തുടരെ രണ്ട് സിക്‌സര്‍; കെകെആറിനെ കരയിച്ച് ജഡേജ: മുംബൈ പ്ലേഓഫില്‍
ദുബായ്: ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സിന്റെ പ്ലേഓഫ് പ്രതീക്ഷകള്‍ തുലാസിലാക്കിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് മറ്റൊരു ടീമിനെക്കൂടി പുറത്താവലിന്റെ വക്കിലെത്തിച്ചു. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനാണ് ഇത്തവണ സിഎസ്‌കെയ്ക്കു മുന്നില്‍ ചുവടു പിഴച്ചത്. പ്ലേഓഫ് സാധ്യത നിലനിര്‍ത്താന്‍ ജയിച്ചേ തീരൂവെന്ന വെല്ലുവിളിയുമായി ഇറങ്ങിയ കെകെആറിന് അവസാന ഓവറിലെ അവസാന രണ്ടു പന്തുകളില്‍ പിഴയ്ക്കുകയായിരുന്നു. ആറു വിക്കറ്റിനാണ് സിഎസ്‌കെയുടെ വിജയം. കെകെആറിന്റെ പരാജയത്തോടെ പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരായ മുംബൈ ഇന്ത്യന്‍സ് പ്ലേഓഫിലേക്കു യോഗ്യത നേടുകയും ചെയ്തു. 173 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ചെന്നൈയുടെ വിജയം…