പേരാമ്പ്ര അപകടം; ബസ് ഡ്രൈവർ കസ്റ്റഡിയിൽ, അറസ്റ്റ് രേഖപ്പെടുത്തും
കോഴിക്കോട് പേരാമ്പ്രയിൽ മത്സയോട്ടത്തിനിടെ ബസ് കയറി സ്കൂട്ടർ യാത്രികനായ വിദ്യാർഥി മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർ കസ്റ്റഡിയിൽ. പേരാമ്പ്ര സ്വദേശി ആദം ഷാഫിയെയാണ് കസ്റ്റഡിയിലെടുത്തത്. പൊലീസ് ഉടൻ അറസ്റ്റ് രേഖപ്പെടുത്തും. ബസ് ഡ്രൈവറുടെ ലൈസൻസ് സസ്‌പെന്റ് ചെയ്തിരുന്നു. ലൈസൻസ് ആറ് മാസത്തേക്കാണ് സസ്‌പെൻഡ് ചെയ്തത്. മോട്ടോർ വാഹന വകുപ്പിന്റെ അഞ്ച് ദിവസത്തെ നിർബന്ധിത പരിശീലനത്തിൽ പങ്കെടുക്കാനും ഉത്തരവ്. ഇന്നലെ വൈകിട്ടാണ് പേരാമ്പ്രയിൽ സ്വകാര്യ ബസ് ഒമേഗ കയറി മരുതോങ്കര സ്വദേശി അബ്ദുൽ ജവാദ് മരിച്ചത്. ബസിന്റെ അമിതവേഗതയും…