രാഹുല്‍, ഗെയ്ല്‍, മായങ്ക്- പഞ്ചാബ് പതറി, പിന്നെ ജയിച്ചു
ഷാര്‍ജ: ഐപിഎല്ലില്‍ ജീവന്‍മരണ പോരാട്ടത്തിന് ഇറങ്ങിയ കിങ്‌സ് ഇലവന്‍ പഞ്ചാബ് എട്ടു വിക്കറ്റ് വിജയവുമായി ടൂര്‍ണമെന്റിലേക്കു തിരിച്ചുവന്നു. തോറ്റാല്‍ പുറത്താവുമെന്ന സമ്മര്‍ദ്ദത്തില്‍ ഇറങ്ങിയ പഞ്ചാബ് മിന്നുന്ന ഫോമില്‍ കളിക്കുന്ന റോയല്‍ ചാലഞ്ചേഴ്‌സിനെ അവസാന പന്തിലായിരുന്നു മറികടന്നത്. ഒരു ഘട്ടത്തില്‍ അനായാസം ജയിക്കുമെന്ന് കരുതിയ പഞ്ചാബ് അവസാന ഓവറുകളില്‍ പതിവുപോലെ പതറി. ഇന്നിങ്‌സിലെ അവസാന പന്തില്‍ പഞ്ചാബിന് ജയിക്കാന്‍ വേണ്ടിയിരുന്നത് ഒരു റണ്‍സായിരുന്നു. പുതുതായി ക്രീസിലെത്തിയ നിക്കോളാസ് പൂരന്‍ യുസ്വേന്ദ്ര ചഹലിനെതിരേ സിക്‌സറിലൂടെ വിജയറണ്‍ നേടിയതോടെയാണ് പഞ്ചാബിന്റെ ശ്വാസം…