രാജേഷ് മാധവൻ ചിത്രം ‘പെണ്ണും പൊറാട്ടും’: ഫെബ്രുവരി 6-ന് തിയേറ്ററുകളിലേക്ക്
നടനും സംവിധായകനുമായ രാജേഷ് മാധവൻ ഒരുക്കുന്ന ആദ്യ സിനിമ ‘പെണ്ണും പൊറാട്ടും’ (Girl And The Fools Parade) ഫെബ്രുവരി 6-ന് തിയേറ്ററുകളിലെത്തും. ചിത്രത്തിൻ്റെ റിലീസ് തീയതി അറിയിച്ചുകൊണ്ടുള്ള ഔദ്യോഗിക പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. നൂറിലധികം പുതുമുഖങ്ങളും നാനൂറിലധികം പക്ഷിമൃഗാദികളും അണിനിരക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ കൗതുകം.മലയാളത്തിലെ യുവ സൂപ്പർ താരം ഉൾപ്പടെയുള്ള ചില പ്രമുഖ താരങ്ങൾ ശബ്ദസാന്നിധ്യവുമായി സിനിമയിൽ പ്രേക്ഷകർക്ക് സസ്പെൻസ് നൽകുന്നുണ്ട്. ‘വിഷമ പർവ്വം’, ‘റാണി പത്മിനി’ തുടങ്ങിയ ഹിറ്റ്…
