Headlines

സർക്കാരിനെതിരെ ഭരണവിരുദ്ധ വികാരമുണ്ടെന്ന് കരുതുന്നില്ല; ഇടതുപക്ഷം ദുർബലപ്പെട്ടാൽ ജനങ്ങൾക്ക് ആപത്ത്, ഇ പി ജയരാജൻ

 

ഇടതുപക്ഷം കേരളത്തിൽ ദുർബലപ്പെട്ടാൽ അത് ഇടതുപക്ഷ പാർട്ടികൾക്ക് മാത്രമല്ല കേരളത്തിന് തന്നെ ആപത്താണെന്ന് സിപിഐഎം നേതാവ് ഇ പി ജയരാജൻ. ലോകം ഇന്ന് നേരിടുന്ന ആപത്ത് വലതുപക്ഷത്തിന്റെ ശക്തിയാണ്.ഇടതുപക്ഷം ദുർബലപ്പെടുന്നതിന് പകരം ശക്തിപ്പെടണം എന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. സർക്കാരിനെതിരെ ഭരണവിരുദ്ധ വികാരം ഉണ്ടാകേണ്ടത് എന്തിന്റെ അടിസ്ഥാനത്തിലാണ്. ജനവിരുദ്ധമായ നിലപാട് ഭരണരംഗത്ത് ഉണ്ടായിട്ടില്ല ഇ പി ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു.

 

 

എൽ ഡി എഫിന്റെ പരാജയം തികച്ചും അപ്രതീക്ഷിതമാണ്. എല്ലാ രംഗങ്ങളിലും കേരളം ഇക്കഴിഞ്ഞ 10 വർഷം കൊണ്ട് വിജയം നേടി. എല്ലാ കാര്യങ്ങളും അവലോകനം ചെയ്‌ത്‌ ഭാവി രാഷ്ട്രീയത്തെ മെച്ചപ്പെടുത്തി എടുക്കാനും കേരളത്തിന്റെ സമഗ്രമായ പുരോഗതിയും ജനക്ഷേമ പ്രവർത്തനങ്ങളും മുന്നിൽ കണ്ടുകൊണ്ട് വേണം ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രവർത്തിക്കേണ്ടത്. ഇതേ നിലപാട് തന്നെയാണ് സംസ്ഥാനതല യോഗത്തിലും പറഞ്ഞിട്ടുള്ളത് ഇ പി ജയരാജൻ വ്യക്തമാക്കി.