റണ്‍ചേസില്‍ വീണ്ടും അടിപതറി സിഎസ്‌കെ, ആര്‍സിബിക്ക് മികച്ച ജയം
ദുബായ്: ബാറ്റിങ് നിര ഒരിക്കല്‍ക്കൂടി ചതിച്ചപ്പോള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് റണ്‍ചേസില്‍ വീണ്ടും അടിപതറി. ഐപിഎല്ലിലെ 25ാമത്തെ മല്‍സരത്തില്‍ വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനോടാണ് എംഎസ് ധോണിയുടെ സിഎസ്‌കെ മുട്ടുമടക്കിയത്. 37 റണ്‍സിനായിരുന്നു ആര്‍സിബിയുടെ വിജയം. 170 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ സിഎസ്‌കെയ്ക്കു എട്ടു വിക്കറ്റിനു 132 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഈ സീസണിലെ അഞ്ചാമത്തെയും തുടര്‍ച്ചയായ രണ്ടാമത്തെയും തോല്‍വിയാണ് മുന്‍ ചാംപ്യന്‍മാര്‍ക്കു നേരിട്ടത്. ആര്‍സിബിക്കെതിരേ റണ്‍ ചേസില്‍ അമ്പാട്ടി റായുഡു (42), സീസണില്‍ ആദ്യമായി…