ്രശ്നപരിഹാരത്തിന് ആവശ്യമെങ്കിൽ ഗവർണറെ കാണും’; മന്ത്രി ആർ ബിന്ദു

കേരള സർവകലാശാലയിൽ സമവായത്തിന് സർക്കാർ ഇടപെടൽ. സർട്ടിഫിക്കറ്റുകൾ ഒപ്പിട്ടതായി വൈസ് ചാൻസർ അറിയിച്ചിട്ടുണ്ടെന്ന് ഉന്നതവിദ്യഭ്യാസ മന്ത്രി ആർ. ബിന്ദു. പ്രശ്നപരിഹാരത്തിന് ആവശ്യമെങ്കിൽ ഗവർണറെ കാണും. വാർത്താ സമ്മേളനത്തിൽ മന്ത്രി ചാൻസലർക്കും വൈസ് ചാൻസലർക്കും എതിരെ മന്ത്രി നിലപാട് മയപ്പെടുത്തി. സ്ഥിരം വി.സി നിയമനങ്ങളിൽ രണ്ടുദിവസത്തിനകം തീരുമാനം പറയാം. പ്രശ്നം പരിഹരിക്കുന്നതിന് ആശയവിനിമയം നടത്തിക്കൊണ്ടിരിക്കുന്നുവെന്നും ആർ ബിന്ദു പറഞ്ഞു. സർവകലാശാലകളിൽ അനിശ്ചിതത്വം ഉണ്ടാകാൻ പാടില്ലെന്നും വിദ്യാർഥികളെ ഗുണ്ടകളായി കാണാൻ തനിക്ക് സാധിക്കില്ലെന്ന് മന്ത്രി പറഞ്ഞു. താൻ ഒരു അധ്യാപികയും…

Read More

തേവലക്കര സ്‌കൂളിൽ ഷോക്കേറ്റ് മരിച്ച മിഥുന്റെ സംസ്കാരം നാളെ വൈകിട്ട് 4 മണിക്ക്, അമ്മ സുജ ഉച്ചയ്ക്ക് വീട്ടിലെത്തും

തേവലക്കര സ്‌കൂളിൽ ഷോക്കേറ്റ് മരിച്ച മിഥുന്റെ സംസ്കാരം നാളെ വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പിൽ നടക്കും. രാവിലെ 10 മണിക്ക് തേവലക്കര സ്കൂളിൽ പൊതു ദർശനം നടക്കും. അമ്മ സുജ നാളെ ഉച്ചയ്ക്ക് 1 മണിയോടെ വീട്ടിലെത്തും. കുവൈറ്റിൽ നിന്നുള്ള വിമാനം രാവിലെ 9 ന് കൊച്ചിയിലെത്തും. നിലവിൽ തുർക്കിയിലുള്ള സുജ തുർക്കി സമയം ഇന്ന് വൈകുന്നേരം ആറുമണിക്ക് കുവൈത്ത് എയർവേസിൽ കുവൈത്തിലേക്ക് തിരിക്കും. രാത്രി 9:30ന് കുവൈത്തിൽ എത്തിയതിനു ശേഷം 19ന് പുലർച്ചെ 01.15നുള്ള ഇൻഡിഗോ…

Read More

‘ന്യൂസിലൻഡിലെയും നോർവേയിലെയും സിംഗപ്പൂരിലെയും ജനസംഖ്യയേക്കാൾ കൂടുതൽ വീടുകൾ ഞങ്ങൾ ബീഹാറിന് നൽകി’; പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദി ബിഹാറിൽ എത്തി. 7000 കോടി രൂപയുടെ പദ്ധതികൾക്ക് തറക്കല്ലിട്ടു. ബിഹാറിൽ അമൃത് ഭാരത് ട്രെയിനുകൾ അദ്ദേഹം ഫ്ലാഗ് ഓഫ്‌ ചെയ്തു. സിംഗപ്പൂരിലെയും ന്യൂസിലൻഡിലെയും നോർവേയിലെയും ജനസംഖ്യയെക്കാൾ കൂടുതൽ വീടുകൾ ഞങ്ങൾ ബീഹാറിന് നൽകിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. യുപിഎ -ആർജെഡി ഭരണകാലത്ത് ബീഹാറിൽ രണ്ട് ലക്ഷം കോടി രൂപയുടെ ഗ്രാൻഡ് മാത്രമാണ് അനുവദിച്ചത്. 11 വർഷം കൊണ്ട് രാജ്യത്ത് പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ നാലു കോടി വീടുകൾ നിർമ്മിച്ചുവെന്നും അതിൽ 60 ലക്ഷം വീടുകളും…

Read More

‘ഓണം – ക്രിസ്മസ് അവധികളിൽ സമസ്ത ഇടപെടുന്നുവെന്ന് നുണ പ്രചരിപ്പിക്കുന്നു’: മാധ്യമ വാർത്തകൾക്കെതിരെ സത്താർ പന്തല്ലൂർ

സ്കൂൾ സമയമാറ്റത്തിലെ മാധ്യമ വാർത്തകൾക്കെതിരെ സമസ്ത നേതാവ് സത്താർ പന്തല്ലൂർ. വിദ്വേഷ പ്രചാരകരെ കരുതിയിരിക്കണമെന്നും സ്കൂൾ സമയ മാറ്റത്തിൽ സർക്കാർ ചർച്ചയ്ക്ക് തയ്യാറായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കൂടിയാലോചിച്ച ശേഷം ആയിരിക്കും ചർച്ചയിൽ അവതരിപ്പിക്കേണ്ട കരട് തയ്യാറാക്കൂ. എന്നാൽ മന്ത്രി വിളിക്കുന്ന ചർച്ചയിൽ ആവശ്യപ്പെടുന്ന കാര്യങ്ങൾ എന്ന പേരിൽ സമസ്തക്കെതിരെ വ്യാജ പ്രചാരണങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഓണം – ക്രിസ്മസ് അവധികളിൽ സമസ്ത ഇടപെടുന്നുവെന്ന് നുണ പ്രചരിപ്പിക്കുന്നു. ഇത് ശരിയാണെന്ന ധാരണയിൽ ദീപിക പത്രം മുഖപ്രസംഗം…

Read More

സൗദിയിലെ ബിഷയിൽ രാജസ്ഥാൻ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി

സൗദിയിലെ ബിഷയിൽ രാജസ്ഥാൻ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലപ്പെട്ടതാണെന്നാണ് സൂചന. ബിഷയ്ക്ക് സമീപം സമക്ക് എന്ന പ്രദേശത്ത് നിന്നും 20 കിലീമീറ്റർ അകലെ മലയടിവാരത്തിലാണ് ശങ്കർലാലിന്റെ മൃതദേഹം കണ്ടെത്തിയത്. 24 വയസ് ആയിരുന്നു. രാജസ്ഥാൻ ജഗ്‌പുര ബൻസ്വര സ്വദേശിയാണ്. ഈ പ്രദേശത്ത് ആട്ടിടയനായി ജോലി ചെയ്യുകയായിരുന്നു മരണത്തിനു പിന്നാലെ കൂടെ ജോലി ചെയ്തിരുന്ന എത്യോപ്യൻ സ്വദേശിയെ കണാതായിട്ടുണ്ട്. മൃതദേഹത്തിന്റെ തലയ്ക്കും വയറിനും പുറത്തും ആഴത്തിലുള്ള മുറിവുകൾ ഉള്ളതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്….

Read More

ധർമസ്ഥല വെളിപ്പെടുത്തൽ; അന്വേഷണസംഘം രൂപീകരിക്കാൻ തയ്യാറെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ

കർണാടകയിലെ ധർമസ്ഥല വെളിപ്പെടുത്തലിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാൻ തയ്യാറെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. പൊലീസ് അന്വേഷണറിപ്പോർട്ട് ലഭിക്കട്ടെ എന്നും മുഖ്യമന്ത്രി പറഞ്ഞു. സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് ഗോപാല ഗൗഡയുടെ നേതൃത്വത്തിൽ SIT അന്വേഷണം ആവശ്യപ്പെട്ട് സിദ്ധരാമയ്യയെ കണ്ടിരുന്നു. പതിനഞ്ച് വർഷത്തിനിടെ ബലാത്സംഗം ചെയ്യപ്പെട്ട നൂറുകണക്കിന് സ്ത്രീകളുടെ മൃതദേഹം സംസ്കരിക്കേണ്ടി വന്നെന്ന് കർണാടക മംഗളൂരുവിലെ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിലാണ് ധർമസ്ഥല വിവാദങ്ങളിൽ നിറയുന്നത്. 1998 മുതൽ 2014 വരെയുള്ള കാലയളവിൽ ആണ് സംഭവം എന്ന് മംഗളുരു ധർമസ്ഥല ക്ഷേത്രത്തിലെ…

Read More

കിഴക്കനേല എൽപി സ്കൂളിൽ ഭക്ഷ്യവിഷബാധ; 30 ഓളം കുട്ടികൾ ആശുപത്രിയിൽ

തിരുവനന്തപുരം കിഴക്കനേല എൽ.പി. സ്കൂളിൽ ഭക്ഷ്യവിഷബാധ. 30 ഓളം കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂളിൽ ആരോഗ്യവിഭാഗം പരിശോധന നടത്തി. 250 ഓളം വിദ്യാർത്ഥികൾ പഠിക്കുന്ന എൽ.പി. സ്കൂളിലാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. ബുധനാഴ്ച നൽകിയ ഫ്രൈഡ് റൈസും ചിക്കൻ കറിയും കഴിച്ച കുട്ടികൾക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായി. ഛർദിയും വയറിളക്കവും ഉണ്ടായതിനെ തുടർന്ന് 36 വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികൾക്ക് ഭക്ഷ്യവിഷബാധ ഉണ്ടായിട്ടും ഇക്കാര്യം ആരോഗ്യവകുപ്പിൽ നിന്നും സ്കൂൾ അധികൃതർ മറച്ചുവച്ചു. സാധാരണ നൽകുന്ന മെനുവിൽ നിന്ന് വ്യത്യസ്തമായി…

Read More

‘കുഞ്ഞ് മരിച്ചപ്പോൾ മന്ത്രി സൂംബാ ഡാൻസ് നടത്തി, ഇവര്‍ക്കൊന്നും മനസാക്ഷിയില്ലേ?; മന്ത്രിമാരുടെ നാവ് മുഖ്യമന്ത്രി നിയന്ത്രിക്കണം’; വി.ഡി. സതീശൻ

തേവലക്കര സ്കൂളിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെഎസ്ഇബി ഉൾപ്പെടെ എല്ലാവർക്കും ഉത്തരവാദിത്വമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കെട്ടിടത്തിന് എങ്ങനെ ക്ലിയറൻസ് കിട്ടി?. ചിഞ്ചുറാണി പറയുന്നത് കുഞ്ഞിൻ്റെ കുഴപ്പമാണെന്ന്. വിഷയത്തിൽ ആശുപത്രികളിലും വിദ്യാലയങ്ങളിലും സുരക്ഷാ ഓഡിറ്റ് വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊല്ലത്ത് കുഞ്ഞ് മരിച്ചപ്പോൾ മന്ത്രി സൂംബാ ഡാൻസ് നടത്തി. വിഷയത്തിൽ സുരക്ഷ വീഴ്ച ഉണ്ടായി. ഇനി ഉണ്ടാകാതിരിക്കാൻ നടപടി വേണം. ചെരുപ്പെടുക്കാൻ കയറിയ കുട്ടിയാണ് ഇപ്പോൾ കുറ്റവാളിയായിരിക്കുന്നത്. മന്ത്രിമാരുടെ നാവ് മുഖ്യമന്ത്രി നിയന്ത്രിക്കണം. ഇവര്‍ക്കൊന്നും…

Read More