Headlines

അഹമ്മദാബാദ് വിമാന ദുരന്തം; ടേക്ക് ഓഫ് സമയത്ത് വിമാനത്തിലെ വൈദ്യുതി വിതരണത്തിൽ തകരാർ സംഭവിച്ചെന്ന് റിപ്പോർട്ട്

ദില്ലി: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ ടേക്ക് ഓഫ് സമയത്ത് വിമാനത്തിലെ വൈദ്യുതി വിതരണത്തിൽ തകരാർ സംഭവിച്ചെന്ന് കണ്ടെത്തിയതായി റിപ്പോർട്ട്. വിമാനത്തിൻ്റെ പിൻഭാഗത്തെ പരിശോധനയിലാണ് കണ്ടെത്തല്‍. പിൻഭാഗത്തെ ചില യന്ത്രഭാഗങ്ങൾ കത്തിയത് വൈദ്യുതി തകരാർ മൂലമുള്ള തീപിടുത്തത്തിലാണോയെന്നും സംശയിക്കുന്നു. ഹോസ്റ്റൽ കെട്ടിടത്തിൽ ഇടിച്ച് നിന്ന പിൻഭാഗത്തെ ചില യന്ത്ര ഭാഗങ്ങളിൽ മാത്രമാണ് തീപിടുത്തം കണ്ടെത്താനായത്. പിൻഭാഗത്തെ ബ്ലാക്ക് ബോക്സ് പൂർണ്ണമായും കത്തിയമർന്നിരുന്നു. പിന്നിൽ നിന്ന് കണ്ടെടുത്ത എയർഹോസ്റ്റസിൻ്റ മൃതദേഹം കത്തിക്കരിഞ്ഞിരുന്നില്ല. വേഗത്തിൽ തിരിച്ചറിയാൻ കഴിഞ്ഞെന്നും റിപ്പോർട്ടില്‍ പറയുന്നു. വിമാനത്തിൻ്റെ…

Read More

മിഥുന്റെ മരണം: മാനേജ്മെന്റിനെയും കെഎസ്ഇബിയെയും പൊലീസ് പ്രതി ചേർക്കും; അസിസ്റ്റന്റ് എഞ്ചിനീയർക്കെതിരെയും കേസെടുക്കും

കൊല്ലം: കൊല്ലം തേവലക്കരയിലെ മിഥുന്റെ മരണത്തിൽ സ്കൂൾ മാനേജ്മെൻ്റിനെയും കെഎസ്ഇബിയെയും പൊലീസ് പ്രതി ചേർക്കും. സ്കൂളിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയ പഞ്ചായത്ത് അസിസ്റ്റൻറ് എൻജിനീയർക്കെതിരെയും കേസെടുക്കും. അന്വേഷണത്തിന് ശാസ്താംകോട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ 6 അംഗ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കും. ശാസ്താംകോട്ട സിഐ ആയിരിക്കും അന്വേഷണ ഉദ്യോഗസ്ഥൻ.

Read More

കണ്ണൂരിൽ രണ്ടരവയസുള്ള കുഞ്ഞുമായി പുഴയിൽ ചാടിയ അമ്മ മരിച്ചു; കുഞ്ഞിനായി തെരച്ചിൽ

കണ്ണൂർ: കണ്ണൂർ ചെമ്പല്ലിക്കുണ്ട് രണ്ടരവയസുള്ള കുഞ്ഞുമായി പുഴയിൽ ചാടിയ അമ്മയുടെ മൃതദേഹം ലഭിച്ചു. പ്രദേശവാസിയായ റിമ എന്ന യുവതിയാണ് രണ്ടര വയസുളള മകനുമായി പുഴയിലേക്ക് ചാടിയത്. രാത്രി ഒരു മണിയോടെയാണ് സംഭവമുണ്ടായത്. സ്കൂട്ടറിൽ കുഞ്ഞുമായി വന്ന് പുഴയിലേക്ക് ചാടുകയായിരുന്നു. മത്സ്യബന്ധനത്തിന് എത്തിയ തൊഴിലാളികളാണ് സംഭവം കണ്ടത്. ഇവരാണ് പൊലീസിൽ വിവരമറിയിച്ചത്. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് അമ്മയുടെ മൃതദേഹം കണ്ടെത്തിയത്.

Read More

‘അയാള്‍ എന്നെ ചവിട്ടി കൂട്ടി, ജീവിക്കാന്‍ പറ്റുന്നില്ല’; അതുല്യ സുഹൃത്തിനയച്ച ശബ്ദ സന്ദേശം പുറത്ത്

കൊല്ലം: ഷാര്‍ജയിൽ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശി അതുല്യ നേരിട്ടത് കൊടും ക്രൂരതയെന്ന് വെളിപ്പെടുത്തല്‍. അതുല്യ സുഹൃത്തിനയച്ച ശബ്ദ സന്ദേശം പുറത്ത് ലഭിച്ചു. തന്നെ അയാൾ ചവിട്ടി കൂട്ടി, ജീവിക്കാൻ പറ്റുന്നില്ലെന്നും ശബ്ദ സന്ദേശം. ഇത്രയൊക്കെ കാണിച്ചിട്ടും അയാൾക്കൊപ്പം നിൽക്കേണ്ട അവസ്ഥയാണ്. ധൈര്യമില്ലാത്തത് കൊണ്ടാണ് ആത്മഹത്യ ചെയ്യാത്തതെന്നും അതുല്യ സുഹൃത്തിനയച്ച ശബ്ദ സന്ദേശത്തിൽ പറയുന്നു. അതുല്യയുടെ ഭര്‍ത്താവ് സതീഷിനെതിരെ കൂടുതൽ ആരോപണങ്ങളാണ് പുറത്ത് വരുന്നത്. അതുല്യയുടെ കല്യാണത്തിനുശേഷം പ്രശ്നങ്ങള്‍ ആരംഭിച്ചിരുന്നുവെന്നും സതീഷിന്‍റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ള ദുരനുഭവങ്ങള്‍…

Read More

പാർലമെന്റ് വർഷകാല സമ്മേളനത്തിന് നാളെ തുടക്കം; സർവകക്ഷിയോ​ഗം ഇന്ന് രാവിലെ 11 മണിക്ക്

ദില്ലി: പാർലമെന്റിൻ്റെ വർഷകാല സമ്മേളനത്തിന് നാളെ തുടക്കം. ഒരു മാസം നീളുന്ന സമ്മേളനത്തിനാണ് തിങ്കളാഴ്ച തുടക്കമാകുന്നത്. സമ്മേളനത്തിന് മുന്നോടിയായി സർക്കാർ വിളിച്ച സർവകക്ഷി യോഗം ഇന്ന് രാവിലെ 11 മണിക്ക് ചേരും. പാർലമെൻ്റ് നടപടികളുടെ സുഗമമായ നടത്തിപ്പിനുള്ള പിന്തുണ സർക്കാർ തേടും. ആദായ നികുതി ഭേദഗതി ബില്ലടക്കം ഈ സമ്മേളനത്തിൻ്റെ പരിഗണനയ്ക്ക് വരുന്നുണ്ട്. അതേസമയം പഹൽഗാം ഭീകരാക്രമണം, ഇന്ത്യ^പാക് സംഘർഷത്തിലെ ട്രംപിൻ്റെ നിലപാട്, ബിഹാറിലെ വോട്ടർ പട്ടിക പരിഷ്കരണം തുടങ്ങിയ വിഷയങ്ങൾ പ്രതിപക്ഷം ശക്തമായി ഉന്നയിക്കും. പ്രതിപക്ഷം…

Read More

പോരിന് അന്ത്യമാകുമോ? ഗവര്‍ണറെ കാണാൻ മുഖ്യമന്ത്രി; നിര്‍ണായക കൂടിക്കാഴ്ച ഇന്ന്

തിരുവനന്തപുരം: സംസ്ഥാന സർക്കാരും ഗവർണറും തമ്മിൽ സർവകലാശാലാ വിഷയങ്ങളിലടക്കം തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ രാജേന്ദ്ര ആര്‍ലേക്കറുമായുള്ള നിര്‍ണായക കൂടിക്കാഴ്ച ഇന്ന് നടക്കും. ഇന്ന് വൈകിട്ട് മൂന്നരക്ക് രാജ് ഭവനിലാണ് കൂട്ടിക്കാഴ്ച്ച. മഞ്ഞുരുക്കാനാണ് നിർണ്ണായക ചർച്ചയെന്നാണ് വിവരം. സർക്കാരിന് കടുത്ത തലവേദന സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സർവകലാശാലാ വിഷയങ്ങളിൽ സമവായം കണ്ടെത്താനാണ് കൂടിക്കാഴ്ചയിലൂടെ ലക്ഷ്യമിടുന്നതെന്നാണ് വിലയിരുത്തപ്പെടുന്നു. കേരള സർവകലാശാലാ വിസി നിയമനം, താൽക്കാലിക വിസിമാരുടെ നിയമനം, സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷൻ ഉൾപ്പെടെയുള്ള വിഷയങ്ങളിലടക്കം ഗവർണറും സർക്കാരും തമ്മിൽ…

Read More

നെടുമങ്ങാട് പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം; കാറ്ററിം​ഗ് ജോലി കഴിഞ്ഞ് മടങ്ങവേ അപകടം

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. നെടുമങ്ങാട് പനയമുട്ടം സ്വദേശി അക്ഷയ് എന്ന 19കാരനാണ് മരിച്ചത്. മരം ഒടിഞ്ഞ് പോസ്റ്റിൽ വീണതിനെ തുടർന്നാണ് വൈദ്യുതി കമ്പി പൊട്ടി റോഡിൽ കിടക്കുകയായിരുന്നു. കാറ്ററിംഗ് ജോലി കഴിഞ്ഞ് മടങ്ങവേയാണ് യുവാവിന് വൈദ്യുതാഘാതമേൽക്കുകയായിരുന്നു. പുലർച്ചെ 2 മണിക്കാണ് അപകടമുണ്ടായത്. മൂന്ന് പേർ സഞ്ചരിച്ച ബൈക്കാണ് വൈദ്യുതകമ്പിയിൽ തട്ടി അപകടമുണ്ടായത്. അ​ക്ഷയ് ആണ് വാഹനമോടിച്ചിരുന്നത്. മരം കടപുഴകി പോസ്റ്റിലേക്ക് വീണതിനെ തുടർന്ന് മരവും പോസ്റ്റും റോഡിലേക്ക്…

Read More

വിയറ്റ്നാമിൽ വിനോദ സഞ്ചാരികളുടെ ബോട്ട് മറിഞ്ഞ് 27 മരണം

വിയറ്റ്‌നാമിലെ ഹാലോങ് ബേയില്‍ വിനോദ സഞ്ചാരികളുടെ ബോട്ട് മറിഞ്ഞ് 27 മരണം. ശനിയാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു അപകടം. രക്ഷാപ്രവർത്തകർ എട്ട് കുട്ടികളെയുൾപ്പടെ 27 മൃതദേഹങ്ങൾ കണ്ടെടുത്തതായും 11 പേരെ രക്ഷപ്പെടുത്തിയതായും പ്രാദേശിക അധികൃതരെ ഉദ്ധരിച്ച് വിയറ്റ്നാം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.ബോട്ടില്‍ 48 ടൂറിസ്റ്റുകളും അഞ്ച് ജീവനക്കാരും ഉള്‍പ്പടെ 53 പേര്‍ ഉണ്ടായിരുന്നതായാണ് വിവരം. വിയറ്റ്നാമിലെ ഹാലോങ് ഉൾക്കടലിൽ ഉണ്ടായ കൊടുങ്കാറ്റാണ് ബോട്ട് അപകടത്തിൽപ്പെടാൻ കാരണമായത്. വിനോദസഞ്ചാരികൾ ഏത് രാജ്യക്കാരാണെന്നത് സംബന്ധിച്ച് ഇതുവരെ…

Read More

ഷാർജയിൽ മലയാളി യുവതി തൂങ്ങി മരിച്ച നിലയിൽ‌; ഭർത്താവിനെതിരെ ആരോപണവുമായി കുടുംബം

ദുബൈ ഷാർജയിൽ വീണ്ടും മലയാളി യുവതിയുടെ ആത്മഹത്യയെന്ന് സംശയം. കൊല്ലം ചവറ തെക്കുംഭാഗം സ്വദേശി അതുല്യ സതീഷിനെയാണ് ഷാർജ റോളയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് മദ്യപിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ടായിരുന്നതായി ബന്ധുക്കൾ ആരോപിച്ചു. ഷാർജ മോർച്ചറിയിലുള്ള മൃതദേഹം നടപടികൾക്കുശേഷം നാട്ടിലേയ്ക്ക് കൊണ്ടുപോകും. ഇന്നലെ രാത്രിയാണ് അതുല്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ദുബായിലുള്ള കെട്ടിട നിർമാണ കമ്പനിയിലെ എഞ്ചിനിയറാണ് അതുല്യയുടെ ഭർത്താവ് സതീഷ്. കഴിഞ്ഞ ദിവസം രാത്രിയിൽ ഭർത്താവുമായി വഴക്കുണ്ടായതായി ബന്ധുക്കൾ പറയുന്നു. ഇതേ തുടർന്ന്…

Read More

അതിശക്തമായ മഴ തുടരും; 9 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; മധ്യകേരളത്തില്‍ മഴ കനക്കും

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യ കേരളത്തിലും വടക്കന്‍ കേരളത്തിലും മലയോര മേഖലകളിലും മഴ കനത്തേക്കും.എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മഴക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പ് നല്‍കി. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ് നല്‍കി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,കണ്ണൂര്‍-കാസറഗോഡ്…

Read More