ചെന്നൈ ഒടുവില്‍ ജയം നേടി, ബാംഗ്ലൂരിനെ 8 വിക്കറ്റിന് വീഴ്ത്തി, തിളങ്ങിയത് യുവതാരങ്ങള്‍
ദുബായ്: ഐപിഎല്ലിലെ സൂപ്പര്‍ പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് എട്ട്് വിക്കറ്റ് ജയം. നാണക്കേടിന്റെ വക്കില്‍ നില്‍ക്കുന്ന ടീമിന് ജയം അത്യാവശ്യമായിരുന്നു. മികച്ച ബൗളിംഗും ബാറ്റിംഗും പുറത്തെടുത്താണ് ചെന്നൈ വിജയം നേടിയത്. 146 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈക്ക് നല്ല തുടക്കമാണ് ലഭിച്ചത്. റിതുരാജ് ഗെയ്ക്ക്വാദിന്റെ അര്‍ധ സെഞ്ച്വറി അവര്‍ക്ക് കരുത്തേകി. 51 പന്തില്‍ 65 റണ്‍സുമായി ഗെയ്ക്ക്വാദ് പുറത്താകാതെ നിന്നു. നാല് ഫോറും മൂന്ന് സിക്‌സറും ഗെയ്ക്വാദിന്റെ ബാറ്റില്‍ നിന്ന് പിറന്നു….