ചെന്നൈ ‘തിരുമ്പി വന്താച്ച്’, കിങ്‌സ് ഇലവന്‍ പഞ്ചാബിന് 10 വിക്കറ്റ് തോല്‍വി
ദുബായ്: കിങ്‌സ് ഇലവന്‍ പഞ്ചാബിന് എതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് തകര്‍പ്പന്‍ ജയം. പഞ്ചാബ് ഉയര്‍ത്തിയ 175 റണ്‍സ് വിജയലക്ഷ്യം 14 പന്തുകള്‍ ബാക്കി നില്‍ക്കെ ചെന്നൈ അനായാസം മറികടന്നു. വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ജയം പിടിച്ചെടുത്തത്. പഞ്ചാബ് നായകനായ കെഎല്‍ രാഹുല്‍ അഞ്ചു ബൗളര്‍മാരെ മാറിമാറി പരീക്ഷിച്ചിട്ടും ഷെയ്ന്‍ വാട്‌സണ്‍ – ഫാഫ് ഡുപ്ലെസി സഖ്യത്തെ തകര്‍ക്കാനായില്ല. വാട്‌സണ്‍ 53 പന്തിൽ 83 റൺസെടുത്തു. സ്ട്രൈക്ക് റേറ്റ് 156. ഡുപ്ലെസി 53 പന്തിൽ…