ഐപിഎല്‍; കൊല്‍ക്കത്തയെ നാണംകെടുത്തി ബാംഗ്ലൂര്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സിന് നാണക്കേടിന്റെ തോല്‍വി. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനോടാണ് കൊല്‍ക്കത്ത പരാജയപ്പെട്ടത്. ഈ സീസണിലെ ഏറ്റവും കുറഞ്ഞ സ്‌കോറായ 84 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ ബാംഗ്ലൂര്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ വിജയം കൈക്കലാക്കി. ദേവ്ദത്ത് പടിക്കലും (25), ആരോണ്‍ ഫിഞ്ചും ചേര്‍ന്ന് ബാംഗ്ലൂരിന് മികച്ച തുടക്കം നല്‍കി. തുടര്‍ന്ന് ഇരുവരും പുറത്തായതിന് ശേഷം എത്തിയ ഗുര്‍കീറത്ത് സിങും (21*), കോഹ്‌ലിയും (18*) ചേര്‍ന്ന് 13.3 ഓവറില്‍ 85 റണ്‍സെടുത്ത് ഇന്നിങ്‌സ് പൂര്‍ത്തിയാക്കുകയായിരുന്നു.  …

Read More

ധവാന്റെ റെക്കോര്‍ഡ് സെഞ്ച്വറി പാഴായി; ഹാട്രിക്ക് വിജയവുമായി പഞ്ചാബ്

ദുബായ്: ഐപിഎല്ലിലേക്കു കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ശക്തമായ തിരിച്ചുവരവ് തുടരുകയാണ്. തുടര്‍ച്ചയായ മൂന്നാമത്തെ കളിയിലും വെന്നിക്കൊടി പാറിച്ച് പഞ്ചാബ് പ്ലേഓഫ് പ്രതീക്ഷകള്‍ കൂടുതല്‍ സജീവമാക്കി. പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരായ ഡല്‍ഹി ക്യാപ്പിറ്റല്‍സിനൊണ് പഞ്ചാബ് അഞ്ചു വിക്കറ്റിനു തുരത്തിത്. ശിഖര്‍ ധവാന്റെ (106*) റെക്കോര്‍ഡ് സെഞ്ച്വറിക്കും ഡല്‍ഹിയെ രക്ഷിക്കാനായില്ല. 165 റണ്‍സെന്ന ലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ പഞ്ചാബ് അഞ്ചു വിക്കറ്റിന് 19 ഓവറില്‍ ലക്ഷ്യം മറികടന്നു.ഈ കളിയിലെ വിജയത്തോടെ എട്ടു പോയിന്റുമായി പഞ്ചാബ് പോയിന്റ് പട്ടികയില്‍ അഞ്ചാംസ്ഥാനത്തേക്കു മുന്നേറുകയും…

Read More

പുതിയ സീസൺ ആരംഭിക്കുന്നതിന് മുന്നോടിയായി രണ്ട് വലിയ സൈനിംഗുകൾ ബെംഗളൂരു എഫ് സി പൂർത്തിയാക്കി; ഡിഫൻഡറായ ഫ്രാൻ ഗോൺസാലസും സ്ട്രൈക്കറായ ക്രിസ്റ്റ്യൻ ഒപ്സെതും

പുതിയ സീസൺ ആരംഭിക്കുന്നതിന് മുന്നോടിയായി രണ്ട് വലിയ സൈനിംഗുകൾ ബെംഗളൂരു എഫ് സി പൂർത്തിയാക്കി. ഡിഫൻഡറായ ഫ്രാൻ ഗോൺസാലസും സ്ട്രൈക്കറായ ക്രിസ്റ്റ്യൻ ഒപ്സെതും ആണ് ബെംഗളൂരു എഫ് സിയിൽ എത്തുന്നത്. ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് ഏറെ പരിചിതനാണ് ഫ്രാൻ ഗോൺസാലസ്. കഴിഞ്ഞ സീസണിൽ മോഹൻ ബഗാൻ നിരയിലെ പ്രധാന താരമായിരുന്നു. ഡിഫൻഡർ ആണെങ്കിൽ കഴിഞ്ഞ തവണ ഗോൾ മുഖത്ത് മോഹൻ ബഗാന് ഒരുപാട് സംഭാവനകൾ ഫ്രാൻ നൽകി. ഫ്രാൻ ഗോൺസാലസ് 10 ഗോളും ഒപ്പം ഒരു അസിസ്റ്റും…

Read More

പാഠം പഠിക്കാതെ രാജസ്ഥാന്‍; പക്ഷെ ബട്‌ലര്‍ രക്ഷിച്ചു: ചെന്നൈയ്ക്ക് വീണ്ടും തോല്‍വി

അബുദാബി: അലസമായ ബാറ്റിങ്ങില്‍ ആദ്യമൊന്ന് പതറി. എന്നാല്‍ സ്‌കോര്‍ബോര്‍ഡില്‍ ലക്ഷ്യം ചെറുതായിരുന്നതുകൊണ്ട് രാജസ്ഥാന്‍ റോയല്‍സ് രക്ഷപ്പെട്ടു. അബുദാബിയിലെ ഷെയ്ഖ് സായദ് സ്റ്റേഡിയത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് എതിരെ 7 വിക്കറ്റിന്റെ ജയമാണ് സ്റ്റീവ് സ്മിത്തും ജോസ് ബട്‌ലറും കൂടി രാജസ്ഥാന് നേടിക്കൊടുത്തത്. ഒരുഘട്ടത്തില്‍ മൂന്നിന് 28 റണ്‍സെന്ന നിലയില്‍ വിറങ്ങലിച്ച രാജസ്ഥാന്‍ 15 പന്തുകള്‍ ബാക്കി നില്‍ക്കെ ചെന്നൈയെ തോല്‍പ്പിച്ചു. ജയത്തിന്റെ പൂര്‍ണ ക്രെഡിറ്റും ജോസ് ബട്‌ലര്‍ക്കാണ്. ബട്‌ലറുടെ അതിവേഗ അര്‍ധ സെഞ്ച്വറിയാണ് (48 പന്തില്‍ 70)…

Read More

ഐ പി എല്‍; ആദ്യ ഡബിള്‍ സൂപ്പര്‍ ഓവറില്‍ മുംബൈയെ വീഴ്ത്തി പഞ്ചാബ്

ഷാര്‍ജ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ ആദ്യമായി വന്ന രണ്ട് സൂപ്പര്‍ ഓവറില്‍ ജയം കിങ്‌സ് ഇലവന്‍ പഞ്ചാബിനൊപ്പം. മുംബൈ ഇന്ത്യന്‍സിനെ വീഴ്ത്തിയാണ് കിങ്‌സ് ഇലവന്‍ പഞ്ചാബ് ചരിത്ര മല്‍സരത്തില്‍ വിജയികളായത്. മല്‍സരവും ആദ്യ സൂപ്പര്‍ ഓവറും സമനിലയിലയിലായതിനെ തുടര്‍ന്നാണ്് രണ്ടാം സൂപ്പര്‍ ഓവറിലേക്ക് മല്‍സരം നീങ്ങിയത്. രണ്ടാം സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ 11 റണ്‍സ് നേടുകയായിരുന്നു. തുടര്‍ന്ന് ബാറ്റ് ചെയ്ത പഞ്ചാബ് രണ്ട് പന്ത് ശേഷിക്കെ ലക്ഷ്യം കണ്ടു. പഞ്ചാബിനായി ക്രിസ്…

Read More

ധവാന് കന്നി സെഞ്ച്വറി; ക്യാച്ച് കൈവിട്ടത് മൂന്നു തവണ: സിഎസ്‌കെ കളിയും കൈവിട്ടു

ഷാര്‍ജ: ഐപിഎല്ലിലെ 34ാമത്തെ മല്‍സരത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ ശിഖര്‍ ധവാന്റെ മൂന്നു ക്യാച്ചുകള്‍ കൈവിട്ട ചെന്നൈ സൂപ്പര്‍ കിങ്‌സ് തോല്‍വി ചോദിച്ചു വാങ്ങി. ജീവന്‍ തിരിച്ചുകിട്ടിയ ധവാന്‍ (101*) തകര്‍പ്പന്‍ സെഞ്ച്വറിയുമായി സിഎസ്‌കെയുടെ കഥ കഴിക്കുകയും ചെയ്തു. ഈ തോല്‍വിയോടു സിഎസ്‌കെയുടെ പ്ലേഓഫ് പ്രതീക്ഷകള്‍ക്കും മങ്ങലേറ്റു. അഞ്ചു വിക്കറ്റിനാണ് ഡല്‍ഹിയുടെ വിജയം. ഇതോടെ മുംബൈ ഇന്ത്യന്‍സിനെ മറികടന്ന് ഡല്‍ഹി ഒന്നാംസ്ഥാനത്ത് തിരികെയെത്തുകയും ചെയ്തു 180 റണ്‍സിന്റെ വിജയലക്ഷ്യമാണ് സിഎസ്‌കെ ഡല്‍ഹിക്കു നല്‍കിയത്. അക്കൗണ്ട് തുറക്കും മുമ്പ് തന്നെ പൃഥ്വി…

Read More

നിർണായക മത്സരത്തിനൊരുങ്ങി ധോണിപ്പട; ഡൽഹിക്കെതിരെ ആദ്യം ബാറ്റ് ചെയ്യും

ഐപിഎല്ലിൽ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് ഡൽഹി കാപിറ്റൽസിനെ നേരിടും. ടോസ് നേടിയ ചെന്നൈ നായകൻ ധോണി ആദ്യം ബാറ്റ് ചെയ്യാനുള്ള തീരമാനമെടുത്തു.   ടൂർണമെന്റിൽ നിലനിൽക്കണമെങ്കിൽ ചെന്നൈക്ക് ഇന്ന് ജയിച്ചേ മതിയാകൂ. എട്ട് മത്സരങ്ങളിൽ നിന്ന് മൂന്ന് ജയം മാത്രമുള്ള ചെന്നൈ നിലവിൽ ആറാം സ്ഥാനത്താണ്. സീസണിൽ ഇരുവരും ആദ്യം ഏറ്റുമുട്ടിയപ്പോൾ ജയം ഡൽഹിക്കായിരുന്നു. അതേസമയം ഡൽഹി പോയിന്റ് ടേബിളിൽ ഒന്നാമത് എത്താനായാണ് ഇന്നിറങ്ങുന്നത്. ഡൽഹി ടീം: പൃഥ്വി ഷാ, ശിഖർ…

Read More

ഐ.പി.എല്‍ 2020; ഷാര്‍ജയില്‍ ചെന്നൈയ്ക്ക് ജയിച്ചേ പറ്റൂ, എതിരാളികള്‍ ഡല്‍ഹി

ഐ.പി.എല്ലില്‍ ഇന്നു നടക്കുന്ന രണ്ടാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് കരുത്തരായ ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. ഇന്ത്യന്‍ സമയം വൈകിട്ട് 7.30 നാണ് ഷാര്‍ജയിലാണ് മത്സരം. എട്ട് മത്സരത്തില്‍ നിന്ന് മൂന്ന് ജയം ഉള്‍പ്പെടെ 6 പോയിന്റുള്ള ചെന്നൈയ്ക്ക് ഇന്നത്തെ മത്സരത്തില്‍ ജയം അനിവാര്യമാണ്. സീസണിന്റെ തുടക്കത്തില്‍ മോശം ബാറ്റിംഗുകൊണ്ട് നിരാശപ്പെടുത്തിയ ചെന്നൈ രണ്ടാം ഘട്ടത്തില്‍ ശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. ഷെയ്ന്‍ വാട്‌സണും മറ്റും ഫോമിലായത് ചെന്നൈയുടെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു. ഡുപ്ലെസിക്കൊപ്പം സാം കറന്‍ ഓപ്പണറായി എത്തിയേക്കും….

Read More

കൊല്‍ക്കത്തയെ കെട്ടുകെട്ടിച്ചു; മുംബൈ ഇന്ത്യന്‍സിന് അനായാസ ജയം

അബുദാബി: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് എതിരെ മുംബൈ ഇന്ത്യന്‍സിന് അനായാസ ജയം. ഷെയ്ഖ് സായദ് സ്റ്റേഡിയത്തില്‍ കൊല്‍ക്കത്ത ഉയര്‍ത്തിയ 149 റണ്‍സ് ലക്ഷ്യം 19 പന്തുകള്‍ ബാക്കി 8 വിക്കറ്റുമായി മുംബൈ മറികടന്നു. അര്‍ധ സെഞ്ച്വറി തികച്ച ക്വിന്റണ്‍ ഡികോക്കിന്റെ ബാറ്റിങ് മികവിലാണ് മുംബൈയുടെ ജയം. ഡികോക്ക് 44 പന്തില്‍ 78 റണ്‍സെടുത്തു. 3 സിക്‌സും 9 ഫോറും താരത്തിന്റെ ഇന്നിങ്‌സിലുണ്ട്. കൊല്‍ക്കത്തയ്ക്കായി വരുണ്‍ ചക്രവര്‍ത്തിയും ശിവം മാവിയും ഓരോ വിക്കറ്റുവീതം സ്വന്തമാക്കി. ലക്ഷ്യം ചെറുതെന്നിരിക്കെ തുടക്കത്തിലെ…

Read More

രാഹുല്‍, ഗെയ്ല്‍, മായങ്ക്- പഞ്ചാബ് പതറി, പിന്നെ ജയിച്ചു

ഷാര്‍ജ: ഐപിഎല്ലില്‍ ജീവന്‍മരണ പോരാട്ടത്തിന് ഇറങ്ങിയ കിങ്‌സ് ഇലവന്‍ പഞ്ചാബ് എട്ടു വിക്കറ്റ് വിജയവുമായി ടൂര്‍ണമെന്റിലേക്കു തിരിച്ചുവന്നു. തോറ്റാല്‍ പുറത്താവുമെന്ന സമ്മര്‍ദ്ദത്തില്‍ ഇറങ്ങിയ പഞ്ചാബ് മിന്നുന്ന ഫോമില്‍ കളിക്കുന്ന റോയല്‍ ചാലഞ്ചേഴ്‌സിനെ അവസാന പന്തിലായിരുന്നു മറികടന്നത്. ഒരു ഘട്ടത്തില്‍ അനായാസം ജയിക്കുമെന്ന് കരുതിയ പഞ്ചാബ് അവസാന ഓവറുകളില്‍ പതിവുപോലെ പതറി. ഇന്നിങ്‌സിലെ അവസാന പന്തില്‍ പഞ്ചാബിന് ജയിക്കാന്‍ വേണ്ടിയിരുന്നത് ഒരു റണ്‍സായിരുന്നു. പുതുതായി ക്രീസിലെത്തിയ നിക്കോളാസ് പൂരന്‍ യുസ്വേന്ദ്ര ചഹലിനെതിരേ സിക്‌സറിലൂടെ വിജയറണ്‍ നേടിയതോടെയാണ് പഞ്ചാബിന്റെ ശ്വാസം…

Read More