Headlines

ചീഫ് നഴ്സിംഗ് ഓഫീസറിന്റെ ബന്ധുക്കൾക്കും അടുപ്പക്കാർക്കും നിയമനം; RCCയിൽ സ്റ്റാഫ് നഴ്സുമാരുടെ നിയമനത്തിൽ ക്രമക്കേട്

തിരുവനന്തപുരം ആർസിസിയിൽ സ്റ്റാഫ് നഴ്സുമാരുടെ നിയമനത്തിൽ ക്രമക്കേടെന്ന് പരാതി. ചീഫ് നഴ്സിംഗ് ഓഫീസർ ശ്രീലേഖ ആർ അടുത്ത ബന്ധുക്കളെയും അടുപ്പക്കാരെയും നിയമിച്ചു എന്നാണ് ആരോപണം. ചീഫ് നഴ്സിംഗ് ഓഫീസറുടെ അടുത്ത ബന്ധുക്കളെയും അടുപ്പക്കാരെയും നിയമിച്ചുവെന്നാണ് പരാതി. ചട്ടങ്ങൾ‌ അട്ടിമറിച്ചാണ് നിയമനങ്ങൾ നടത്തിയതെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. ക്രമക്കേടിനൊപ്പം അഴിമതിയും നടന്നുവെന്ന് പരാതിക്കാരനായ മുൻ മെഡിക്കൽ കോളേജ് വാർഡ് കൗൺസിലർ ശ്രീകാര്യം ശ്രീകുമാർ ട്വന്റിഫോറിനോട് പറഞ്ഞു.ബന്ധുക്കൾ പങ്കെടുക്കുന്നുണ്ടെങ്കിൽ നിയമന പ്രക്രിയയിൽ നിന്ന് മാറിനിൽക്കണമെന്ന് ചട്ടം ചീഫ് നഴ്സിംഗ് ഓഫീസർ അട്ടിമറിച്ചു….

Read More

‘മന്ത്രിമാര്‍ രാഷ്ട്രീയ പ്രതികരണം നടത്തണം; മുഖ്യമന്ത്രി എല്ലാ ആഴ്ചയിലും മാധ്യമങ്ങളെ കാണണം ‘; സിപിഐഎം സംസ്ഥാന കമ്മിറ്റി

മന്ത്രിമാര്‍ രാഷ്ട്രീയ പ്രതികരണങ്ങള്‍ നടത്തണമെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി. സര്‍ക്കാരിനും മുന്നണിക്കും എതിരെ വരുന്ന വിഷയങ്ങളില്‍ രാഷ്ട്രീയ പ്രതിരോധം തീര്‍ക്കാന്‍ മന്ത്രിമാര്‍ മുന്നിട്ടിറങ്ങണമെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശം. സര്‍ക്കാരിനെ രാഷ്ട്രീയമായി പ്രതിരോധിക്കാനുള്ള ബാധ്യതയും മന്ത്രിമാര്‍ക്ക് ഉണ്ടെന്ന് യോഗത്തില്‍ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ വ്യക്തമാക്കി. ‘മന്ത്രിമാര്‍ രാഷ്ട്രീയ പ്രതികരണം നടത്തണം; മുഖ്യമന്ത്രി എല്ലാ ആഴ്ചയിലും മാധ്യമങ്ങളെ കാണണം ‘; സിപിഐഎം സംസ്ഥാന കമ്മിറ്റി മന്ത്രിമാര്‍ രാഷ്ട്രീയ പ്രതികരണങ്ങള്‍ നടത്തണമെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി. സര്‍ക്കാരിനും മുന്നണിക്കും എതിരെ…

Read More

വെള്ളാപ്പള്ളി നടേശനെ കാറിൽ കയറ്റിയതിൽ അപാകതയില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട്; CPIക്ക് അതൃപ്തി

ചതിയൻ ചന്തു പരാമർശത്തിൽ ഒപ്പം നിന്ന മുഖ്യമന്ത്രി, വെള്ളാപ്പള്ളി നടേശനെ കാറിൽ കയറ്റിയതിൽ അപാകതയില്ലെന്ന നിലപാട് ആവർത്തിച്ചതിൽ സിപിഐ നേതൃത്വത്തിന് അതൃപ്തി. കാറിൽ കയറ്റുന്നത് വ്യക്തിപരമായ വിഷയമാണെങ്കിലും മുഖ്യമന്ത്രി മറുപടി പറഞ്ഞ രീതിയിലാണ് അതൃപ്തി. എന്നാൽ ഇക്കാര്യത്തിൽ പരസ്യ പ്രതികരണത്തിന് മുതിർന്നേക്കില്ല. വെള്ളാപ്പള്ളി നടേശനെ കാറിൽ കയറ്റിയ സംഭവത്തിൽ മുഖ്യമന്ത്രി സ്വീകരിച്ച സമീപനം വ്യക്തിപരം എന്നാണ് സിപിഐഎം നേതാക്കളും ചൂണ്ടിക്കാട്ടുന്നത്.അയ്യപ്പ സംഗമത്തിനെത്തിയപ്പോൾ വെള്ളാപ്പള്ളി നടേശനെ കാറിൽ കയറ്റിയതിൽ സിപിഐയുടെ വിമർശനം തള്ളിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ബിനോയ് വിശ്വമല്ലല്ലോ…

Read More

സേഫ് ബോക്സ് ആപ്പ് തട്ടിപ്പ് കേസ്; ‘സാമ്പത്തിക ഇടപാടുകളെല്ലാം നിയമാനുസൃതം; തെറ്റായ പ്രചരണങ്ങൾ നടത്തുന്നു’; നടൻ ജയസൂര്യ

സേഫ് ബോക്സ് ആപ്പ് തട്ടിപ്പുകേസിൽ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിൽ വിശദീകരണവുമായി നടൻ ജയസൂര്യ. തനിക്കെതിരെ തെറ്റായ പ്രചരണങ്ങൾ മാധ്യമങ്ങൾ നടത്തുന്നു. പരസ്യത്തിന്റെ ആവശ്യങ്ങൾക്കായി ബന്ധപ്പെടുന്നവർ എത്തരക്കാരാണെന്ന് അറിയാൻ പറ്റില്ലല്ലോയെന്നും സമൂഹമാധ്യമ പോസ്റ്റിൽ ജയസൂര്യ വ്യക്തമാക്കി.രണ്ടുതവണ ഇഡിക്ക് മുമ്പാകെ ഹാജരായിട്ടുണ്ട്. എന്നാൽ ഏഴാം തീയതി ഹാജരാവാൻ ആവശ്യപ്പെട്ടിട്ടില്ല. ഇതുവരെ നടത്തിയിട്ടുള്ള സാമ്പത്തിക ഇടപാടുകളെല്ലാം നിയമാനുസൃതം ആണെന്നും ജയസൂര്യ വ്യക്താക്കുന്നു. സേവ് ബോക്സിന്റെ ബ്രാൻഡ് അംബാസിഡർ ആയിരുന്നു ജയസൂര്യ. കേസിൽ ജയസൂര്യയുടെ ഭാര്യ സരിതയുടേയും മൊഴി എടുത്തിരുന്നു.സേവ് ബോക്സ്…

Read More

‘ഭരണം പിടിക്കാൻ CPIM 50 ലക്ഷം രൂപ വാഗ്ദാനം ചെയ്തു’; മുസ്ലീംലീഗ് സ്വതന്ത്രന്റെ ശബ്ദരേഖയിൽ വിവാദം; പരാതി നൽകി അനിൽ അക്കര

തൃശൂർ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിൽ മുസ്ലീംലീഗ് സ്വതന്ത്രൻ എൽഡിഎഫിന് കൂറുമായി വോട്ട് ചെയ്ത സംഭവത്തിൽ, 50 ലക്ഷം രൂപ കോഴ വാഗ്ദാനം ചെയ്തെന്ന് ശബ്ദരേഖ. മുസ്ലീംലീഗ് സ്വതന്ത്രനായി മത്സരിച്ച ഇയു ജാഫറിന്റെ പേരിലാണ് ശബ്ദരേഖ പ്രചരിക്കുന്നത്. സംഭവത്തിൽ കോൺഗ്രസ് നേതാവ് അനിൽ അക്കര നൽകിയ പരാതിയിൽ വിജിലൻസ് പ്രാഥമിക അന്വേഷണം തുടങ്ങി. ‘ഭരണം പിടിക്കാൻ CPIM 50 ലക്ഷം രൂപ വാഗ്ദാനം ചെയ്തു’; മുസ്ലീംലീഗ് സ്വതന്ത്രന്റെ ശബ്ദരേഖയിൽ വിവാദം; പരാതി നൽകി അനിൽ അക്കര തൃശൂർ വടക്കാഞ്ചേരി…

Read More

ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി, നദിയിൽ ചാടി രക്ഷപ്പെട്ടു; വീണ്ടും ആൾക്കൂട്ട ആക്രമണം

ബംഗ്ലാദേശിൽ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട യുവാവിന് നേരെ ആൾക്കൂട്ട ആക്രമണം. 50 കാരനായ ഖഖൻ ദാസിന് നേരെയാണ് ആക്രമണമുണ്ടായത്. ഇയാളെ തീകൊളുത്തിയെങ്കിലും ഉടൻ നദിയിലേക്ക് എടുത്ത് ചാടിയതിനാൽ രക്ഷപ്പെട്ടു. ഡിസംബർ 31 ന് ശരിയത്ത്പൂർ ജില്ലയിലാണ് സംഭവം നടന്നത്. മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ചാണ് ആക്രമിച്ചത്. പെട്രോൾ ഒഴിച്ച് തീ കൊളുത്തി. ആക്രമണത്തിൽ ഖഖൻ ദാസിന് ഗുരുതരമായി പരുക്കേറ്റു.ആരോഗ്യനില വഷളായതിനെ തുടർന്ന് ധാക്ക മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ദാസ് ചികിത്സയിലാണ്. രണ്ടാഴ്ചയ്ക്കുള്ളിൽ ബംഗ്ലാദേശിൽ ഒരു ഹിന്ദുവിനെതിരെ നടക്കുന്ന നാലാമത്തെ…

Read More

‘കേരളം ഭരിക്കുന്നവരും, രാജ്യം ഭരിക്കുന്നവരും മനുഷ്യരെ ഒരു പോലെ കാണണം; കേരള മുസ്ലിം ജമാഅത്ത് രാഷ്ട്രീയ പാർട്ടിയല്ല’; കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ

കേരള മുസ്ലിം ജമാഅത്ത് രാഷ്ട്രീയ പാർട്ടിയല്ലെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നുമില്ല. കേരളം ഭരിക്കുന്നവർ തെക്കും വടക്കും വ്യത്യാസം കാണരുത്. ഇന്ത്യ ഭരിക്കുന്നവർ എല്ലാവരേയും ഒരു പോലെ കാണണം.എല്ലാ ആനുകൂല്യങ്ങളും എല്ലാവർക്കും നൽകണം. വർഗീയത നമ്മെ തൊട്ടുതീണ്ടാൻ പാടില്ല. മറ്റ് മതത്തിലുള്ള മനുഷ്യരെ നാം തെറി പറയാറില്ല. ആര് ഭരിച്ചാലും വർഗീയതക്കെതിരായ ആശയത്തിൽ നിന്ന് പിന്നോട്ട് ഇല്ല. വർഗീയത പ്രചരിപ്പിക്കുന്നവരോട് ഒരിക്കലും കൈ കൊടുക്കില്ല. കേരളം ഭരിക്കുന്നവരും, രാജ്യം ഭരിക്കുന്നവരും മനുഷ്യരെ…

Read More

സ്മാർട്ട് സിറ്റി ബസ് വിവാദം; ‘KSRTC കരാർ വ്യവസ്ഥകൾ പാലിക്കണം’; നിലപാടിലുറച്ച് തിരുവനന്തപുരം കോർപ്പറേഷൻ

സ്മാർട്ട് സിറ്റി ഇലക്ട്രിക് ബസ് വിവാദത്തിൽ, കരാർ വ്യവസ്ഥകൾ കെഎസ്ആർടിസി പാലിക്കണം എന്ന നിലപാടിലുറച്ച് തിരുവനന്തപുരം കോർപറേഷൻ. വിഷയത്തിൽ മുഖ്യമന്ത്രിക്ക് കത്ത് നൽകാനാണ് കോർപ്പറേഷൻ തീരുമാനം. മുൻ ഭരണസമിതിയുടെ കാലത്ത് ഇതേ ആവശ്യം ഉന്നയിച്ച് തദ്ദേശ മന്ത്രി എം ബി രാജേഷിന് കോർപ്പറേഷൻ കത്ത് നൽകിയിരുന്നെങ്കിലും തുടർനടപടി ഉണ്ടായിരുന്നില്ല.സ്മാർട് സിറ്റി ഫണ്ട് ഉപയോഗിച്ചു വാങ്ങിയ 113 ബസുകളും 24 മണിക്കൂറിനകം തിരികെ നൽകാമെന്നും കെഎസ്ആർടിസി ഡിപ്പോകളിൽ ബസുകൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ലെന്നും മന്ത്രി കെ.ബി.ഗണേഷ് കുമാർ പറഞ്ഞിരുന്നു….

Read More

‘യാത്രാ വിവാദത്തിൽ തെളിയുന്നത് തൊട്ടുകൂടായ്മയുടെ വികൃത മുഖം’; വിമർശിച്ച് യോഗനാദം

വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രി കാറിൽ കയറ്റിയത് സംബന്ധിച്ച വിവാദത്തെ വിമർശിച്ച് എസ്എൻഡിപി യോഗം മുഖമാസികയായ യോഗനാദം. “യാത്രാ വിവാദത്തിൽ തെളിയുന്നത് തൊട്ടുകൂടായ്മയുടെ വികൃത മുഖമെന്നാണ് വിമർശനം. സിപിഐക്കെതിരെയും യോഗനാദത്തിൽ വിമർശനമുണ്ട്.സ്വാതന്ത്ര്യം ലഭിച്ച് 78 വർഷം കഴിഞ്ഞിട്ടും അധസ്ഥിത വിഭാഗങ്ങളോടുള്ള അയിത്തം തുടരുന്നതിന്റെ തെളിവാണ് അപഹാസ്യ ചർച്ചകളെന്നും വിമർശനം. ഈഴവ പിന്നാക്ക വിഭാഗങ്ങളാണ് സിപിഎമ്മിന്റെയും സിപിഐയുടെയും നട്ടെല്ല്. സിപിഐയുടെ നവ നേതൃത്വത്തിന് ഇപ്പോൾ ആ ബോധ്യമില്ലെന്നാണ് യോഗനാദത്തിൽ വിമർശനം. ഉയർന്ന വിഭാഗത്തിൽ നിന്നുള്ള ആളോ ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള…

Read More

പുതുവത്സരാഘോഷത്തിനിടെ സ്വിറ്റ്സര്‍ലണ്ടിലെ ആഡംബരബാറിലുണ്ടായ സ്‌ഫോടനം: മരണസംഖ്യ ഉയരുന്നു; 40 മരണം; പരുക്ക് നൂറിലേറെ പേര്‍ക്ക്

പുതുവത്സരാഘോഷത്തിനിടെ സ്വിറ്റ്സര്‍ലണ്ടിലെ ക്രാന്‍സ് മൊണ്ടാനയിലെ സ്‌കി റിസോര്‍ട്ട് ടൗണിലെ ആഡംബര ബാറിലുണ്ടായ സ്ഫോടനത്തില്‍ 40 പേര്‍ മരിച്ചു. നൂറിലധികം പേര്‍ക്ക് പരുക്കേറ്റു. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. അട്ടിമറിയല്ലെന്ന് സ്വിസ് സുരക്ഷാ ഏജന്‍സികള്‍ അറിയിച്ചു. (40 Killed In Fire During New Year Party At Swiss Ski Resort Bar). പ്രാദേശിക സമയം പുലര്‍ച്ചെ ഒന്നരയോടെയാണ് സ്ഫോടനമുണ്ടായത്. ക്രാന്‍സ് മൊണ്ടാനയിലെ ആഡംബരഹോട്ടലായ ലീ കോണ്‍സ്റ്റലേഷന്‍ ബാര്‍ ആന്റ് ലോഞ്ചിലായിരുന്നു അപകടം. സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല….

Read More