സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സർക്കാർ വീണ്ടും വായ്പ എടുക്കുന്നു.1000 കോടി രൂപയാണ് വായ്പ എടുക്കുന്നത്. പൊതുവിപണിയിൽ നിന്ന് കടപത്രം വഴിയാണ് പണം സമാഹരിക്കുക. ഏതാണ്ട് 4000 കോടി രൂപയുടെ വായ്പ പൊതുവിപണിയിൽ നിന്ന് കടപത്രം വഴി സർക്കാർ ശേഖരിച്ചിരുന്നു അതിന് പിന്നാലെയാണ് വീണ്ടും ആയിരം കോടി രൂപയുടെ വായ്പ സർക്കാർ എടുക്കുന്നത്.
സർക്കാരിന്റെ അടിയന്തരാവശ്യങ്ങൾക്ക് വേണ്ടിയാണ് ഈ പണം വായ്പയെടുക്കുന്നത്. ക്ഷേമപെൻഷൻ നൽകുന്നതിനും കെഎസ്ആർടിസിയ്ക്ക് സഹായം അനുവദിക്കുന്നതും മറ്റ് ചിലവുകൾക്കുമായിട്ടാണ് ഈ പണം ആവശ്യം വരിക. ഓണക്കാലത്തെ ചിലവുകൾക്കായി ഏതാണ്ട് ഇരുപതിനായിരം കോടി രൂപയോളം വേണ്ടി വരുമെന്നാണ് സർക്കാർ കണക്കാക്കുന്നത്.