ഓപ്പറേഷന്‍ ഷിവല്‍റസ് നൈറ്റ്3: ഗസ്സയിലേക്ക് സഹായക്കപ്പലയച്ച് യുഎഇ
ഗസ്സയിലേക്ക് സഹായക്കപ്പലയച്ച് യുഎഇ. ഓപ്പറേഷന്‍ ഷിവല്‍റസ് നൈറ്റ്3യുടെ ഭാഗമായാണ് കപ്പല്‍ അയച്ചിരിക്കുന്നത്. ഈജിപ്തിലെ അല്‍ അരിഷ് തുറമുഖത്തേയ്ക്കാണ് കപ്പല്‍ എത്തുക. കപ്പലില്‍ കുടിവെള്ള ടാങ്കറുകള്‍, മരുന്നുകള്‍, ആംബുലന്‍സുകള്‍, ഉടനി കഴിക്കാവുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍, ടെന്റുകള്‍, ഹൈജീന്‍ കിറ്റുകള്‍, വസ്ത്രങ്ങള്‍, പുതപ്പുകള്‍, മറ്റ് അവശ്യ വസ്തുക്കള്‍ എന്നിവയാണ് ഉണ്ടാകുക. ഇസ്രയേല്‍ ആക്രമണം തുടങ്ങിയ ശേഷം ഗസ്സയിലേക്ക് സഹായമെത്തിക്കുന്ന യുഎഇയില്‍ നിന്നുള്ള എട്ടാമത്തെ കപ്പലാണ് ഇത്. കടുത്ത പട്ടിണിയാലും കൊടും തണുപ്പാലും വലയുന്ന അരക്ഷിതരും വീടുകള്‍ നഷ്ടപ്പെട്ടവരുമായ ഗസ്സന്‍ ജനതയ്ക്ക്…